Skip to main content

Posts

Showing posts from 2024

ബുദ്ധനിൽ നിന്നും ഊറിവരും ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം

മഞ്ഞിൻ്റെ മൂലകങ്ങളുള്ള  ഒരു ആവർത്തനപ്പട്ടികയാവും പകൽ മഞ്ഞുകാലത്തിൻ്റെ സകല മൂലകങ്ങളും അതിൻ്റെ ആറ്റമികഭാരം രേഖപ്പെടുത്തി അതിൽചാരി ഇരിക്കുന്നു മഞ്ഞു കൊണ്ട് ബോഗിയും  മഞ്ഞു കൊണ്ടുള്ള  ജാലകങ്ങളും നിർമ്മിച്ച്  കാലം ഒരു തീവണ്ടിയായി മുന്നിൽ വന്ന് നിൽക്കുന്നു മഞ്ഞ് കൊണ്ട് നിർമ്മിച്ച അവ്യക്തതയുടെ ഭംഗിയുള്ള  റെയിൽവേ സ്റ്റേഷൻ മഞ്ഞുകാലങ്ങളുടെ സ്റ്റേഷൻമാസ്റ്റർ അയാൾക്ക് വീശുവാനുള്ള കൊടി മഞ്ഞിൽ നിർമ്മിച്ച്  മഞ്ഞ് മാറിനിൽക്കുന്നു നിരുത്തരവാദിയായ മഞ്ഞുകാലം എന്ന് കാലം അയാളെ ശകാരിക്കുമോ? മഞ്ഞ് കൊണ്ടുണ്ടാക്കിയ ശകാരങ്ങൾ മഞ്ഞ് കാലം കേൾക്കുന്നു കാണുന്നത് കുറച്ച് മഞ്ഞ് മഞ്ഞിനെ കേട്ടിരിക്കുന്നു മഞ്ഞ് കൊണ്ട് നിർമ്മിച്ച കാത് മഞ്ഞ് കൊണ്ട് നിർമ്മിച്ച പാട്ട് മഞ്ഞ് കാലത്തിൻ്റെ ഹമ്മിങ് മഞ്ഞിനും മുന്നേ പോകുന്നു മഞ്ഞ് ചാരി എൻ്റെ ഉടൽ മഞ്ഞുകാലത്തിൽ നിന്നും പുറത്തിറങ്ങുന്നു എൻ്റെ മഞ്ഞ് ചാരി ഉടൽ എന്ന് മഞ്ഞ് പാട്ടിനേ ഇന്നലേയിലേക്ക് ഇറങ്ങുന്ന ചെറുപ്പക്കാരനെ പ്പോലെ ഇന്നലെയുടെ തീയിട്ട് എൻ്റെതല്ലാത്ത ഉന്മാദങ്ങൾ  മഞ്ഞ് കായുവാനിരിക്കുന്നു ഓരോ മഞ്ഞും അതിൻ്റെ മാത്രം കവിതക്ക്  ആളാത്ത തീയിടുന്നു മ...

ഉമ്മകളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല ഉമ്മ എന്നല്ലാതെ

എൻ്റെ ഭാഷ തീയാണ് അതണക്കാൻ പോകുന്ന ഫയറെഞ്ചിൽ മാത്രമാവുകയാണ് കവിത വരൂ, നിശ്ശബ്ദത കൊണ്ട് സൈറണുണ്ടാക്കുന്ന ഒരു വാക്കിനെ പരിചയപ്പെടു അങ്ങിനെ പരിചയപ്പെട്ടതാവണം ഉമ്മയെ മുതിരുന്തോറും കാതുകൾക്ക് തീയിട്ട് ചുണ്ടുകൾ തീ കായുവാനിരിക്കും ഒരു വാക്ക് ഉമ്മ ഒരു മാനമാണെങ്കിൽ ചുണ്ടുകൾ രണ്ട് പക്ഷികൾ ദൈവത്തിന് മുകളിൽ അമ്പിളിക്കല പോലെ ചിലപ്പോൾ ഉമ്മക്ക് മുകളിൽ ചുണ്ടുകൾ വെച്ചു കഴിഞ്ഞാൽ ഉമ്മ, ഒരു വ്യക്തിയാവും സമൂഹം ഇനി  നൂല്കെട്ട് മാമോദീസ  സുന്നത്ത്കല്യാണം പോലെ ഒരുമാതിരി എല്ലാ മതപരമായ  ചടങ്ങുകളും പൂർത്തിയാക്കുന്നുണ്ടാവുമോ അത്? അറിയില്ല, എന്നിട്ടും മതേതരമായി ഉമ്മകൾ സമൂഹത്തിൽ തുടരുന്നു എന്നെങ്കിലും ഉണ്ടാവുമോ ഉമ്മകൾക്ക് തുടർച്ച വേണ്ട, ഉമ്മകളുടെ പകർച്ചപ്പനി വെച്ച് പൂർത്തിയാക്കാത്ത ഉമ്മകൾ നിരന്തരം ഉമ്മയെ ഗർഭം ധരിക്കും സമൂഹം ദൈവം നദിയേക്കുറിച്ച് ചിന്തിക്കുന്നതിനും മുന്നേ ഉമ്മകളുടെ ദൈവം ആഴത്തിൽ ചുണ്ടുകൾ കടക്കുന്നു ചുണ്ടുകളുടെ നദി ഉടലുകൾ തോണികൾ ഉമ്മകളുടെ കടൽ എന്നിങ്ങനെ നീളും ഉമ്മകൾ പാമ്പ് പടം പൊഴിക്കുന്നത് പോലെ രതിയുടെ പടമുള്ള ഉടൽ പാമ്പായി തുടരുവാൻ മാത്രം ഉപമയും ഉടലും പടം പൊഴിക്കുന്നു ഉമ്മകളുടെ രൂപകം ധരിക്...

