Skip to main content

ബ്ലോഗ്ഗെഴുത്ത്‌ ഒരു പുനർവായന

തലവേദന
ചിന്തിക്കുവാൻ വല്ലപ്പോഴും എടുത്തിരുന്നെങ്കിലും
തലവേദന ഇട്ടുവെക്കാൻ ഉപയോഗിച്ചിരുന്ന കുപ്പി ആയിരുന്നു തല
തലവേദന പ്രത്യേകം തിരിച്ചറിയുവാൻ തലക്കും വേദനക്കും ഇടയിൽ ലേപനം കുഴമ്പ് രൂപത്തിൽ ഒട്ടിച്ചിരുന്നു
കുഴമ്പ് കഴുകി കളയാൻ വേണ്ടിയായിരുന്നു പിന്നത്തെ ഓരോ കുളിയും
കുളിക്കുമ്പോൾ കുഴമ്പ് കഴുകി കളഞ്ഞിരുന്നു
കുഴമ്പ് ഇല്ലാതെ ജീവിക്കാൻ പറ്റാതെ തല കുഴമ്പിനോടൊപ്പം ഒളിചോടിയിരുന്നു
പിന്നെ കാലിന്റെ അടുത്ത് നിന്ന് ഓടിച്ചിട്ട്‌ തലയെ പിടിച്ചു കൊണ്ട് വരുമ്പോൾ
കുഴമ്പ് കാലിൽ വീണു പൊട്ടികരഞ്ഞു


എന്തിനീ തല എനിക്ക് തന്നു?
മനസ്സലിഞ്ഞു
മീൻകറിയിൽ ഇട്ടു വറ്റിച്ചു തല പൂച്ചക്ക് കൊടുത്തു
ബാം പുരട്ടിയ തല പൂച്ചക്കും വേണ്ട
എങ്കിൽ എനിക്ക് പൂച്ചയും വേണ്ട
പൂച്ച കവിത കരഞ്ഞു അത് ശല്യമായി
തലവേദന വീണ്ടും തുടങ്ങി തലവേദന കവിത എഴുതി
കവിത കരഞ്ഞു
ഫ്ലഷ് ചെയ്യാവുന്ന കാര്യങ്ങൾക്കു ചില പരിധിയുണ്ട്
ബ്ലോഗ്ഗിൽ ഇട്ടു പോസ്റ്റ്‌ ചെയ്തു.

(ബ്ലോഗ്‌ "വിമർശകരോട്" നീതി പുലര്ത്തി സമാധാനം ആയി തലവേദന പോയി)

തലവേദന പോയപ്പോൾ ഒരു വാൽകഷണം


ഓ ഇത് സീരിയസ്സായി എഴുതിയതാ? വായിച്ചാൽ ചിരിച്ചു മണ്ണ്കപ്പും
പിന്നെ ചേട്ടന് നർമം എഴുതികൂടെ?

ആത്മഗതം ബ്രാക്കറ്റിട്ടു  (ബോയിംഗ് ബോയിംഗ് സിനിമ ആണെന്ന് തോന്നുന്നു അതിലെ ഉത്തരാധുനിക കവിത ഓർമവന്നു)

അത് നിനക്ക് എങ്ങിനെ മനസ്സിലായി?
ഞാൻ ഇങ്ങനാ ഇത് പോലെ മുടിഞ്ഞ തമാശയാ  (പിന്നെ ശ്രീനിവാസനെ പോലെ മഹാനടന്മാരുള്ളത് കൊണ്ട് ജീവിച്ചു പോകുന്നു)
ഞാൻ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ലന്നെ ഉള്ളൂ (ഓ ചിന്ത വിശിഷ്ടയായ ശ്യാമള കണ്ടത് കാര്യം ആയി)
ദാ ഇപ്പൊ മനസ്സില് തോന്നിയ ഒരു തമാശ പറയട്ടെ ( ഓര്മ ശക്തി അപാരം വടക്ക് നോക്കി യന്ത്രം കൂടെ കൂടെ കാണിക്കുന്നതിന് ടി വി യുടെ ഓർമശക്തിക്ക് കടപ്പാട്)
ഞാൻ ഒരു കാര്യം സീരിയസ് ആയി  പറഞ്ഞാൽ നീ പിണങ്ങുമോ?

ഇല്ല ചേട്ടൻ പറ

പിണങ്ങില്ലേ?

ഇല്ല!

പിന്നെ ഞാൻ എന്തിനാ സീരിയസ് പറയുന്നത്.. നീ പിണങ്ങനാ ഞാൻ അത് പറയാം എന്ന് കരുതിയത്‌, അത് പറഞ്ഞാലും നീ പിണങ്ങിയില്ലെങ്കിൽ, ഞാൻ പിന്നെ "തമാശ" പറയുകയേ നിവർത്തിയുള്ളൂ
പറയട്ടെ?

വേണ്ട വേണ്ടേ ഞാൻ പിണങ്ങിയേ....

(ഹോ സമാധാനം)
ഈ പറഞ്ഞത് ഒന്നും തമാശ അല്ല ഒരു ഇക്കിളിമാപിനി ഒരു ചിരിക്കു എത്ര ഇക്കിളി?
  


Comments

  1. ഇക്കിളിമാപിനി mosham aayilla.
    aashamsakal.

    ReplyDelete
    Replies
    1. ഡോക്ടർ ആദ്യ വായനക്ക് കിട്ടുന്ന അഭിപ്രായം വളരെ വിലയേറിയതാണ് വളരെ വളരെ നന്ദി

      Delete
  2. ഞാനൊരു തമാശ പറയാം .. കവിത കൊള്ളാം :)

    ReplyDelete
    Replies
    1. ബഷീര്ക്ക നന്ദി ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും

      Delete
  3. തലയില്ലെങ്കില്‍ ഒരു വേദനയുമില്ല!

    ReplyDelete
    Replies
    1. നന്ദി അജിത്ഭായ് ഹൃദ്യമായ ഓണാശംസകളും

      Delete
  4. ഹ ഹ തലവേദന, കവിത കരയന്ന പൂച്ച ഇഷ്ട്പ്പെട്ടു

    ReplyDelete
    Replies
    1. നന്ദി നിധീഷ് ഒപ്പം ഹാർദവമായ ഓണാശംസകളും

      Delete
  5. ഹ്ഹ്മം ... ഇഷ്ഗ്ലീഷ് മീഡിയം ആയിരിക്കും (ജഗതി മോഹൻലാലിനോട് ).... ഉത്തരാധുനികം കൊള്ളാം ...

    ReplyDelete
    Replies
    1. കുര്യച്ച എത്ര വര്ഷം പഴയ ഒരു സിനിമയാ അത് എന്നാലും അത് ഇപ്പോൾ കണ്ടാലും രസകരം തന്നെ
      ജഗതിക്ക് പ്രത്യേക പ്രാര്ത്ഥന
      നന്ദി ഈ വായനക്കു അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...