Skip to main content

സാധാരണക്കാരൻ

സാധാരണകുടുംബം
അരിക്കലത്തിൽ പലവയറുകളുടെ വിശപ്പ്‌ തിളച്ചുമറിഞ്ഞു
വിയർപ്പിൽ കഴുകി അടുപ്പത്തിട്ട അരി വെന്തുവറ്റി
ഒരു സൈക്കിളിൽ കാലൻ-കുട ആഞ്ഞുചവുട്ടി
കടമ്പകൾ കടന്നു വഴിമാത്രം അന്ന് വീടിന്റെ ഉമ്മറത്തെത്തി
പെരുവഴിയിലേക്ക്‌ നട്ടിരുന്ന കണ്ണുകളെ ഈറനണിയിക്കാൻ

സാധാരണക്കാരൻ
ഇരുട്ടിൽ നിന്ന് കടംവാങ്ങി അന്നും  വഴിവിളക്ക് വെട്ടം തെളിച്ചു
നാളത്തെ പലിശ ഓർത്തിടക്ക് വെറുതെ കാലൊന്നിടറി
വീഴാതിരിക്കുവാൻ വിളക്കുകാൽ വെട്ടത്തിൽ മുറുകെപ്പിടിച്ചു
മരിച്ചെന്നുകരുതി ഈച്ച വെട്ടത്തിൻ മുഖത്ത് വട്ടം ചുറ്റിപറന്നു
പരിഭവമില്ലാത്ത സാധാരണക്കാരൻ വഴിയിലപ്പോഴും ഈച്ചയടിച്ചു

സാധാരണക്കാരി
ഏതോ ഒരു സാധാരണക്കാരി കവിത എഴുതി വേശ്യയെ കുറിച്ച്
അതിനു വായനക്കാര് ഏറെ
ഏതോ ഒരു വേശ്യ കവിത എഴുതി തൊഴിലിനെ കുറിച്ച്
വായിക്കുവാനതിനു ആളില്ല
രണ്ടുപേരും  എഴുത്ത് തൊഴിലാക്കി  

Comments

  1. സാധാരണക്കാരന്റെ ചിത്രം!
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ ഡോക്ടറുടെ ഭാവന വായന അതാണ് ഇത് നന്നായെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ ഡോക്ടർക്ക്‌ തന്നെ നന്ദി

      Delete
  2. അത്യസാധാരണം

    ReplyDelete
    Replies
    1. അജിത്ഭായ് ഉപയോഗിച്ച വാക്കിന്റെ മുമ്പിൽ ഈ വരികൾ ഒന്നുമല്ല
      നന്ദി അജിത്ഭായ് ഈ വാക്ക് ഓർത്തിരിക്കണം എനിക്ക് "അത്യസാധാരണം"

      Delete
  3. 'സാധാരണ കുടുംബം' ഒത്തിരിയിഷ്ടമായി ഭായ്.ഹൃദയസ്പർശിയായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  4. സാധാരണ ക്കുടുംബം, സാധാരണക്കാരൻ, സാധാരണക്കാരി എല്ലാം സാധാരണം

    വീക്ഷണം അസാധാരണം

    ReplyDelete
    Replies
    1. നിധീഷ് ഈ വായനക്ക് പ്രോത്സാഹനത്തിനു വാക്കുകൾക്ക് വളരെ നന്ദി

      Delete
  5. പല്ലകലമുള്ള ഈര്‍ച്ചവാള്‍ ഏല്പിക്കുന്ന മൂര്‍ച്ച...
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ഭായ് നല്ല ഒരു കവിത പോലെ കുറിക്കു കൊള്ളുന്ന വരികൾ നന്ദിയുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...