Skip to main content

നിശ്ശബ്ദതയുടെ അറുപത്തിനാല് കലകൾ

ഒരു വായനക്കാരൻ്റെ പരാതി
ഞാൻ ചെയ്ത തെറ്റായതിന് ശേഷം
യാഥാർത്ഥ്യത്തിൻ്റെ കഠിനതടവുകാരനാവുകയും
സങ്കൽപ്പങ്ങളുടെ പരോൾ
അപ്രീതിക്ഷിതമായി
അനുവദിക്കപ്പെടുകയുമായിരുന്നു,
അതും കവിതയിൽ

ഋതു ഏതോ ഒരു പൂവിൻ്റെ 
തടവുകാരനായതിൽ പിന്നെ
സൂര്യൻ 
വിഷാദത്തിൻ്റെ സുഗന്ധം ഒഴിച്ചു വെക്കും അസ്തമയത്തിൻ്റെ അത്തറുകുപ്പി എന്നും
അത്തറാകാത്തപ്പോൾ വിഷാദം,
സുഗന്ധത്തിൻ്റെ ചിറകടികളുള്ള കിളികൾ എന്നും സങ്കൽപ്പിക്കുവാൻ
എനിക്കായിട്ടുണ്ട്

സങ്കൽപ്പത്തിൽ ഞാൻ ചേക്കേറുവാൻ ഒരു കിളിയുടൽ
കടം വാങ്ങിക്കുന്നു
ഉണരുമ്പോൾ ഉടൽ തിരികേ മേടിക്കുവാൻ കിളികൾ 
അവയുടെ യാഥാർത്ഥ്യങ്ങളിൽ വന്ന് ചിറകടിക്കുന്നു

വ്യത്യസ്ഥമായി പൂക്കൾ വിരിയുന്നത്
എങ്ങിനെ എന്ന് നിരീക്ഷിക്കുകയായിരുന്നു
വ്യത്യസ്ഥമായ ആവൃത്തികളിൽ
ചന്ദ്രനെ എടുത്തുവെച്ച്
ആകാശത്തിൻ്റെ പ്രതികരണങ്ങൾ
നിരീക്ഷിച്ചു.

ചായയിൽ ഏലക്കയുടെ രുചി  കലരുന്നത് പോലെ
കാലുകൾ നടത്തത്തിൽ,
ഉടൽ അതിൻ്റെ വെറുതേയിരുപ്പിൽ
കലർന്നു

വേനലിൽ നിന്ന് വെയിൽ,
തിരികേയെടുത്തു മടങ്ങുകയാവണം
സൂര്യൻ

വെറുതേയിരിപ്പിൽ നിന്നും ഉടൽ
തിരികേയെടുക്കുന്നു
ഏലക്കാ മണമുള്ള കാലുകൾ എന്ന്
നടത്തം നിരീക്ഷിക്കുന്നു

യാഥാർത്ഥ്യത്തിനും സങ്കൽപ്പത്തിനും
അപ്പുറം
ശരിക്കും എങ്ങിനെ വ്യത്യസ്ഥമായി വെറുതേയിരിക്കാം എന്ന് പരീക്ഷിക്കുകയായിരുന്നു
രതിയുടെ അറുപത്തിനാല്
കലകളിൽ വെറുതേയിരിക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത് അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ വിവിധതരം അസുഖങ്ങളിൽ ബി പി യുടെ ഉയർന്ന ഷെയറുകളിൽ കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട് സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ നിർത്തി പഠിപ്പിച്ചതിന്റെ കണക്കു അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ തലകുനിച്ചു നിക

ഡിസ്പോസിബിൾ കവിതകൾ

തല ഒരു തല വച്ചത്  കൊണ്ട് മാത്രം ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്.. ഉടൽ പറന്നു പോയത് വഴി ഓരോ ഇന്നും ഒരു വഴിയാണ് എന്നും കാണുന്ന "ആ" പരിചയം വെച്ചാണ് (കണക്കിന് "ഇ" ആണ് വേണ്ടത് ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ അറിയാമോ എന്ന് ചോദിക്കുമ്പോൾ ഒന്നൂടി നീട്ടി ആാ എന്ന് പറയും അപ്പോൾ ശരി "ആ" തന്നെ ) നമുക്ക് എത്ര വഴി തെറ്റിയാലും, തെറ്റുന്നതെല്ലാം വഴിയാക്കി വഴിക്ക് ആളു തെറ്റാതെ അവസാനം മരണവീട്ടിൽ തന്നെ കൊണ്ടെത്തിക്കുന്നത്   കുട വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു പിന്നെ നടന്നപ്പോൾ ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ പേന വാങ്ങിയപ്പോഴേ കീശ കീറി എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും അതിനൊരു കനവും കുറച്ചു ആഴവും അതും ഇടനെഞ്ഞിൽ തന്നെ നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം എഴുതുവാൻ ഒഴിയാതെ കരിമഷിയും എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും വിളിച്ചു പോയത്പെണ്ണെന്നു പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്ക

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....