Skip to main content

കവിതകൾ (മൊബൈൽ വെർഷൻ)


നിരായുധനായ മരണം 
വികാരങ്ങളുടെ കുളിരിൽ മയങ്ങുന്ന
സായുധനായ എന്നെ പിടിക്കുവാൻ
മരിച്ചെന്നു പേരുദോഷം കേൾപ്പിക്കുവാൻ
നിരായുധനായി വെറുതേ  വന്നൊരു
ബധിരമൂക; പൂർണ്ണ വിരാമ ചിഹ്നം.
നിസ്സഹായനെങ്കിലും അർദ്ധമാനസനായി  ഞാൻ
എറിഞ്ഞു നല്കി എന്നായുധങ്ങൾ
സിഗരറ്റും മദ്യവും ഏറ്റുവാങ്ങി അവൻ
ദുർബലരായി ഞങ്ങൾ കീഴടങ്ങി
ഇരുവരും ഒരുമിച്ചു  മരിച്ചു വീണു

ലോഡ് ഷെഡിംഗ് 
ഒരു ലോഡ് നിറയെ മഴകിട്ടി
ഡാമിൽ കൊണ്ട് ഉണക്കാനിട്ടു
ഉണക്കി പൊടിച്ചു കറണ്ടുമാക്കി
പൽപ്പൊടി പോലെ കറണ്ടുമിന്നി
വെളുക്കെ മന്ത്രിമന്ദിരങ്ങൾ പല്ലുതേച്ചു
വെളുക്കെ ചിരിച്ചു തെരുവുവിളക്കുപോലെ
നേരം ഇരുണ്ടപ്പോൾ കറണ്ട് പോയി
ഉമിക്കരി പോലെ കറണ്ട് കട്ട് വന്നു
ജനം ചിരിക്കാൻ മറന്നു പോയി

പറ്റാത്ത പണി പറ്റീര് പണി 
കവിത ഒരു പെണ്ണിന്റെ പേരും
കവി ഒരു ആണിന്റെ പേരും
ആണെന്ന് കണ്ടപ്പോൾ തോന്നി
ഈ പണി നമുക്ക്  പറ്റിയതല്ല

Comments

  1. കൊള്ളാം..എല്ലാം ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. അനുരാജ് പ്രോത്സാഹനം ആണ് എന്റെ വരികളേക്കാൾ എനിക്കിഷ്ടപെട്ടത്‌
      വളരെ നന്ദിയുണ്ട്

      Delete
  2. കവിത ഒരു പെണ്ണിന്റെ പേരും
    കവി ഒരു ആണിന്റെ പേരും
    പേരിന്റെ വേരു തേടിയാലും
    പെണ്‍പിറവിയിലാവിഷ്കാരം.

    ReplyDelete
    Replies
    1. കലാധരന്മാഷേ ആ വരികളിലെ ഭംഗി താങ്കൾ കൂടുതൽ മനോഹരം ആക്കി വായനക്കും അതിലും മനോഹരമായ താങ്കളുടെ അഭിപ്രായ കവിതക്കും അതിലെ ആന്തരികയുക്തിക്കും നന്ദിയുണ്ട്

      Delete
  3. മൂന്നുമിഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മൂന്നു നന്ദി സൌഗന്ധികം

      Delete
  4. മൂന്നാമത്തേ , അവസ്സാനത്തേതിനൊടൊരു പ്രേമം ...!
    ഇഷ്ടായി.... കവി ഒരു ആണിന്റെ പേര്
    കവിത ഒരു പെണ്ണിന്റെയും ..
    തിരിച്ചറിവുകളാണ് നമ്മേ എപ്പൊഴും മാറ്റുന്നത്
    ചിലപ്പൊള്‍ അതു കൊണ്ടു മാത്രമൊരു
    മഹാകാവ്യം രചിച്ച് കൂടായികയുമില്ല ..
    സ്നേഹം സഖേ ..

    ReplyDelete
    Replies
    1. റിനി താങ്കളുടെ സഖേ എന്ന വിളി പകരുന്ന ഊര്ജം വല്ലാത്ത ശക്തി പകരാറുണ്ട് അഭിപ്രായം കൂടി ആകുമ്പോൾ വല്ലാത്ത ഒരു ഉന്മേഷം പ്രോത്സാഹനം ഉണർവ് അനുഭവപ്പെടാറുണ്ട് സ്നേഹപൂർവ്വം

      Delete
  5. ഈ പണി പറ്റീതാണേ...
    തുടര്‍ന്നോളൂ!

    ReplyDelete
    Replies
    1. വളരെ നന്ദി സ്നേഹം അജിത്‌ ഭായ്.. അജിത്‌ ഭായി യുടെ ഒരു കയ്യൊപ്പ് ഒരു ഗസറ്റ് ഓഫീസിറുടെ സാക്ഷ്യ പത്രം പോലെ ആധികാരികം ആണ്

      Delete
  6. കവിത ഒരു പെണ്ണിന്റെ പേരും
    കവി ഒരു ആണിന്റെ പേരും

    പിന്നെയെന്താ..... തുടർന്നോളൂ....
    ഇഷ്ടപ്പെട്ടു !!!

    ReplyDelete
    Replies
    1. നന്ദി ഉപഗുപ്തൻ എഴുത്തിനു അഭിപ്രായം തന്നെ പ്രോത്സാഹനം അതിന്റെ ഊര്ജം നന്ദി പറഞ്ഞാൽ തീരില്ല വളരെ വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.