Friday, 2 August 2013

നാലുമണി കഥകൾ

പുഴയ്ക്കു   ഒരു കുപ്പി വെള്ളം
പുഴ അന്ന് വഴി തെറ്റി ഒഴുകി.. അടുത്തുള്ള ബഹുരാഷ്ട്ര കുത്തക കടയിലേക്ക്.. ഒരു കുപ്പി വെള്ളത്തിനാണ്.. കൂടെ കരുതാൻ, ഒഴുകി കടലിൽ എത്തുമ്പോഴേക്കും തൊണ്ട നനക്കാൻ പോലും ഒരു തുള്ളി വെള്ളം പുഴയിലുണ്ടാവില്ലെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പുഴ പഠിച്ചിരുന്നു..

സ്ത്രീകളും  ഐസക് ന്യുട്ടനും
സ്വർണം കിലോ കണക്കിന് അണിഞ്ഞു ഒരുങ്ങുന്തോറും സുന്ദരി മുകളിലേക്ക് പൊങ്ങി കൊണ്ടിരുന്നു.. സ്വർണം അണിയുന്ന അധികം  പെണ്ണുങ്ങളും  തറയിൽ ഒന്നും അല്ലെന്നു മനസ്സിലാക്കിയ  ഏതോ പാവം ശാസ്ത്രഞ്ജൻ കവടി നിരത്തി ആ സത്യം വിളിച്ചു പറഞ്ഞു.. ഭൂമിയിൽ കാണപ്പെട്ടിരുന്ന സ്വർണ നിക്ഷേപത്തിന് ഭൂഗുരുത്വാകർഷണം നില നിർത്തുന്നതിൽ നിര്ണായക പങ്കു ഉണ്ടായിരുന്നെന്ന്. ഭാര്യയെ പേടി ഉണ്ടായിരുന്ന ഏതോ ശാസ്ത്രഞ്ജൻ അത് കണ്ടു പിടിച്ചിട്ടും പുറത്തു വിട്ടിരുന്നില്ലത്രേ..

സ്ത്രീയും സ്വർണവും
സ്ത്രീത്വത്തെ ഏറ്റവും കൂടുതൽ മാനഭംഗപ്പെടുത്തിയത്.. കാരറ്റ് എത്ര ആയാലും സ്വർണം തന്നെ ആയിരുന്നു. അതാവും കൂടുതൽ സ്ത്രീകളും തന്റെ മാനം കാക്കാൻ സ്വർണം തന്നെ വേണമെന്ന് വാശി പിടിക്കുന്നത്‌. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ അവരെ ആരും പഠിപ്പിക്കണ്ടല്ലോ..

അഹം ബ്രഹ്മാസ്മി 
പല മനുഷ്യരെ പോലും ദൈവമായി അഗീകരിക്കുവാൻ തയ്യാറായിട്ടും.. സാക്ഷാൽ ദൈവത്തിനെ ഒരു മനുഷ്യനായി പോലും കാണാൻ  കൂട്ടാക്കാത്തത് കൊണ്ടാവും മതങ്ങൾ പലതുണ്ടായിട്ടും ദൈവത്തിനെ മനസ്സിലാക്കുവാൻ  മനുഷ്യൻ പരാജയപ്പെട്ടത്

വിശപ്പിന്റെ ചാരിത്ര്യം
ജനിച്ചപ്പോൾ തോന്നുന്ന ആദ്യ വികാരം വിശപ്പ്‌ ആണെന്ന് അറിഞ്ഞിരുന്നിട്ടും.. ഒരു നേരത്തെ വിശപ്പിനു ഒരു ജന്മത്തെ ചാരിത്ര്യം അടിയറവു പറഞ്ഞപ്പോഴാണ് ശരീരത്തിൽ നഷ്ടപ്പെടുവാൻ പാടില്ലാത്ത ചാരിത്ര്യം വിശപ്പാണെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു വിശപ്പ്‌ ശരീരത്തിൽ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങിയത്.