വിരലുകളുടെ മ്യൂസിയം

പാകത്തിന് ചേർക്കുന്ന ഉപ്പ് പോലെ പാകം മാത്രമാവുകയായിരുന്നു ഭാഷ കൊന്തുന്ന കാലിന്നരികിൽ കല്ലായ് കടലിനെത്തൊട്ട് കിടന്നു ഇനിയും ചേർക്കാത്ത ഉപ്പ് അവിടെ തന്നെ തുടർന്നു  ആകാശം അതും  അനശ്വരതയുടെ മ്യൂസിയം പോലെ നശ്വരത കല്ലായി  കടൽ കിടപ്പായി ഇനി കിടക്കുന്നതിൻ്റെ മ്യൂസിയമാകുമോ കടൽ? സംശയം അതിൻ്റെ ഉറപ്പിനെ വെറുതേ ചെന്ന്  കൊന്തിത്തൊട്ടുവന്നു  വെറുംവെറുതേ വേനലിൻ്റെ സൂര്യമഗ്ഗ് സൂര്യൻ വേനലുകളുടെ മ്യൂസിയം എൻ്റെ വിരലുകൾ, കൊന്തിത്തൊടലുകൾ എടുക്കാതെ ചെന്ന് അതിൻ്റെ ചാരത്തിൽ തൊടുന്നു എൻ്റെ പ്രണയം അതിൻ്റെ പഴക്കം ഞാൻ പഴക്കങ്ങളുടെ റാന്തൽ ഒപ്പം അവയുടെ മ്യൂസിയവും മ്യൂസിയങ്ങളാവണം വിരലുകളും തുടർച്ചകളുണ്ടായി മേഘത്തിന്  മേഘങ്ങളുടെ മ്യൂസിയം എന്ന ആശയം എങ്ങും തൊടാതെ നിന്നു ആകാശത്തിൽ ഇനി അവിടെ ഉണ്ടാകുമോ മരിച്ചുപോയവർക്കും സന്ദർശകർക്കും പ്രവേശനമില്ല എന്ന ബോർഡ് അതും പൊടിപിടിച്ച് പൊടികൾ പൊടികളുടെ മ്യൂസിയം അവയുടെ സൂക്ഷമതകൾ മാത്രം അവിടെ സന്ദർശകർ കൊന്തുന്ന കാലിന്നരികിൽ  അന്തരീക്ഷം  ഒപ്പം കിടന്നു കല്ലും ഇടങ്ങളും ചതുരംഗത്തിലെ കരുപോലെ തുമ്പികൾ മാത്രം അവയുടെ നീക്കം നീക്കി നീക്കി വെക്കുന്നു ഞാൻ തു...

മരം ഒരുറക്കംതൂങ്ങലിനെ വേരാക്കും വിധം

വീഴുന്നതിന് മുമ്പ് ഒരിലയുടെ പാളിനോട്ടം ഉറങ്ങുന്നതിന് മുമ്പ് ഒരു താരാട്ടിലേക്ക് അതും കേൾക്കുന്നതിന് മുമ്പിലേക്ക് കേൾക്കുന്നതിൻ്റെ തൂവൽ പോലെ താരാട്ടിന് മുന്നിലേക്ക് വന്ന് വീഴും ഉറക്കത്തിൻ്റെ ഒരില ഒരു പാളിനോട്ടമുണ്ട് ഉറക്കത്തിനും, കേട്ട താരാട്ടിലേക്കും കുഞ്ഞിലേക്കും അതും ഉറങ്ങിയതിന് ശേഷവും  ഉറങ്ങുന്നതിന് മുമ്പും ഒരു പക്ഷേ ഒരമ്മയോളം മുകളിൽ വെള്ളമൊഴിച്ച് ചന്ദ്രൻ മാറ്റിവെക്കും കലകളുടെ താരാട്ട് അതും ഇരുട്ടുന്നതിനും തൊട്ട് മുമ്പ് ഉറക്കം കൺപോളകളിൽ കുറിച്ചുവെച്ച് താരാട്ടിൽ ഒഴുകിപ്പോകും രണ്ടിലകൾ കുഞ്ഞിൻ്റെ കാലടികൾ ഉറക്കുന്നത് ഒരമ്മയാണെങ്കിലോ എന്നും ഉറക്കിക്കൊണ്ടിരുന്ന കുഞ്ഞ് അരികിലില്ലങ്കിലോ ഞെട്ടുകൾ അഴിച്ചിട്ട് തുമ്പുകൾ വാരിക്കെട്ടിവെച്ച് ചില്ലകൾ കഴുകിക്കമഴ്ത്തിയ മരങ്ങൾക്ക് ചോട്ടിലേക്ക് ചേക്കേറും ഇലകൾ തൂവലുകൾ എല്ലാം ഉറക്കി ഒരു കിളിയുടെ ഉറക്കംതൂങ്ങലുകൾ ഏറ്റുവാങ്ങും മരം ഉറക്കം കിനിയും മുലഞ്ഞെട്ട് പാലൊച്ച കേൾപ്പിക്കാതെ മുലഞ്ഞെട്ടിൻ്റെ വാൽസല്യത്തിലേക്ക് അതിൻ്റെ മടങ്ങിപ്പോക്ക് അപ്പോഴും അമ്മമണങ്ങളിൽ കൺപോളയോളം തങ്ങിനിൽക്കും  ഒരു കുഞ്ഞ്താരാട്ട് അതിൻ്റെ നക്ഷത്രത്തിൽ കണ്ണടച്ച് കിടക്കും ഡിസംബർ, ആക...

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം കൗതുകം,  ഇനിയും ഒട്ടിക്കാത്ത  ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി, സങ്കൽപ്പിച്ചു നോക്കി മേൽവിലാസങ്ങളുമായി,  കലഹിക്കും ഒരു തപാൽ ഉരുപ്പടിയാകും  ദുഃഖം. പതിയേ പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി നനഞ്ഞാൽ ഒട്ടാവുന്ന പശ, ഒരു വശത്ത് ജലത്തിൻ്റെ പതിവുകൾ  മറുഭാഗത്ത് ഒരു മേൽവിലാസമായിരുന്നോ ഭ്രമണം ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ ചുണ്ടോട് ചേർത്ത്  ഒരു പിൻകഴുത്ത്, വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു കുരുവി അതിൻ്റെ ചുണ്ടിനെ പൂക്കളോട് ചേർക്കുമ്പോൾ അരക്കെട്ടിൻ അരികിലേ വിരിഞ്ഞ ചെമ്പരത്തികൾ കൗതുകങ്ങളിലേക്ക് ചിതറും വിധം അവൾ ടാറ്റുവിൻ്റെ ചകിരിയിൽ പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ ചകിരിയും ടാറ്റുവും  ഓർക്കിഡ് പുഷ്പനിറങ്ങളിൽ അവളുടെ പിൻകഴുത്തിൽ വന്ന് വിരിയുന്നു ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ ആകാശത്തിൻ്റെ ടാറ്റു ചെയ്ത അവളുടെ നാഭിക്കരികിലെ കിളി ഇലകൾ വകഞ്ഞ്  അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ...

