Skip to main content

പെണ്ണെഴുത്തിന് ഒരു പുരുഷവായന

എഴുത്ത് വെറുതെ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു. തൊട്ടു മുന്നിൽ മറയായിനിന്ന പേജ് ഒന്ന്മറിഞ്ഞപ്പോഴാണ്; ഏതോ ബലിഷ്ടമായ വിരലിന്റെ സാന്നിദ്ധ്യം എഴുത്ത് തിരിച്ചറിഞ്ഞത്. എന്തും വായിക്കുവാനുള്ള ഉൽക്കടമായ ദാഹം ആ വിരലുകൾ കാണിക്കുന്നുണ്ടായിരുന്നു.

മറയ്ക്കപ്പെട്ടു കിടന്ന എഴുത്ത് ഒരു നിമിഷം കൊണ്ട് വിവസ്ത്രയായത് പോലെ അസ്വസ്ഥയായി, പെട്ടെന്ന് അനുവാദമില്ലാതെ അതിക്രമിച്ചു കടന്നുവരുന്നതെന്തും ഒരു പുരുഷനാണെന്ന് താൻ പണ്ട് എഴുതിയത് വെള്ളിടിപോലെ ഓർത്തുപോയി പൂർണമായും നഗ്നയാണ്‌ താനെന്നുള്ള പെട്ടെന്നുള്ള തിരിച്ചറിവ് വാക്കുകളെ എങ്ങിനെ എങ്കിലും വാരിക്കെട്ടാനോ ഒന്ന്ഒതുക്കിവയ്ക്കാനോപ്രേരിപ്പിച്ചു. പക്ഷെ തിരുത്തി, അല്ല; തന്റെ നഗ്നത തന്റെ സ്വകാര്യം പോലെ തന്റെ സ്വാതന്ത്ര്യമാണ്. എന്നിട്ടും സൌന്ദര്യം എന്ന സത്യം ആത്മവിശ്വാസം എന്ന മന്ത്രം ഇവ രണ്ടും തന്റെ വിജയത്തിന്റെ രഹസ്യം ആണെന്നുള്ള കാര്യം ഓർമവന്നു, ആ വെപ്രാളത്തിൽ അലസമായി കിടന്ന എഴുത്തിനു ഒരു ഗദ്യകവിത  എങ്കിലും ആയി കിടക്കണം എന്ന് തോന്നി.  ആരാണ് വന്നതെന്നോ എന്തിനാണ് വന്നതെന്നോ തിരിച്ചറിയുന്നതിനു മുമ്പ് വിരലുകൾ കണ്ണുകളായി മാറിയിരുന്നു. തന്റെ നഗ്ന സൌന്ദര്യം ആണോ അതിനു പ്രേരിപ്പിച്ചതെന്ന് എഴുത്തിനു ഒരു കുറ്റബോധം തോന്നി, അല്ലെങ്കിൽ വിരലുകൾ പെട്ടെന്ന്മറിച്ചു കടന്നുപോകാറാണ് പതിവ്.

കണ്ണുകളിൽ വല്ലാത്ത ഒരു നോട്ടം പ്രത്യക്ഷപ്പെട്ടത് പെട്ടെന്നായിരുന്നു.. എഴുത്തിലെ വാക്കുകൾ അക്ഷരങ്ങളായി കുതറി മാറാൻ ഒരു വിഫല ശ്രമം നടത്തി.. പക്ഷെ വായിക്കപ്പെടാൻ എവിടെയോ ഒരു ആഗ്രഹം ബാക്കി കിടന്നപോലെ അക്ഷരങ്ങൾ ആ കണ്ണുകൾക്ക്‌ മുമ്പിൽ പതിയെ വാക്കുകളായി വഴങ്ങികൊടുക്കുന്നത് എഴുത്ത് തിരിച്ചറിഞ്ഞു. നല്ല പരിചയമുള്ള ആളിനെ പോലെ അക്ഷരങ്ങൾ പിന്നെ പിന്നെ   വഴങ്ങിയപ്പോൾ  കണ്ണുകൾ ചിലപ്പോഴൊക്കെ മാന്യമായി, വേദനിച്ചപ്പോൾ അക്ഷരങ്ങൾ കുതറിയപ്പോൾ ചില്ലക്ഷരങ്ങൾ  കൊണ്ടപ്പോൾ കണ്ണുകൾ ക്രുദ്ധമായി..

