Skip to main content

ജീവൻ പ്രപഞ്ചത്തിൽ ഒരു രോഗാണു

കലികാലമാണിത് കല്കിയാണ്
കല്കി എന്നത് ഉൾക്കയാകാം

ദുരന്തമാകാം അത് ദുരിതമാകാം
ദുരന്തമെന്നാൽ അത് ഭൂമിയാകാം

ഭൂമിക്കു ദുരിതം രോഗമാകാം
രോഗകാരണം ജീവനാകാം

ഭൂമിയിൽ ജീവൻ രോഗമാകാം
രോഗിയാക്കും രോഗാണുവാകാം

രോഗം ചികിത്സിച്ചു ഭേദമാക്കാം
ജീവന് മരണമേ ചികിത്സയുള്ളൂ

ജീവനോ രോഗമോ മാറാരോഗം?
ജീവനല്ലേ?  ഭൂമിക്കു മാറാരോഗം!

ഭൂമിയാണിത്  ജീവനാണ്
ഭൂമിക്കു ജീവൻ പ്രാണനാണ്‌

ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
ദേഹത്ത് ഉള്ളത്  ജീവനാണ്

ജീവൻ ദേഹത്തെ കൊണ്ടേ പോകൂ
ജീവനും ഭൂമിയെ കൊണ്ട് പോകാം

ജീവൻ നശിപ്പിച്ചു ഭൂമിയെ രക്ഷിക്കാൻ
ഉൾക്ക ഭൂമിയിൽ പതിച്ചിരിക്കാം
കാലം കലി ആയി ഗണിച്ചിരിക്കാം

Comments

  1. പഴിത്തിലയുടെ കൊഴിയലില്‍
    ചിരിപ്പത് , നാളെയുടെ കാറ്റില്‍ കൊഴിയുന്ന പച്ചയാണ് ..
    കാത്ത് വയ്ക്കേണ്ട പലതും ചാരമായി പൊകുന്നു
    സ്ഥായി ആയി ഇവിടം നിനക്കുള്ളതെന്ന ചിന്തയില്‍ ..!
    ഭൂമിയിലേ ജീവന്റെ ആരംഭമാകാം
    എല്ലാ വിഷത്തിന്റെയും ഉറവിടവും ...
    ജീവനിലൂടെ ഭൂമി ഇല്ലാണ്ടായി പൊകുക തന്നെ ചെയ്യും ...
    തലമുറകള്‍ക്ക് വേണ്ടി കാത്ത് വയ്ക്കാതെ
    ഇന്നിലേക്ക് മാത്രം ജീവിക്കുന്ന മനസ്സുകള്‍ക്ക്
    ബാക്കി വയ്ക്കുവാന്‍ , രോഗാണു പേറുന്ന ജീവന്‍ മാത്രം ..
    അതു നശിപ്പിക്കുന്നത് , സ്വന്തം മാതാവിനേയും ...!

    ReplyDelete
    Replies
    1. അമ്മയും കുട്ടിയും സുഖമായിരിക്കട്ടെ വളരെ സത്യമാണ് റിനി നിരീക്ഷണങ്ങൾ. കാഴ്ചകൾ ഹൃദയ ഭേദകം. മനുഷ്യൻ പാപി ആണ് അവനെ നേര്വഴിക്കു നയിക്കുവാൻ മതങ്ങൾ വന്നു. ആ മതങ്ങളെ അവൻ പാപി ആക്കി. മനുഷ്യൻ നന്നാവാതെ മതം ഏതു വന്നാലും നന്നാവില്ല മതം കൂടി നശിക്കും പഴി ദൈവത്തിനും

      Delete
  2. HUMAN BODY IS A MINIATURE OF THE COSMIC BODY

    എവിടെയോ വായിച്ചതായി ഓർക്കുന്നു.ശരിയോ തെറ്റോ,

    ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
    ദേഹത്ത് ഉള്ളത് ജീവനാണ്

    ഈ വരികൾ അതിനരികിലൂടെ സഞ്ചരിക്കുന്നു. നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ചിന്തകൾക്ക് തരുന്ന ഈ നല്ല പ്രോത്സാഹനങ്ങൾക്ക് വളരെ വളരെ നന്ദി

      Delete
  3. ജീവന്‍ എല്ലാ ജീവനും ജീവനാണ്
    അത്രയുമെനിയ്ക്കറിയാം!!

    ReplyDelete
    Replies
    1. ജീവനില്ലാത്തവക്ക് ആയുസ്സ് കൂടുതൽ ഉണ്ട് അത് കൊണ്ട് തന്നെ ജീവനില്ലാത്തവക്കും കൂടുതൽ ജീവനുണ്ട്
      നന്ദി അജിത്ഭായ്

      Delete
  4. മുഴുവന്‍ ഫിലോസഫിയാണ്...എനിക്ക് വലിയ പിടിയില്ല....

    ReplyDelete
    Replies
    1. ജീവിതം ഒരു ഫിലോസഫി നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!