നൃത്തവാങ്മൂലങ്ങൾ

നൃത്തം ചെയ്തവരിൽ നിന്ന് മുദ്രകൾ മാത്രമല്ല, നൃത്തവും ഉടലോടെ പിടിച്ചെടുക്കും പിടിച്ചെടുത്ത ഉടലുകൾ തിരിച്ചെടുക്കുവാനെന്ന വണ്ണം ഉടലുകളുമായി ബന്ധപ്പെടുവാനുള്ള എൻ്റെ ശ്രമങ്ങൾ ഒരു നൃത്തച്ചുവടുകളും  തിരിച്ചറിയുന്നില്ല വിശ്വസിക്കുമോ നൃത്തം വെച്ചിട്ടില്ല എന്നുള്ള സത്യവാങ്മൂലങ്ങൾ മാത്രമാവുകയാണ് എൻ്റെ നടത്തം!

നിശ്ശബ്ദതയുടെ അറുപത്തിനാല് കലകൾ

ഒരു വായനക്കാരൻ്റെ പരാതി ഞാൻ ചെയ്ത തെറ്റായതിന് ശേഷം യാഥാർത്ഥ്യത്തിൻ്റെ കഠിനതടവുകാരനാവുകയും സങ്കൽപ്പങ്ങളുടെ പരോൾ അപ്രീതിക്ഷിതമായി അനുവദിക്കപ്പെടുകയുമായിരുന്നു, അതും കവിതയിൽ ഋതു ഏതോ ഒരു പൂവിൻ്റെ  തടവുകാരനായതിൽ പിന്നെ സൂര്യൻ  വിഷാദത്തിൻ്റെ സുഗന്ധം ഒഴിച്ചു വെക്കും അസ്തമയത്തിൻ്റെ അത്തറുകുപ്പി എന്നും അത്തറാകാത്തപ്പോൾ വിഷാദം, സുഗന്ധത്തിൻ്റെ ചിറകടികളുള്ള കിളികൾ എന്നും സങ്കൽപ്പിക്കുവാൻ എനിക്കായിട്ടുണ്ട് സങ്കൽപ്പത്തിൽ ഞാൻ ചേക്കേറുവാൻ ഒരു കിളിയുടൽ കടം വാങ്ങിക്കുന്നു ഉണരുമ്പോൾ ഉടൽ തിരികേ മേടിക്കുവാൻ കിളികൾ  അവയുടെ യാഥാർത്ഥ്യങ്ങളിൽ വന്ന് ചിറകടിക്കുന്നു വ്യത്യസ്ഥമായി പൂക്കൾ വിരിയുന്നത് എങ്ങിനെ എന്ന് നിരീക്ഷിക്കുകയായിരുന്നു വ്യത്യസ്ഥമായ ആവൃത്തികളിൽ ചന്ദ്രനെ എടുത്തുവെച്ച് ആകാശത്തിൻ്റെ പ്രതികരണങ്ങൾ നിരീക്ഷിച്ചു. ചായയിൽ ഏലക്കയുടെ രുചി  കലരുന്നത് പോലെ കാലുകൾ നടത്തത്തിൽ, ഉടൽ അതിൻ്റെ വെറുതേയിരുപ്പിൽ കലർന്നു വേനലിൽ നിന്ന് വെയിൽ, തിരികേയെടുത്തു മടങ്ങുകയാവണം സൂര്യൻ വെറുതേയിരിപ്പിൽ നിന്നും ഉടൽ തിരികേയെടുക്കുന്നു ഏലക്കാ മണമുള്ള കാലുകൾ എന്ന് നടത്തം നിരീക്ഷിക്കുന്നു യാഥാർത്ഥ്യത്തിനും സങ്കൽപ്പത്ത...

ഓണബുദ്ധൻ

ഓണബുദ്ധൻ നിറങ്ങൾ ഉപേക്ഷിക്കുന്ന ഇടം ഓണം ചാരി ഭാഷക്ക് പുറത്തിറങ്ങി ഒരു വാക്കാവും മാവേലി മഹാബലിയെ ഉണർത്താതെ വാക്കുകളുടെ കനമെടുക്കാതെ വശങ്ങളിലൂടെ  പൂക്കളുടെ കാലടിപ്പാടുകളുള്ള ഓണം കടന്നുപോകുന്നു ഓരോ നിറങ്ങൾക്ക് മുന്നിലും കാലടികളുടെ ഇലയിട്ട് അപ്പോഴും മാവേലിയിരിക്കുന്നു ഏറ്റവും പഴക്കമുള്ള നിലാവൊഴിച്ച് പതിവ് പോലെ ഒരു രാത്രി ഓണമെടുക്കുന്നു പുഴ ഒരു വെള്ളാരംങ്കല്ലിൻ്റെ അതിഥിയാവുന്നിടത്ത് ഇനിയും നൂൽക്കാത്ത നൂലിൻ്റെ ഓണനൂൽ ചർക്കകൾ ഇനിയും ചവിട്ടിതാഴ്ത്താത്ത കാലടികളുടെ നെയ്ത്തുകാരനാവും മാവേലി മാവില മണം പൂക്കുല താളങ്ങൾ അന്തിത്തിരി ഉരുകലുകൾ ഇനിയും ഓണം ആഘോഷിക്കാത്ത നാലുമണിപ്പൂക്കളുടെ വിരിയുന്ന തിരക്കിന്നരികിൽ വിരിയുന്നതിൻ്റെ ആവർത്തനങ്ങൾ, ഓണമെണ്ണുന്നു മാവേലി, ഒപ്പം അയാളുടെ ഓണക്കല്ലെടുത്തു തഴമ്പിച്ച വാമനൻ തുമ്പിയും കാലുകളുടെ തീർത്ഥം ഓരോ പൂക്കളും നിറങ്ങളിൽ ഏറ്റു വാങ്ങുന്നിടത്ത് ശംഖ് ആകൃതിയുള്ള കാലത്തെ ശബ്ദം കൊണ്ട് പുതുക്കിപ്പണിത്, ആഘോഷിക്കാതെ പോയ ഓണത്തിൻ്റെ നിശ്ശബ്ദതയിരിക്കുന്നു അലിയുന്ന കൂടത്തിൻ്റെ തമിര് തീയുടെ ചൂട് തൻ്റെ ശബ്ദത്തിനരികിൽ അനാദികാലങ്ങളുടെ ഓണക്കൊല്ലൻ ഏത് വിഷാദത്തിൻ്റെ അതിഥിയാവും ഇത്തവണയും...

