Skip to main content

നൃത്തവാങ്മൂലങ്ങൾ

നൃത്തം ചെയ്തവരിൽ നിന്ന്
മുദ്രകൾ മാത്രമല്ല,
നൃത്തവും ഉടലോടെ പിടിച്ചെടുക്കും

പിടിച്ചെടുത്ത ഉടലുകൾ
തിരിച്ചെടുക്കുവാനെന്ന വണ്ണം ഉടലുകളുമായി ബന്ധപ്പെടുവാനുള്ള എൻ്റെ ശ്രമങ്ങൾ
ഒരു നൃത്തച്ചുവടുകളും 
തിരിച്ചറിയുന്നില്ല

വിശ്വസിക്കുമോ
നൃത്തം വെച്ചിട്ടില്ല എന്നുള്ള സത്യവാങ്മൂലങ്ങൾ മാത്രമാവുകയാണ്
എൻ്റെ നടത്തം!

Comments

ജനപ്രിയ പോസ്റ്റുകൾ

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

നിശ്ശബ്ദതയുടെ അറുപത്തിനാല് കലകൾ

ഒരു വായനക്കാരൻ്റെ പരാതി ഞാൻ ചെയ്ത തെറ്റായതിന് ശേഷം യാഥാർത്ഥ്യത്തിൻ്റെ കഠിനതടവുകാരനാവുകയും സങ്കൽപ്പങ്ങളുടെ പരോൾ അപ്രീതിക്ഷിതമായി അനുവദിക്കപ്പെടുകയുമായിരുന്നു, അതും കവിതയിൽ ഋതു ഏതോ ഒരു പൂവിൻ്റെ  തടവുകാരനായതിൽ പിന്നെ സൂര്യൻ  വിഷാദത്തിൻ്റെ സുഗന്ധം ഒഴിച്ചു വെക്കും അസ്തമയത്തിൻ്റെ അത്തറുകുപ്പി എന്നും അത്തറാകാത്തപ്പോൾ വിഷാദം, സുഗന്ധത്തിൻ്റെ ചിറകടികളുള്ള കിളികൾ എന്നും സങ്കൽപ്പിക്കുവാൻ എനിക്കായിട്ടുണ്ട് സങ്കൽപ്പത്തിൽ ഞാൻ ചേക്കേറുവാൻ ഒരു കിളിയുടൽ കടം വാങ്ങിക്കുന്നു ഉണരുമ്പോൾ ഉടൽ തിരികേ മേടിക്കുവാൻ കിളികൾ  അവയുടെ യാഥാർത്ഥ്യങ്ങളിൽ വന്ന് ചിറകടിക്കുന്നു വ്യത്യസ്ഥമായി പൂക്കൾ വിരിയുന്നത് എങ്ങിനെ എന്ന് നിരീക്ഷിക്കുകയായിരുന്നു വ്യത്യസ്ഥമായ ആവൃത്തികളിൽ ചന്ദ്രനെ എടുത്തുവെച്ച് ആകാശത്തിൻ്റെ പ്രതികരണങ്ങൾ നിരീക്ഷിച്ചു. ചായയിൽ ഏലക്കയുടെ രുചി  കലരുന്നത് പോലെ കാലുകൾ നടത്തത്തിൽ, ഉടൽ അതിൻ്റെ വെറുതേയിരുപ്പിൽ കലർന്നു വേനലിൽ നിന്ന് വെയിൽ, തിരികേയെടുത്തു മടങ്ങുകയാവണം സൂര്യൻ വെറുതേയിരിപ്പിൽ നിന്നും ഉടൽ തിരികേയെടുക്കുന്നു ഏലക്കാ മണമുള്ള കാലുകൾ എന്ന് നടത്തം നിരീക്ഷിക്കുന്നു യാഥാർത്ഥ്യത്തിനും സങ്കൽപ്പത്തിനും അപ്പുറം ശരിക്ക

ഓണബുദ്ധൻ

ഓണബുദ്ധൻ നിറങ്ങൾ ഉപേക്ഷിക്കുന്ന ഇടം ഓണം ചാരി ഭാഷക്ക് പുറത്തിറങ്ങി ഒരു വാക്കാവും മാവേലി മഹാബലിയെ ഉണർത്താതെ വാക്കുകളുടെ കനമെടുക്കാതെ വശങ്ങളിലൂടെ  പൂക്കളുടെ കാലടിപ്പാടുകളുള്ള ഓണം കടന്നുപോകുന്നു ഓരോ നിറങ്ങൾക്ക് മുന്നിലും കാലടികളുടെ ഇലയിട്ട് അപ്പോഴും മാവേലിയിരിക്കുന്നു ഏറ്റവും പഴക്കമുള്ള നിലാവൊഴിച്ച് പതിവ് പോലെ ഒരു രാത്രി ഓണമെടുക്കുന്നു പുഴ ഒരു വെള്ളാരംങ്കല്ലിൻ്റെ അതിഥിയാവുന്നിടത്ത് ഇനിയും നൂൽക്കാത്ത നൂലിൻ്റെ ഓണനൂൽ ചർക്കകൾ ഇനിയും ചവിട്ടിതാഴ്ത്താത്ത കാലടികളുടെ നെയ്ത്തുകാരനാവും മാവേലി മാവില മണം പൂക്കുല താളങ്ങൾ അന്തിത്തിരി ഉരുകലുകൾ ഇനിയും ഓണം ആഘോഷിക്കാത്ത നാലുമണിപ്പൂക്കളുടെ വിരിയുന്ന തിരക്കിന്നരികിൽ വിരിയുന്നതിൻ്റെ ആവർത്തനങ്ങൾ, ഓണമെണ്ണുന്നു മാവേലി, ഒപ്പം അയാളുടെ ഓണക്കല്ലെടുത്തു തഴമ്പിച്ച വാമനൻ തുമ്പിയും കാലുകളുടെ തീർത്ഥം ഓരോ പൂക്കളും നിറങ്ങളിൽ ഏറ്റു വാങ്ങുന്നിടത്ത് ശംഖ് ആകൃതിയുള്ള കാലത്തെ ശബ്ദം കൊണ്ട് പുതുക്കിപ്പണിത്, ആഘോഷിക്കാതെ പോയ ഓണത്തിൻ്റെ നിശ്ശബ്ദതയിരിക്കുന്നു അലിയുന്ന കൂടത്തിൻ്റെ തമിര് തീയുടെ ചൂട് തൻ്റെ ശബ്ദത്തിനരികിൽ അനാദികാലങ്ങളുടെ ഓണക്കൊല്ലൻ ഏത് വിഷാദത്തിൻ്റെ അതിഥിയാവും ഇത്തവണയും ഓണം