Skip to main content

പെൻഷൻ

ചർമത്തിന്റെ ചാക്കിൽ കെട്ടിയ മാംസം ചുമക്കുന്ന;
വെറും അസ്ഥിത്തൊഴിലാളിയായിട്ടാണ് തൊഴിൽ ആദ്യം തുടങ്ങിയത്,
പിന്നെ തൊഴിൽ വേറെ ആയി "കൂലി" വേലയായി "നോക്ക്" കൂലിയായി.
കസേരകളിൽ അത്യാസന്നവാർഡുകളിൽ ഇരുന്നു
ശാസനയുടെഗുളികൾവിഴുങ്ങി ജീവൻനിലനിർത്തി
ജീവിതസൂചികകൾക്കു ഇ സി ജി യുടെ ശ്ചായയുണ്ടായിരുന്നു.
വലിയനിലയിൽഎത്തിയപ്പോൾ....
നട്ടെല്ലിനു; ചവിട്ടുപടിയുടെആകൃതി തോന്നിയിരുന്നു.
ദിവസങ്ങളെ മാസങ്ങൾകൊണ്ടളന്നു വയസ്സിലാക്കി അടുത്തൂണ്‍പറ്റി,
ജീവിതത്തിൽ ജീവിച്ചിരുന്നദിവസങ്ങൾക്കു;
ചുവരിലെകലണ്ടറിൽ ചുവപ്പിന്റെനിറമായിരുന്നു,
പിന്നെ; ജീവിക്കുവാൻ ചുവരിലെകലണ്ടർ നീക്കേണ്ടിവന്നു,
അവിടെഒരുപടമായി കരിഞ്ഞു പറ്റിപ്പിടിക്കാൻ.

Comments

  1. പിന്നെ; ജീവിക്കുവാൻ ചുവരിലെകലണ്ടർ നീക്കേണ്ടിവന്നു,
    Jeevikkanamallo engineyum.
    Best wishes.

    ReplyDelete
  2. ശമ്പളം കിട്ടി ...പെൻഷൻ ആയി ഒടുക്കം പടവും ആയി അല്ലേ .........

    ReplyDelete
    Replies
    1. എല്ലാം വളരെ പെട്ടെന്നല്ലേ നന്ദി സുഹൃത്തേ

      Delete
  3. ആ പടത്തിനെന്റെ വക ഒരു പൂമാല

    ReplyDelete
    Replies
    1. അജിത്ഭായ് (തലചോറിഞ്ഞുകൊണ്ട് പറയട്ടെ) ഒരു ചന്ദനത്തിരിയുടെ കാശു കൂടി കിട്ടിയിരുന്നെങ്കിൽ...
      അജിത്ഭായ് നന്ദി രസകരമായ അഭിപ്രായത്തിനു

      Delete
  4. a lot of brief and beautiful posts, indeed ഒരു ചെറിയ ആശ്വാസത്തിന്...

    just stopping by

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ ചെറിയ ഇടവേളയിൽ കുറിച്ചിടാൻ തോന്നിയ ഈ വല്യ വാക്കുകൾക്ക് അടുത്ത കുറച്ചേറെ പോസ്റ്റുകൾക്ക്‌ തലപുകക്കാൻ ഉള്ള ഊര്ജം നിറക്കാൻ കഴിയും സന്തോഷം ഈ വാക്കുകൾക്ക് വായനക്ക് പരിചയപെടലിനും

      Delete
  5. good........

    പിന്നെ; ജീവിക്കുവാൻ ചുവരിലെകലണ്ടർ നീക്കേണ്ടിവന്നു,
    അവിടെഒരുപടമായി മരിച്ചിരിക്കുവാൻ.

    ReplyDelete
    Replies
    1. വായന അഭിപ്രായം രണ്ടിനും വളരെ നന്ദി നിധീഷ്

      Delete
  6. പെൻഷനാവുമ്പോൾ (ജീവിതത്തിൽ നിന്നല്ല കേട്ടോ? ഒത്തിരിയൊത്തിരി നാൾ കഴിഞ്ഞ്, ജോലിയിൽ നിന്ന് :) ) ടെൻഷനില്ലാത്ത ജീവിതം മുന്നിലുണ്ടാവട്ടെ.

    നല്ല കവിത.വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ആശംസകള്ക്കും പ്രാർത്ഥനകൾക്കും വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...