തൽസമയം നീലനിറം

കാട് സ്വന്തമായുള്ള അമ്പ് കടം വാങ്ങിയ വേടൻ ദേഹത്തിൻ്റെ തിരിച്ചടവ് മുടങ്ങിയ ആത്മാവ് സ്വന്തമായുള്ള കൃഷ്ണൻ വയസ്സായ കാലുകൾ വയസ്സായ പീലികൾ ഓരോ നോക്കിലും വയസ്സാവും ധർമ്മവും പ്രായത്തിൻ്റെ അമ്പുകൾ കൃഷ്ണനേ ഉന്നം വെക്കുന്നു അപ്പോഴും ലക്ഷ്യം  പ്രായം  എന്നിങ്ങനെ സാധൂകരണങ്ങൾ കൃഷ്ണന് മുന്നിൽ  മാനെന്നും വേടനെന്നും  കുലയ്ക്കപ്പെടും അമ്പുകൾ കൃഷ്ണൻ തൽസമയം ഇര  വേട്ടക്കാരൻ എന്ന തരിശ്ശ് 2 പ്രായത്തിൻ്റെ അമ്പുകൾക്ക്  വേടനും കൃഷ്ണനും ഒരേസമയം മൂർച്ചകൂട്ടുന്നു അരികിൽ കാഴ്ചക്കാരനാകും വേട്ടക്കാരൻ ദാഹത്തിൻ്റെ ഭാഷയിൽ  ചിറകടിക്കും വേഴാമ്പലുകൾ കൃഷ്ണൻ അതിൽ ഇനിയും ഉയരാത്ത ഏതോ വേഴാമ്പലിൻ ചിറക് 3 പഴക്കമുള്ള കാലുകൾകൊണ്ട് കൃഷ്ണൻ, വെച്ചുതീരാത്ത നൃത്തംവെയ്ക്കുന്നു അതിൻ്റെ ചലനങ്ങളിലേക്കും മുദ്രകളിലേക്കും ചാരി, അതിൻ്റെ നിശ്ചലതക്കും അരികിലിരിക്കുന്നു വേടനിൽ നിന്നും വേട്ടക്കാരനിലേക്ക് ഇനിയും പുറപ്പെടാത്ത ഒരമ്പിൻ്റെ അകലം വില്ലിൻ്റെ ഞാണൊലി ഇനിയും കൊള്ളാത്ത ഒരമ്പിൻ്റെ ദൂരം ഒപ്പം ഭാരവും കൃഷ്ണൻ വഹിക്കുന്നു ഇനിയും പുറപ്പെടാ അമ്പിൽ ചാരി വേട്ടക്കാരനും നിൽക്കുന്നു 4 എല്ലാ ചലനങ്ങളും കഴിഞ്ഞ് ലക്ഷ്യവും നിശ്ച...

ഇനി ശരിക്കും

ജലത്തിലേക്ക് നീന്താനിറങ്ങുന്നത് പോലെ നടക്കുവാനിറങ്ങുന്നു ജലം കാലമാകുന്നു ഉടലിൻ്റെ മണ്ണ് മാന്തി ജലം നീന്തെലെന്ന്  മുന്നിൽ നീലനിറമുള്ള മണ്ണ് ഉടൽ നിറയേ മഞ്ഞപ്പൂക്കൾ സൂര്യകാന്തിഭരണി ചരിക്കുന്നു വിരലുകളുടെ താറാക്കുഞ്ഞുങ്ങൾ കാലിൽ വന്ന് പകൽ കൊത്തുന്നു വിരലുകൾ അതിൽ, പതിയേ ചരിയുന്നു പഴയ പാട്ടുകൾ കൊടുക്കുവാനുണ്ടോ എന്നൊരുവൾ അവൾക്ക് പഴയകാതുകൾ, പഴയ ജമന്തികൾ തൂക്കിവാങ്ങും ഋതുകൾ അവൾക്ക് പഴയ  ചെന്തമിഴെടുക്കും മൊഴികൾ അവൾ, കറുത്തകുപ്പിവളകളണിഞ്ഞ്, ഏത് നിമിഷവും ഒരു, തമിഴത്തിയായേക്കാവുന്നവൾ അവൾക്ക് മുന്നിൽ എഴുത്തച്ഛൻ തുമ്പികൾ അരികിൽ ഭാഷമുല്ലകൾ എൻ്റെ ഋതു അതിൻ്റെ പഴക്കം അവയ്ക്ക് കൊടുക്കുവാനുണ്ടാകണം പൂക്കൾപഴക്കം  എനിക്കിപ്പോൾ മുറ്റം നിറയേ നിറം നഷ്ടപ്പെടും പൂക്കൾ മന്ദാരങ്ങൾ ജാതിമുല്ലകൾ ജമന്തികൾ സങ്കടമല്ലികൾ  ഏത് നിമിഷവും ആശ്രമത്തിൻ്റെ സന്ദർശകരജിസ്ട്രറിൽ, അവൾ വെച്ചേക്കാവുന്ന ഒപ്പ് എനിക്ക് മുന്നിൽ നിറം കടുപ്പിച്ച് ജമന്തിയാകുന്നു സന്ന്യാസിയല്ല എന്ന എൻ്റെ ഉറപ്പ് എനിക്ക് പിന്നിൽ ഒരു പൂവുമാകാതെ ഒരു മൊട്ടിലും തട്ടാതെ എൻ്റെ ഉറപ്പ് അതിൻ്റെ സ്വാതന്ത്ര്യത്തിൽ പറക്കൽ കുറച്ച് വെച്ച്  അവളുടെ കൂടെ നടക...

