ഹൃദയം അലിഞ്ഞു
ചോരയായി ഇറ്റുന്നു
ചിതലെടുത്ത ഞരമ്പുകളിൽ
തുരുമ്പ് എടുത്തോഴുകുന്നു
എന്നിട്ടും മനുഷ്യന് പുഴ
വെറുമൊരു ഫയലു മാത്രം
വയൽ നനയ്ക്കാനും
മേലുകഴുകാനും
കാണാനും കേൾക്കാനും
കവിത എഴുതാനും
മതിമറന്നു തിരുത്തി എഴുതി
ഉപയോഗിച്ച ശേഷം സേവ്
ചെയ്യാൻ മറക്കുമ്പോൾ
അറിയാതെ മനുഷ്യന്റെ കൈ തട്ടി
ഡിലീറ്റ് ആയി പോകാതിരിക്കുവാൻ
പുഴ സ്വയം എടുത്തു വക്കുന്നുണ്ട്
ഒരു "ബാക്കപ്പ്"
മലമുകളിലെവിടെയോ ഫോൾഡറിൽ
നീരുറവ പോലെ ഒരെണ്ണം
ചോരയായി ഇറ്റുന്നു
ചിതലെടുത്ത ഞരമ്പുകളിൽ
തുരുമ്പ് എടുത്തോഴുകുന്നു
എന്നിട്ടും മനുഷ്യന് പുഴ
വെറുമൊരു ഫയലു മാത്രം
വയൽ നനയ്ക്കാനും
മേലുകഴുകാനും
കാണാനും കേൾക്കാനും
കവിത എഴുതാനും
മതിമറന്നു തിരുത്തി എഴുതി
ഉപയോഗിച്ച ശേഷം സേവ്
ചെയ്യാൻ മറക്കുമ്പോൾ
അറിയാതെ മനുഷ്യന്റെ കൈ തട്ടി
ഡിലീറ്റ് ആയി പോകാതിരിക്കുവാൻ
പുഴ സ്വയം എടുത്തു വക്കുന്നുണ്ട്
ഒരു "ബാക്കപ്പ്"
മലമുകളിലെവിടെയോ ഫോൾഡറിൽ
നീരുറവ പോലെ ഒരെണ്ണം
നല്ല വരികള്‍ ,എല്ലാ ആശംസകളും !
ReplyDeleteആഷിക് ഈ പ്രോത്സാഹനത്തിനു വളരെ നന്ദി
Deleteഓര്‍മപ്പെടുത്തല്‍ അതിനു ഒരു ഫോള്‍ഡര്‍ ഇനി നല്ലതാ..
ReplyDeleteഅതെ അതെ തീർച്ചയായും നന്ദി കാത്തി
Deleteപ്രകൃതിക്കെങ്കിലും നല്ലത് തോന്നട്ടെ...
ReplyDeleteആശംസകൾ....
പ്രകൃതിക്കും മനുഷ്യനും നല്ലത് തോന്നട്ടെ നന്ദി വി കെ
Deleteഫോൾഡർ തുറക്കുമ്പോൾ കുറേപ്പേർ ഡിലീറ്റ് ആകാറുണ്ട് ..
ReplyDelete"താനതാൻ നിരന്തരം ചെയ്യുന്ന കർമ്മഫലം
താനതാൻ അനുഭവിച്ചീടുകെന്നെ വരൂ ..."
കൂടുതൽ ഫോൾഡറുകൾ ഉണ്ടാകാതിരിക്കട്ടെ..
ഉരുൾ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകാതിരിക്കട്ടെ നന്ദി ശരത്പ്രസാദ്
Deleteപുഴയ്ക്കു ഒരു ബാക്കപ്പ് venam. Nannaayi. Aashamsakal.
ReplyDeleteപ്രകൃതി എല്ലാം സംഭവാമി യുഗേ യുഗേ ചെയ്യും അല്ലെ ഡോക്ടർ നന്ദി ഡോക്ടർ
Deleteഒരു ബാക്കപ്പ് ഫയല്‍ നല്ലതാണ്...ഡിലീറ്റ് ചെയ്താലും റിട്രീവ് ചെയ്തെടുക്കാമല്ലോ.....
ReplyDeleteഅതെ അതെ കമ്പ്യൂട്ടർ ഇപ്പൊ ശരിക്കും ഒരു പ്രകൃതി തന്നെ പ്രകൃതി എന്ന് ഇനി കമ്പ്യൂട്ടർ പോലെ ആകും ദൈവത്തിനറിയാം നന്ദി അനുരാജ്
Deleteഇക്കാലത്ത് പുഴകൾക്ക് ബാക്ക് അപ്പ് അത്യാവശ്യം തന്നെ.കൺസംപ്ഷൻ അത്രയ്ക്കാണല്ലോ.
