ആകാശത്ത് ആരും കാണാത്ത പലതുമുണ്ട്
മേഘങ്ങൾ പോകുന്ന പാളങ്ങളും
പലപ്പോഴും മേഘങ്ങൾ അതുവഴിപായുമ്പോൾ
ഇടി വെട്ടി മഴകളും മരിക്കാറുണ്ട്
ഭൂമിയിൽ അഴുകാതെ കിടക്കുന്ന പലതുമുണ്ട്
ഒന്ന് മുട്ടിയാലും ജാതി മുഴയ്ക്കാറുണ്ട്
ജാതിയും മതവും ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ
കുഴിച്ചിട്ട ഓർമയിലും ജാതിയുണ്ട്
കവിതയുടെ ലോകത്തും എഴുതികൂടായ്മയുണ്ട്
പുറമേ നോക്കിയാൽ വൃത്തവും അലങ്കാരവും
പക്ഷെ ഭാഷ അറിയാത്ത ദളിതൻ എഴുതാതിരിക്കുവാൻ
ചമച്ച വൃത്തത്തിൽ അനാചാരമുണ്ട്!
മേഘങ്ങൾ പോകുന്ന പാളങ്ങളും
പലപ്പോഴും മേഘങ്ങൾ അതുവഴിപായുമ്പോൾ
ഇടി വെട്ടി മഴകളും മരിക്കാറുണ്ട്
ഭൂമിയിൽ അഴുകാതെ കിടക്കുന്ന പലതുമുണ്ട്
ഒന്ന് മുട്ടിയാലും ജാതി മുഴയ്ക്കാറുണ്ട്
ജാതിയും മതവും ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ
കുഴിച്ചിട്ട ഓർമയിലും ജാതിയുണ്ട്
കവിതയുടെ ലോകത്തും എഴുതികൂടായ്മയുണ്ട്
പുറമേ നോക്കിയാൽ വൃത്തവും അലങ്കാരവും
പക്ഷെ ഭാഷ അറിയാത്ത ദളിതൻ എഴുതാതിരിക്കുവാൻ
ചമച്ച വൃത്തത്തിൽ അനാചാരമുണ്ട്!
ഭൂമിയില്‍ അഴുകാതെ കിടക്കുന്നവ മുളപൊട്ടുന്നു!
ReplyDeleteആശംസകള്‍
വിത്തുകൾ തന്നെ പലതും കാലാവസ്ഥക്ക് അനുസരിച്ച് മുളച്ചു പോന്തുന്നവ
Deleteചേട്ടാ നന്ദിയുണ്ട്
Adrushyam
ReplyDeleteaayava
asathyam
aakanamennilla
Aashamsakal
അസത്യത്യ്നും സത്യത്തിനും മുകളിലാണ് യാഥാർത്ഥ്യം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
Deleteനന്ദി ഡോക്ടർ
എല്ലാറ്റിനും അടിയില്‍ ഒരുജാതി കുഴപ്പമുണ്ട്
ReplyDeleteഅതെ അതെ അപകടകരമായ അടിഒഴുക്കുകൾ
Deleteനന്ദി അജിത്ഭായ്
ജാതിയും മതവും ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ
ReplyDeleteകുഴിച്ചിട്ട ഓർമയിലും ജാതിയുണ്ട്!!!
ഹൊ.!! വികൃത മുഖമുള്ള സത്യമേ....
ഭായ്, ഈ വരികൾ കൃത്യമാണ്.സത്യമാണ്.
കവിത ഒരുപാടിഷ്ടമായി ഭായ്.
ശുഭാശംസകൾ....
സൌഗന്ധികം നന്ദി
Delete