ഇല ജലം എന്നിങ്ങനെ നിലത്തുവീഴൽ

ഇല പോലെ നിലത്തുവീണ മുദ്ര, നൃത്തം വെച്ച് തിരയും കുച്ചുപ്പുടി നർത്തകനായ ദൈവം മണ്ണിൽ, ജലത്തിനും നിലത്തിനും ഇടയിൽ, വേരിൻ്റെ മുദ്ര പോലെ മരം  ഒരു പക്ഷേ മണ്ണിൽ പരതി കാണിച്ചുകൊടുക്കുന്നത് കാലിൽ, പ്രാചീനമായ ചിലമ്പുകൾ  എഴുതി പഠിക്കും താളത്തിൽ വാള് വളയും ഇടങ്ങളിൽ  ദൈവം മുദ്രകൾ  സൗകര്യപൂർവ്വം അവഗണിക്കുന്നു ഒരുപക്ഷേ പ്രാർത്ഥനകളും കൂടുതൽ ഒച്ചകൾ ദൈവം നിറങ്ങളിൽ എടുത്തണിയുന്നു ഒരു പക്ഷേ വെളിച്ചപ്പാടിനെപ്പോലെ ദൈവത്തിൻ്റെ കൈയ്യിലിരുന്ന് വാള് അവഗണകളിലേക്ക് മാത്രം വളയുന്നു വെയിലേറ്റ് മൂർച്ച മാത്രം  തിളങ്ങുന്നു തിളങ്ങുന്നുണ്ട് ദൈവവും രാത്രി നക്ഷത്രമാകുവാൻ  പോകുമോ ദൈവം എന്ന് സംശയിക്കുവാൻ വേണ്ടി മാത്രം എനിക്കുള്ളതെല്ലാം രാത്രിയാവുന്നു പട്ടിൻ്റെ ചോപ്പ് ക്ഷമയുടെ മുദ്രയുള്ള കാറ്റ് ജലമുദ്ര ധ്യാനമുദ്ര എന്നിങ്ങനെ  ചക്രവാളങ്ങളിൽ തൊടും കടൽ വേദപുസ്തകങ്ങളിൽ ചെന്ന് തട്ടി സത്യപ്രതിജ്ഞകൾ  നിസ്സഹായരായി തിരിച്ചുവരുന്നിടത്ത് പരമ്പരാഗതമായി ദൈവം ആണയിടുന്ന താളം മാത്രം കള്ളമാവുന്നതാവണം മുരിങ്ങ മരത്തിൻ്റെ ഇല പോലെ വിശ്വാസികൾ കൊഴിയുന്നതിൻ്റെ പ്രതിഫലനങ്ങൾ ദൈവങ്ങളിൽ എന്നിട്ടും എന്ത് രസമാണ് ...

ഏത് രാജ്യത്തിൻ്റെ ഭരണഘടനയാണ് ഏകാന്തത

തൊട്ടിൽ എന്നും താരാട്ടെന്നും അതിൻ്റെ ആന്ദോളനധർമ്മം പൂർത്തിയാക്കി  ഓരോ വാക്കും മടങ്ങുന്നിടത്ത് ഒരു ഇന്നലെ നീക്കിയിട്ട് വെളിച്ചത്തിൻ്റെ അതിഥിപോലെ ജനാലയിരിക്കുന്നു ഒരു ശിൽപ്പം, ബുദ്ധനെ സംശയിക്കുന്നത് പോലെ ഞാൻ എൻ്റെ നിശ്ചലതയെ സംശയിച്ചു തുടങ്ങുകയായിരുന്നു പുറത്ത്, കുലകുലയായി പിടിച്ചുകിടക്കും, മുമ്പ് എന്ന വാക്കിൻ്റെ കണ്ണിമാങ്ങകൾ പൂക്കുലകൾക്കിടയിൽ തോറ്റിവരും ഗൃഹാതുരത്തങ്ങൾക്കരികിൽ കൗമാരത്തിൻ്റെ എത്തിനോക്കിക്കുരുവി കണ്ടിട്ടുണ്ടോ തുടക്കത്തിൻ്റെ അഴികളുള്ള ജനാല ജനലഴികൾക്കരികിൽ ഉടൽ ഒരു തൂവാലയാകും വീട് മേഘങ്ങൾ, പലായനവിഗ്രഹങ്ങൾ ആകാശം നിശ്ചലതയുടെ ജങ്കാർ അയയിൽ ഇറ്റുവീഴും തുള്ളികൾക്കരികിൽ കഴുകിയിട്ട ലുങ്കി മടങ്ങിപ്പോക്കുകളുടെ  കളം കളം ലുങ്കിയിൽ നിന്ന് മടങ്ങിപ്പോകുവാൻ ഇനിയും കൂട്ടാക്കാത്ത അതിലെ ഒരു കളം അത് ഉടുത്ത് അഴിച്ചിട്ട പെയ്ത്ത് വണ്ണമുള്ള ഉടൽ പുരയ്ക്ക് വെളിയിൽ ഒരു പക്ഷേ ജനൽ ഉടുത്തിട്ട്  അഴിച്ചിട്ട വീട് പോലെ പകൽ മുറ്റത്ത് മഴ നനഞ്ഞ മാവിലകൾക്കരികിൽ ഊരിയെടുക്കാവുന്ന വിധം ഇറ്റുവീഴും മഴത്തുള്ളികൾ മഴയുടെ പെയ്ത്ത്ബോർഡ് കഴിഞ്ഞാൽ മഴയിലേക്കുള്ള ദൂരം കുറിച്ചിട്ട മഴയുടെ മൈൽക്കുറ്റിയായി തെരുവിന് പു...

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുക...

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ...

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വി...