ReplyDeleteകവിത കലക്കി ഭായ്.ഭാവനയും.
ശുഭാശംസകൾ....
മനുഷ്യരുടെ എണ്ണം കൂടുന്നത് പോലെ പുഴയുടെ എണ്ണം കൂടിയിട്ടില്ല ഇനി കൂടിയാൽ ഒഴുകൾ സ്ഥലവും ഇല്ലല്ലോ
Deleteഇപ്പൊ ദേ ഗാട്ഗിൽ റിപ്പോർട്ട് കൂടി നടപ്പിൽ വന്നു കഴിഞ്ഞാൽ ഒരു പുതിയ പുഴക്ക് കൂടി സ്കോപ്പ് ഉണ്ടാവില്ല എന്നാ കേൾക്കുന്നേ
നന്ദി സൌഗന്ധികം
പുഴ ബായ്ക് അപ്പ് എടുത്താൽ പുഴയ്ക് കൊള്ളാം ,മനുഷ്യന് അതിന്റെ ചിത്രങ്ങളും കവിതകളും കൊണ്ട് ദാഹം മാറ്റും .
ReplyDeleteനല്ല ഭാവന .....
ആശംസകൾ
അത് ശരിയാണ് നിധീഷ് മനുഷ്യന് ഫോട്ടോ അത് മതി
Deleteപക്ഷെ പുഴയ്ക്കു മനുഷ്യനെ വേണമെന്ന് നിര്‍ബന്ധം
നന്ദി നിധീഷ്
വരും തലമുറയ്ക്കുവേണ്ടി........
ReplyDeleteനല്ല വരികള്‍
ആശംസകള്‍
അത് വേണം ചേട്ടാ പുഴയും വരുംതലമുറയും എല്ലാം നമ്മുടെ തന്നെ ആവണം ആവട്ടെ
Deleteനന്ദി തങ്കപ്പൻ ചേട്ടാ
സംഗതി അത്ര എളുപ്പമായിരുന്നങ്കില്‍!!
ReplyDeleteഅത് ശരിയാണ് അജിത് ഭായ്
Deleteകാര്യങ്ങൾ കമ്പ്യൂട്ടർ വേഗത്തിൽ തിരിച്ചു വിളിക്കാൻ പറ്റില്ലല്ലോ നശിപ്പിക്കാൻ പറ്റുമെങ്കിലും നന്ദി അജിത്ഭായ്
പുഴയെക്കുറിച്ച് ന്യൂജനറേഷന് വീക്ഷണം....
ReplyDeleteനിലവാരമുള്ള കവിത.....
പ്രദീപ് ഭായ് വളരെ നന്ദി
Deleteറീസൈക്കിള്‍ ബിന്നില്‍ നിന്നും പുഴ കരയുന്നു.. ഒന്ന് റീഓപ്പണ്‍ ചെയ്യപ്പെടാന്‍.. നല്ല കവിതയാട്ടോ..
ReplyDeleteഅതെ ഡോക്ടര എന്തെല്ലാം സാദ്ധ്യതകൾ കമ്പ്യൂട്ടർ ലോകത്ത് പ്രകൃതിയും അല്ലെ ആദ്യത്തെ കമ്പ്യൂട്ടർ
Deleteനന്ദി ഡോക്ടർ
പുഴക്ക് ഒരു Undo option കൂടിയുണ്ടായിരുന്നെങ്കിൽ കരയേണ്ടി വരില്ലായിരുന്നു, പുഴക്കും നമ്മൾക്കും.
ReplyDeleteഅതെ കരയാതിരിക്കാം പുഴക്കും നമുക്കും
Deleteനന്ദി അജിത്
മലമുകളിലെവിടെയോ ഫോൾഡറിൽ
ReplyDeleteനീരുറവ പോലെ ഒരെണ്ണം
Good
നന്ദി വളരെ സന്തോഷം ചങ്ങാതി
Deleteവരും കാലങ്ങളില്‍ അനിവാര്യമായി വരും; ഇങ്ങനെ ഒരു ബാക്ക് അപ്പ്.
ReplyDeleteവളരെ നന്ദി സുഹൃത്തേ ഈ പ്രോത്സാഹനത്തിനു സന്തോഷപൂർവ്വം
Delete