യന്ത്രത്തോക്കും മഴുവും
പതിനായിരങ്ങളെ കൊന്നൊടുക്കി ആർത്തട്ടഹസിച്ചു വിജയശ്രീ ലാളിതനായി മുന്നേറുമ്പോഴും ഒരു വെടിയുണ്ട ലക്ഷ്യം തെറ്റി മരത്തിൽ കൊണ്ടെന്നു കണ്ടപ്പോഴാണ് യന്ത്രത്തോക്ക്‌ അഹിംസ സ്വീകരിച്ചു മ്യുസിയത്തിൽ പോയി സന്യസിക്കാൻ തീരുമാനിച്ചത്. അപ്പോഴും കൈ ഉറക്കാത്ത മഴുവിന് സ്വന്തം കൈ ഊരി സ്വന്തം ആപ്പ് ഉറപ്പിക്കുകയായിരുന്നു മനുഷ്യൻ.

10 comments:

 1. ചിന്താശരങ്ങള്‍!!!

  ReplyDelete
  Replies
  1. അജിത്‌ ഭായ് വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

   Delete
 2. kochu kochu kaaryangal - chinthaneeyam. Best wishes.

  ReplyDelete
  Replies
  1. ഡോക്ടര വരവിനു വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

   Delete
 3. നാലുമണിയ്ക്ക്‌ ഇത്തിരി കൂടി ലൈറ്റ്‌ ആവാം.

  ReplyDelete
  Replies
  1. കലാവല്ലഭൻ അഭിപ്രായത്തിനും വായനക്കും വെവ്വേറെ നന്ദി അറിയിക്കുന്നു

   Delete
 4. നല്ല നുറുങ്ങു കഥകൾ
  ഇനിയും വരാം

  ReplyDelete
  Replies
  1. പൈമ വായനക്കും ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.. വരണം നിർദേശങ്ങൾ അഭിപ്രായങ്ങൾ തീർച്ചയായും ഉണ്ടാവണം

   Delete
 5. മരവും , അഹവും , പുഴയും ..
  ആഴമേറിയ ചിന്തയാണ് ..
  അവനവന്റെ കുഴി തൊണ്ടുന്ന മനുഷ്യന്‍
  അവനേ തന്നെ ഇരയായ് കൊടുക്കുന്നു ..
  മതത്തേ അറിയുവാനാണ് ശ്രമം
  ദൈവത്തിലേക്കുള്ള വഴിയായല്ല ..
  പുഴയുടെ തൊണ്ട പൊലും വരണ്ട്
  ഒരു കുപ്പി വെള്ളത്തിലേക്കൊഴുകുന്നു ...
  " എല്ലാറ്റിനുമൊടുവില്‍ , മനുഷ്യനെന്ന നീച വസ്തുവില്‍ ചെന്നെത്തുന്നു "

  സുഖമല്ലേ സഖേ ?

  ReplyDelete
  Replies
  1. വളരെ വളരെ സന്തോഷം കുറെ നാൾ കൂടി ഈ വിളി കേൾക്കാൻ കഴിഞ്ഞതിൽ .. ഒരു നീണ്ട അവധി അത് കഴിഞ്ഞു മനസ്സിനും ശരീരത്തിനും നോമ്പിന്റെ പുണ്യം റിനി യുടെ ഒരു നീണ്ട അഭാവം വല്ലാതെ അനുഭവപ്പെട്ടിരുന്നെങ്കിലും ഇതിൽ ആ അഭാവം റിനിക്ക് കൂടുതൽ ഉന്മേഷം പകര്ന്നിട്ടുണ്ടാവും എന്ന് ആശ്വസിക്കുന്നു. ഇവിടെ സുഖം റിനിക്കും നാട്ടിൽ എല്ലാവര്ക്കും സുഖം അല്ലേ.. വായനക്കും അഭിപ്രായത്തിനും റിനിയുടെ ഒരു കമന്റ്‌ കിട്ടുമ്പോൾ ബ്ലോഗ്ഗിനു കിട്ടുന്നു ഒരു പുതു ഉര്ജം എല്ലാം നന്ദിയോടെ ഏറ്റുവാങ്ങുന്നു

   Delete