പതിവുകളുടെ ബുദ്ധൻ

പതിവുപോലെ പ്രണയംകൊണ്ടാടി പനിനീർപ്പൂവുകൾ തിരിച്ചുപോയി ബുദ്ധന്, ധ്യാനം പോലെ നോവിന്, മുള്ളുകൾ ബാക്കിയായി പ്രണയത്തേക്കാൾ പഴക്കം ചെന്ന പനിനീർപ്പൂവ് അതും, ബുദ്ധന് മുന്നിൽ  ആരും അറിയാതെ സമർപ്പിക്കപ്പെട്ടത് ബുദ്ധൻ്റെ ധ്യാനത്തിന് മുന്നിൽ  മറ്റൊരു പൂവ്  അത് ധ്യാനത്തിനായി സമർപ്പിക്കപ്പെട്ടത് അതിന് രൂപമില്ല രൂപം ധ്യാനത്തിന് വിധേയം ബുദ്ധരൂപം എല്ലാധ്യാനങ്ങൾക്കും അതീതം പ്രണയത്തിന് മുന്നിൽ പനിനീർപ്പൂക്കൾ പഴകുന്ന മണം  ബുദ്ധൻ പ്രണയത്തിനും പിന്നിൽ ധ്യാനത്തിനും പ്രണയത്തിനും രൂപമില്ല വിരഹാർത്ഥികൾ ഉപയോഗിക്കും ഭാഷക്കരികിൽ അവൻ്റെ പ്രണയം പഴകും കവിതകൾ നിൻ്റെ കവിത ഒരു പൂവാണെന്ന് മൊട്ടിൻ്റെ മേഘങ്ങൾക്ക് താഴെ  പനിനീർപൂക്കൾ അന്നും മൊഴിനൽകും ചാറ്റൽമഴകൾ വന്ന് ഉടലിൽ തട്ടും പ്രഭാതം പകൽക്കനം  അന്നത്തെ നാലാമത്തെ മേഘത്തിൻ്റെ കടന്ന് പോക്ക് മേഘങ്ങൾക്ക് താഴെ എല്ലാ കിളികളും പ്രണയത്തിന് വിധേയമാകും പ്രഭാതം പ്രണയങ്ങൾ ഉടലിൽ ചെന്ന്  മുട്ടുന്നു പുലരിയില്ലാത്ത പകൽ മുകളിൽ വിധേയത്ത്വത്തിൻ്റെ മേഘം  വിരഹാർത്ഥികൾ കടത്തുവള്ളം പോലെ ഉപയോഗിക്കും മൂക്കൂത്തി നഷ്ടപ്പെട്ട, വിരഹത്തിൻ്റെ സുഷിരം വീണ  മൂക്ക...

പനിയുടൽ മാതൃകകൾ

എനിക്ക് പനി വരുമ്പോഴെല്ലാം എൻ്റെ ജനലിന് പനിച്ചു അതിൻ്റെ അഴികൾക്ക് ആഴങ്ങളുടെ ചൂടെടുത്തു അഴികൾ പുതച്ച് ജനലും ജനൽ പുതച്ച് വീടും കിടന്നു എനിക്ക് പനി വരുമ്പോഴെല്ലാം ചികിത്സിക്കുവാൻ പോയിരുന്ന ഒരു ആശുപത്രി ഉണ്ടായിരുന്നു എനിക്ക് എൻ്റെ ഭാഷക്കരികിൽ ഉടലിന്നടുത്ത് അത് തമിഴ്ഭാഷയിൽ ചികിത്സിച്ചു എനിക്ക് പനി വരുമ്പോഴെല്ലാം എൻ്റെ ഭാഷക്കും പനിച്ചു അത് ചെന്തമിഴിൽ  ഓരോ വാക്കുകൾക്കും ചികിത്സിച്ചു എനിക്ക് പനി വരുമ്പോഴെല്ലാം മന്ദാരം പുതച്ചു ജനൽ സ്വയം പനിച്ചു  അതിൻ്റെ പനി പുതച്ചു കുരുവി മണം ഒഴുക്കിവിട്ട്, സ്വയം പുഴയാവും പൂക്കൾ കടലാസുവഞ്ചികളുടെ മാതൃകയിൽ പനി കടലാസിൽ ഉണ്ടാക്കി ഉടലിലൂടെ ഒഴുക്കിവിട്ടു പൂക്കൾ കൂടെയൊഴുകി ജനൽ അതിൻ്റെ പനിയിതൾ എനിക്കൊപ്പം പനിയും ജനാലയും ഒഴുകി . എനിക്ക് പനി വന്നപ്പോഴെല്ലാം എൻ്റെ പനി അവളുടെ ഉടലിൽ ചെന്ന് മുട്ടി  അവളുടെ ഉടൽ കൊതിച്ചു പനി ഞങ്ങളുടെ എല്ലാ കൊതികൾക്കും ഒരുമിച്ച് പനിച്ചു അത് ആശുപത്രികളിൽ ചെന്ന് തട്ടി മരുന്നുകുപ്പികൾ നിലത്ത് വീഴാതെ വീണുടഞ്ഞു ഒരു സിറിഞ്ചിൻ്റെ സൂചിമുന കൊണ്ട് ഞങ്ങളുടേതല്ലാത്ത മരണം ഞങ്ങളുടെ കൺമുന്നിലൂടെ ഒഴുകിപ്പോയി നോക്കിനിൽക്കുമ്പോൾ വീടിന്നരികിലൂടെ ജനൽ ...

