Skip to main content

മുമ്പ്

വർഷങ്ങൾക്കു മുമ്പ് ഒരു മഴക്കാലത്ത്‌ ഒരു രാജകുമാരൻ രാജ്യ ഭരണം ഉപേക്ഷിച്ചു സന്ന്യാസം  സ്വീകരിച്ചു പിന്നെ മതങ്ങൾ ഋതുക്കൾ പോലെ കടന്നു വന്നു. രാജ്യം അനാഥമായി ജനങ്ങൾ സന്യാസത്തിന്റെ പാതയിലായി. ഭരണം മതങ്ങൾക്ക് വിട്ടുകൊടുത്തു ജനം ബുദ്ധരായി. മതം പ്രബുദ്ധരായി. 

മതേതരത്വ  മുഖം മൂടി വച്ച്  വര്ഗീയത ഭരിച്ചു മുടിച്ചു. മതങ്ങൾ ജനങ്ങളെ അന്വേഷിച്ചു തെരുവിലിറങ്ങി. കൈയ്യിൽ കിട്ടിയവരെ ആരാധനലയങ്ങളിലേക്ക് പിടിച്ചു കേറ്റി. ആരാധനാലയങ്ങൾ നിറഞ്ഞു കവിഞ്ഞു അത് ജനങ്ങളെ ഉൾക്കൊള്ളുവാൻ ആകാതെ പല ജാതിയായ് പൊട്ടി തകർന്നു. ജനം മരിച്ചു വീണു. ഉദക ക്രീയനടത്താൻ പണം ഇല്ലാതെ മതം; വര്ഗീയതക്ക് പഠിക്കുവാൻ ശവങ്ങൾ  വിട്ടു കൊടുത്തു. ശവം തിന്നു വര്ഗീയത ജീവിക്കുന്നു..

 വൈദ്യുതി കണ്ടു പിടിക്കുന്നതിനു മുമ്പ് ഇരുളിൽ മനസ്സിന് വെളിച്ചമായി കത്തിച്ച മതം വൈദ്യുതി വന്നതിനു ശേഷം ഊതി കെടുത്തുവാൻ മടിച്ചതാണ് ഇന്നത്തെ ഊര്ജ പ്രതിസന്ധിക്ക് കാരണം. മനസ്സിന്റെ ശ്രീ കോവിലുകൾ വൈദ്യുതീകരിക്കുവാൻ ഈശ്വരന്റെ മുമ്പിൽ പകൽ പ്രകൃതിയിലെ സൂര്യ പ്രകാശവും... രാത്രി വൈദ്യുതി വിളക്കും കൊളുത്താൻ മടിച്ചു ഉറങ്ങിയ ഒരു ജനത.  

Comments

  1. "ബുദ്ധന്‍ മാതൃകയായിരുന്നു "
    ഇന്നത്തേ ഭരണവര്‍ഗ്ഗത്തിനൊരു മാതൃക ...
    മതം മനസ്സിന് ഉള്‍കാഴ്ച നല്‍കി -
    പുലരുവാന്‍ മനുഷ്യനാല്‍ രൂപികൃതമായത് .
    ഇന്ന് മനുഷ്യന് മേല്‍ മതം വളര്‍ന്നൂ
    ആളേ കൂട്ടുവാന്‍ പരക്കം പായുന്നു ..
    ദൈവമെന്ന വിശ്വാസ്സമല്ല , മതമെന്ന ഭ്രാന്താണ് മനുഷ്യനേ മദിക്കുന്നത് ..
    ഇനിയൊരിക്കലും തിരിച്ച് പിടിക്കുവാന്‍ പറ്റാത്ത ഉയര്‍ത്തില്‍
    അത് വട വൃക്ഷം പൊലെ വളര്‍ന്നൂ ..
    കടക്കല്‍ വച്ച് വെട്ടി കളയുവാന്‍ മനസ്സിനേ ആകൂ ..
    ഭീതിയുടെ , ഭയാകുലതയുടെ തലം നല്‍കി മതത്തേ അകറ്റുന്നുണ്ട്
    സ്നേഹവും , ശാന്തിയുമേകേണ്ട മതങ്ങളും ദൈവങ്ങളും,
    സാറ്റ് കളിക്കുന്നു .. തേടി പിടിക്കുവാന്‍ പാടത്രേ ..

    ReplyDelete
    Replies
    1. ശരിയാണ് റിനി മതം വടവൃക്ഷമായി വളർന്നു കഴിഞ്ഞു. അടിയിൽ ഒരു പാട് അദ്വാനിച്ചു വിയർത്തവർ വിശ്രമിക്കുന്നു. മരത്തിൽ വിയര്ക്കാതെ ഒരു പാട് തടിച്ചു കൊഴുത്ത പുരോഹിതരും. കടപുഴകിയാൽ ഒരു പാട് പേര് അതിൽ പെട്ട് പോകും പക്ഷെ മാറ്റത്തിന്റെ കൊടുങ്കാറ്റിനു മരം വഴി മാറി കൊടുത്തെ പറ്റൂ.. അദ്വാനിക്കുന്നവൻ വിയർക്കുന്നവൻ ഓടി മാറും കഴിയാത്ത അദ്വാനിക്കാത്ത പുരോഹിതര്ക്ക് നമുക്ക് ശാന്തി ചൊല്ലാം
      സന്തോഷം സുഹൃത്തേ വീണ്ടും ഈ കയ്യൊപ്പിനു പൊന്നും വിലയുള്ള അഭിപ്രായങ്ങൾക്ക്

      Delete
  2. വൈദ്യുതി കണ്ടുപിടിയ്ക്കപ്പെടുന്നതിനും മുന്‍പെ വൈദ്യുതി ഉണ്ടായിരുന്നു!

    ReplyDelete
    Replies
    1. ഷോക്ക്‌ അടിപ്പിക്കുന്നത് പോലെ ഒരു സത്യം ആണ് അജിത്ഭായ് കുറിച്ചിട്ടത്‌ വൈദ്യതി അന്നും ഉണ്ടായിരുന്നു നാം ഉപയോഗിച്ചിരുന്നില്ല വളരെ സത്യം ആണ് അജിത്‌ ഭായ് യുടെ അഭിപ്രായം ഒരു കവിത പോലെ നന്നായി കുറിച്ചു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