ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ സകലഅവയവങ്ങൾക്കും കാതു...
ഉപമകളെല്ലാം നന്നായി. ആദ്യത്തേത് അങ്ങ് ഇഷ്ടപ്പെട്ടു. അപ്പോള്‍ ഈ ഓര്‍മ്മയുടെ ആഴത്തിലെ പെണ്ണ് എങ്ങനെയിരിക്കും എന്നൊരു സംശയം മാത്രം ബാക്കി..
ReplyDeleteഅനുരാജ് അതിനുള്ള ഒരു ക്ലൂ മൂന്നാമത്തെ വരികളിൽ ഉണ്ട് വായനക്ക് പ്രോത്സാഹനത്തിനു നന്ദി കൂടി അറിയിക്കട്ടെ
Deleteതര്‍ക്കമില്ല
ReplyDeleteഅജിത് ഭായ് നന്ദി വായനക്ക് അഭിപ്രായത്തിനു
Deleteബൈജു ഭായ് പറഞ്ഞാൽപ്പിന്നെ തർക്കമില്ല.
ReplyDeleteശുഭാശംസകൾ...
സൌഗന്ധികം നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിനു
Delete