ക്ഷമിക്കണം, എല്ലാ ഇലകളുടേയും പകുതിക്ക് വെച്ച് എൻ്റെയാകാശം നിർത്തുന്നു

മണ്ണിലലിയാൻ മടിക്കും ഒരു അടർന്ന ഇല പോലെ അടർന്നുവീഴാൻ മടിക്കും ഉപമയുടെ ഒരിലയാവും ഉടൽ മടിയുടെ ഒരില കരിയിലയുടെ മാറ്റിനി ഒരിലയും പൊഴിക്കുവാനില്ലാത്ത കാറ്റ് അനുസരണയുടെ കല ശാസ്ത്രത്തിൽ നിന്ന്  ഊർജ്ജത്തെ മാറ്റിനിർത്തുന്നു ഊർജ്ജത്തോട്, ഒരു കലയാകുവാൻ ആവശ്യപ്പെടുന്നു ശലഭത്തിൻ്റെ ചിറകടി,  ആകാശം കലകളിൽ അടർത്തിയെടുക്കുന്നിടത്ത് ഊർജ്ജത്തെ, പറഞ്ഞ് പഠിപ്പിക്കുന്നു, കലകളുടെ സൗമ്യത. വീശുവാൻ മാത്രമല്ല ഓരോ ഇലയേയും നിലനിർത്തുവാനും പരിശീലിക്കും കാറ്റ് ആകാശം ശൂന്യതയുടെ കല ശലഭസ്മൃതികളിൽ  ജനിമൃതികളുടെ ആകാശം ഗോലിയുടെ ഉരുളൽ ഒരു കുഴിയാകും ചന്ദ്രൻ വിരലുകളുടെ കല കലയിലേക്ക് അതിൻ്റെ ഉരുളൽ  ഇനി കുഴികളിലേക്ക് പുറപ്പെട്ടുപോകുന്നുണ്ടാവുമോ വിരലുകൾ വിരലുകളിൽ നിന്നും  അകലം പാലിക്കും ശൂന്യതയുടെ ഗോലി പടികൾക്കരികിൽ ഒരു വാതിൽക്കാലം  പണിഞ്ഞ് വെയ്ക്കും വീട് നടത്തത്തിൻ്റെ മാതൃകയുണ്ടാക്കി കാൽവിരലുകളിൽ നിന്നും ഉടലിലേക്ക് ഒരു, നടത്തം പടർത്തുകയായിരുന്നു മുന്തിരിവള്ളികളിൽ പാകമായ കൊത്തുപണികൾ പോലെ ശിൽപ്പം അതിൻ്റെ നിശ്ചലത പടർത്തും ഇടം നോക്കിനിൽക്കലുകൾ മാത്രം അടർത്തുന്നു കാൽവിരലുകൾക്ക്  പിന്നാലെ പായും ഉടൽ ...

ദൈവം ആയും ആഴങ്ങൾ

വേലിപ്പരുത്തിപ്പൂവിന്റെ ആകൃതിയിൽ വിരിഞ്ഞ് നിലത്തുവീഴും മുമ്പ് കൊഴിയുന്നതിലേയ്ക്കൊക്കെ ആയും ദൈവം പെയ്ത്ത് മഴയിൽ രാവി മേൽക്കൂരകളിൽ തിരുകും ചോർച്ച  ഓരോ ഇറ്റിലും കിടന്ന് തിരിയും ജലം അതിലേയ്ക്കായും, മഴവെള്ളത്തിന്റെ താക്കോൽ ഇറവെള്ളത്തിന്റെ പിത്തളപ്പൂട്ടിൽ കാലുനനയ്ക്കും തുരുമ്പ് തിരക്കുള്ള ബസ്സിൽ നിന്ന് യാത്രചെയ്യും യാത്രികനേപ്പോലെ അടുത്ത ഏത് താളത്തിൽ വെയ്ക്കും എന്ന് ആകുലപ്പെടും മൃദംഗത്തിന്നരികിലെ വിരൽ കൈയ്യിലെ മഴവെള്ള രാഖി മൃദംഗവും മഴയും അടുത്തടുത്തിരുന്നാൽ ഏതിൽതൊടും വിരൽ എന്ന് എത്തിനോക്കുകയാവും താളം താളങ്ങൾ കേസരം മൃദംഗം ഒരു ചെമ്പരത്തി മൂക്കുത്തിയുടെ ഇതളുകൾക്കരികിൽ ചെമ്പരത്തിയുടെ ഒരു തുള്ളി മൂക്കിൽ, സെറീനാവഹാബിൻ്റെ മൂക്കിലെ മൂക്കൂത്തിയാകും കാലം ചിറകുകൾ വാരിച്ചുറ്റി കാലുകൾ വലിച്ചിഴച്ച് ഏകാന്തതയുടെ തുമ്പിഗർത്തങ്ങൾ നിശ്ശബ്ദം ഇറ്റും ഇടങ്ങളിൽ, ലോകം ബസ് നിർത്തും ഇടങ്ങളിലെല്ലാം ഇറ്റുവീഴും പാട്ട് പാട്ടില്ലാതെ അവിടെ ഇറങ്ങും യാത്രികൻ അടുത്ത ചുവട് വെക്കും മുമ്പ് അയാളിലേക്കായും പ്രായം കടലാവണക്കിന്റെ പശയിലേക്ക് ശ്വാസം കഴിഞ്ഞുവരും ഉടൽ, വിട്ടുകൊടുക്കുന്നു  കുമിളകളിലേക്ക് പറന്നുയരുന്നു വിശ്വാസികളെ ...

ഒഴുക്കിൻ്റെ ബൊക്കെ നഗ്നതയുടേതും

ഒഴുക്കിന്റെ ബൊക്കെ നൽകി പുഴ, രണ്ട് മീനുകളെ സ്വീകരിക്കുന്നത് പോലെ നഗ്നത ഒരു ബൊക്കെയല്ല എന്നിട്ടും അത് നൽകി രതികഴിഞ്ഞ രണ്ടുടലുകളെ  നമ്മൾ സ്വീകരിക്കുന്നു അരികിൽ കടൽ അവർ മിനുകൾ എന്ന് നമ്മൾ അവർക്കരികിൽ നോക്കി നിൽക്കുന്നു നൃത്തം കഴിഞ്ഞു  ഉടൽ പിൻവലിച്ചാലും നൃത്തത്തിന്റെ ഓളങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് പോലെ ഓളം ചേർത്ത ഉടലിന്റെ  രണ്ട് മീനോളം പിൻവലിപ്പ് കലകളുടെ ഫ്രൈയിമിൽ  ഓർമ്മകളുടെ ചന്ദ്രൻ ചന്ദ്രനോളം പിൻവലിപ്പ് കലകൾക്കരികിൽ മേഘം കഴിഞ്ഞ്  ആകാശം കണ്ടെടുക്കും അതിന്റെ സാവകാശം ഒരു വളവ് കഴിഞ്ഞ് പുഴ, ഒഴുക്കിന്റെ സാവകാശങ്ങൾ, വീണ്ടെടുക്കുമ്പോലെ തന്നെ കഥ പോലെയല്ല കവിത കഥ കഴിഞ്ഞ് ഒരു വാക്കും മനുഷ്യനിലേക്ക് മടങ്ങിവരുന്നില്ല കവിത, ഒരു വാക്കിന്റെ മടങ്ങിവരവ് ഒരു പക്ഷേ ജീവിതം പോലെ തന്നെ ജീവിതത്തിലേക്ക് മാനത്തിന്നരികിൽ ചന്ദ്രക്കല പോലെ  ഉടലിന്നരികിൽ കലകളുടെ വീണ്ടെടുപ്പ്   ഉടലിന്നരികിൽ ചെയ്തരതികളുടെ തങ്ങിനിൽപ്പ് ഒരു പക്ഷേ തൂവലുകൾ പോലെ തന്നെ ചന്ദ്രക്കലനെഞ്ച് പ്രാവുകളേപ്പോലെ അതിൻ്റെ  കുറുകലുകളുടെ കല നെഞ്ചിൽ ചന്ദ്രനേപ്പോലെ തന്നെ ഉടലിൻ്റെ കലയിലേക്ക് അതിന്റെ തിരിഞ്ഞുവരവും...

