Skip to main content

നടത്തുവാൻ മൂന്നെണ്ണം

ജീവ മന്ത്രം
ജീവൻ നില നിർത്താൻ വേണ്ടി ഞാൻ
എപ്പോഴും ഒരു മന്ത്രം ജപിക്കാറുണ്ട്
അത് നിന്റെ പേരല്ല എന്റെ ശ്വാസമാണ്
അതായതു ഏതോ  മരത്തിന്റെ നിശ്വാസം

പ്രകൃതി സ്നേഹി 
പെണ്ണിനെ സ്നേഹിച്ചു നാണം  പോയപ്പോഴാണ്
മരത്തിന്റെ സ്നേഹിച്ചു മാനം നോക്കിയത്
അപ്പോഴാണ്‌ മരം ചുറ്റി പ്രേമിക്കാൻ തീരുമാനിച്ചത്
അങ്ങിനെയാണ് നാട്ടിൽ ഒരു പ്രകൃതി സ്നേഹി ഉണ്ടായതു
എന്നിട്ടും മനുഷ്യനേയും മരത്തിനെയും  തിരിച്ചറിയാൻ പഠിക്കാത്ത
മരംകൊത്തിസമൂഹത്തിനു കൊത്താൻ ട്യുഷൻ കൊടുക്കേണ്ടി വരുന്നു
കൊത്ത് മരത്തിന്റെ വെളിയിൽ കൊള്ളാൻ


ഹർത്താൽ
നടക്കുവാൻ ഏറെ ദൂരമുണ്ടെന്നറിഞ്ഞിട്ടും
അളക്കുവാൻ കാലുകൾ വെറും രണ്ടെന്നറിഞ്ഞില്ല
കാത്തു നില്ക്കുവാൻ നിമിഷങ്ങൾ ഏറെ ഉണ്ടെന്നറിഞ്ഞിട്ടും
നിമിഷങ്ങൾ ആരെയും കാത്തു നില്ക്കില്ലെന്നറിഞ്ഞില്ല
അവസാനം കാലുകൾ ചുരുട്ടി വെക്കുവാൻ പെട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ
അത് ചുമക്കുവാൻ ആരെയും കിട്ടില്ലെന്നറിഞ്ഞില്ല
എങ്കിൽ മരണം ഒന്ന് മാറ്റി വയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ
ശ്മശാനത്തിനെ  ഹർത്താലിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രസ്താവന

Comments

  1. നടക്കുന്നു മൂന്നും!

    ReplyDelete
  2. മനോഹരം... അതിമനോഹരം .. കാലത്തിന്റെ കഥ പറയുന്ന വരികൾ ..
    നല്ല കവിതയാ. കേട്ടോ.?ഹർതാലിലെ വരികൾ കൂടുതൽ ഇഷ്ടമായി.
    ശുഭാശംസകൾ.....
    വീണ്ടും വരാം ...
    സസ്നേഹം .................

    ReplyDelete
    Replies
    1. ആഷിക് നല്ല വാക്കുകൾ മനോഹരമായ അഭിപ്രായം കൂടുതൽ നന്നാക്കുവാൻ പ്രചോദനം ആകും വളരെ നന്ദി ഈ വരവിനു കയ്യൊപ്പിനു

      Delete
  3. ആമരവും ചുറ്റി ഹര്‍ത്താല്‍ ഒഴിച്ചിട്ട മരണത്തിന്‍റെ ചുവട്ടിലേക്ക്‌...
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ഈ കുറിപ്പിന് കയ്യെഴുത്തിനു നന്ദി

      Delete
  4. മൂന്നുമിഷ്ടമായി ഭായ്.പ്രത്യേകിച്ച് ജീവമന്ത്രവും,ഹർത്താലും.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം പ്രത്യേകം സൂചിപ്പിച്ചതിൽ വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