ഉടൽജീവിയിടം

പക്ഷികൾക്ക്  പരിശീലനത്തിന് അനുവദിക്കുന്ന ആകാശം പോലെ ശൂന്യത അനുവദിക്കുകയായിരുന്നു ഉടലിന് ശരിയായ ആകാശം അനുവദിക്കുമ്പോൾ പക്ഷി ചെയ്യുന്നതെന്തും ആകാശം മനസ്സിലാകാത്തവർക്കായി ആകാശം കഴിഞ്ഞ്  അരികിൽ ശൂന്യതയുടെ ടിപ്പണി സൂക്ഷിക്കുന്നത് പോലെ, മനുഷ്യനെ മനസ്സിലാകാത്തവർക്കായി അരികിൽ വെച്ചതാവണം, പ്രണയത്തിന്റെ ടിപ്പണി ആകാശം തട്ടിപ്പറിക്കപ്പെട്ട പക്ഷി കാട് പുറന്തള്ളിയ പാടുകൾ കൊണ്ട് കെട്ടിവെച്ച  ഒരപേക്ഷഫോം എന്ന നിലയിൽ  ഒരു മൃഗം ചുവരിനും കാറ്റിനും ഇടയിൽ കാതിന്റെ തീയതിയുള്ള കലണ്ടറാവുകയായിരുന്നു വെറുതെയിരിക്കുമ്പോൾ  തീ പിടിക്കും വിരൽ  ബീഡി പോലെ ആകാശത്തെ  തെറുത്തുവെക്കും കാത് തീ കെടുത്തി ഉപയോഗിക്കുകയായിരുന്നു കവിത, ഒരു വിരലിനെ കെടുമ്പോൾ തീയതിയായി   തീപിടിക്കുമ്പോൾ വിരലായി അത് സമാന്തരമായി തുടർന്നൂ, കവിതയിൽ പൊന്മാനരികിൽ നീലയായി ജനലിന്നരികിൽ ചതുരമായി അത് പടർന്നു, കവിതയുടെ ചിത്തിരവള്ളി നിശ്ചലതയുടെ അടുത്തെത്തുമ്പോൾ നായ അതിന്റെ  മൂന്നാം കാലം ഉയർത്തി തീയതിയുടെ ഒരു കൊള്ളി പുറത്തേക്കിടുന്നത് പോലെ ആകാശം ഒരു നായയല്ല അതിന്റെ നിശ്ചലതക്കരികിൽ തീയതി അഥവാ, ആകാശ പുറന്തോടിന്നരി...

ജമന്തിഹൃദയം എന്ന

ജമന്തിഹൃദയം എന്ന പൂക്കളുടെ വർക്ക്ഷോപ്പ് പൂക്കളുടെ പോസ്റ്റർ ജമന്തികളുടേതാണ് സ്പാനർ ഓരോ പൂക്കളും അവയുടെ  ആട്ടം മുറുക്കുന്നു പിന്നെ മൊട്ട് തുറക്കുന്നു എന്റെ ഭാഷ  അതിന്റെ കവിത അഴിച്ചുപണിയും ഇടം വാക്കിന്റെ ജാക്കി ഓരോ നോക്കിലും തൊട്ടുപുരട്ടുമെങ്കിലും അധികം മധുരിക്കുവാൻ കൂട്ടാക്കാത്ത തേനാവും നേരത്തിന്റെ ഗ്രീസ്  അരികിൽ തോർച്ചയെ കൊന്തിത്തൊട്ട് കളിക്കും തോരുവാൻ,  കളം വരച്ചിട്ട മഴ മാതൃഭാഷ,  മുലപ്പാലിൽ പങ്കെടുക്കുന്നത് പോലെ ഓരോ നിർവൃതിയിലും പങ്കെടുക്കും ഉടലിന്റെ താഴികക്കുടങ്ങൾ ഒരു മേഘമായ് ആറിയ കല്ല്,  ചന്ദ്രക്കലയുള്ള മഴക്കാലിൽ അതും കൊലുസ്,  വെള്ളികളിൽ  കണങ്കാലിൽ, ആട്ടം തൊട്ടു കളിക്കുന്നിടത്ത് പാട്ട് നിർത്തി എത്തിനോക്കും ഒരു പാട്ടിന്റെ ഓയിൽ മാറ്റിക്കിടക്കും ഉടലിന്റെ യേശുദാസ് നഖങ്ങളുടെ ഗുഹകളല്ല, വിരലുകൾ ഒരു ഖനിയല്ലാ ഉടൽ രത്നമാവുന്നില്ല, പരമ്പരാഗതമായി എങ്ങും നഗ്നത എന്നിട്ടും പഴയതറവാടുകൾ  പ്രശ്നച്ചാർത്തിന് ഒരു ജ്യോൽസ്യനേ ആളയച്ച് വിളിപ്പിക്കുന്നത് പോലെ ഒരു ശലഭത്തെ ആളയച്ച് വിളിപ്പിക്കുകയായിരിക്കും തായ്വഴിയിൽ ജമന്തികളല്ലാത്ത പൂക്കൾ ഉള്ളത് പറയാമല്ലോ ആൾ നീയാണെന്ന...