കണ്ണുകൾക്ക്‌ വിരലുകളെക്കാൾ ശക്തി ഉണ്ടെന്നു എഴുത്തിനു അപ്പോഴാണ് മനസ്സിലായത്. ഒന്ന് ചിമ്മി കണ്ണ് പലപ്പോഴും കൂടുതൽ കരുത്താർജിക്കുന്നുണ്ടായിരുന്നു, അക്ഷരങ്ങളെയും വാക്കുകളെയും അവസാനം എഴുത്തിനെ തന്നെ പൂര്ണമായി വായിച്ചു കണ്ണുകൾ തിരിച്ചിറങ്ങുമ്പോൾ കണ്ണ് വെറുതെ ചിറി ഒന്ന് തുടച്ചു,  അതിന്റെ ചുണ്ടിൽ ഒരു ചിരി പുച്ഛമായി അപ്പോൾ പടര്ന്നിരുന്നു.

ചുളുങ്ങിയ കിടക്കവിരിപോലെ പാട് വീണ തന്റെ പേജിൽ പാതി തുറന്ന പുസ്തകമായി  കിടന്നു  ഒരു അനുഭവം  പോലെ കഴിഞ്ഞു പോയ നിമിഷങ്ങൾ പകർന്നത് വേദനയാണോ സുഖമാണോ, വേദനതന്നെയാണോ സുഖം? ഉടഞ്ഞത് തന്റെ അസ്ഥിത്വം ആണോ? അതോ തിരിച്ചറിഞ്ഞത് വായിക്കാൻ അറിയാത്ത കണ്ണുകളുടെ ദുരഭിമാനമാണോ? എന്നൊക്കെ നൂറുകൂട്ടം   കഥകൾ മെനഞ്ഞെടുക്കുകയായിരുന്നു എഴുത്തപ്പോൾ..   

Comments

  1. ha ha Mind vs Body / hand fingers vice versa....
    vikaaravichaarangal....
    Aashamsakal.

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ വായനയുടെ മനോവ്യാപാരങ്ങൾ

      Delete
  2. എഴുത്ത് ഇങ്ങനെ ഓരോന്ന് വെറുതെ ആലോചിച്ചുകിടന്നാല്‍ ഇതിലപ്പുറം ഉണ്ടാവുമെന്ന് എഴുത്തിനോട് പറയാം

    ReplyDelete
    Replies
    1. ഒരു ബ്ലോഗ്‌ എഴുത്ത് വായിച്ചു അതിനു കിട്ടിയ അഭിപ്രായം കൂടി കണ്ടപ്പോൾ എഴുതിപ്പോയ വരികളാണ് അജിത്ഭായ്

      Delete
  3. വായനയാണ് കണ്ണുകളുടെ കര്‍മ്മവും,ധര്‍മ്മവും.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ ശരിയാണ് തങ്കപ്പൻചേട്ടാ വായിക്കുന്നത് വായനക്കും എഴുത്തിനും വിരുദ്ധ ലിംഗം ആണോ എന്ന് തോന്നിപ്പോയി
      നന്ദി തങ്കപ്പൻഭായ്

      Delete
  4. orupad kashtappettaanu ithu vaayichchath, maniyankaalakyude prathibhayaanu athinu prerippichchath.

    ezhuththu naanam kondu palathum marachchu vaykaan sramikkunnu....

    oru gadya kavithaayaayenkilum aninjorungaan athaagrahikkunnu

    ee varikalellaam ishtappettu

    ReplyDelete
    Replies
    1. നന്ദി നിധീഷ് ഈ വായന പ്രതീക്ഷിച്ചത് കൊണ്ടാവും ആ എഴുത്തിൽ നല്ല വരികൾ കടന്നു കൂടിയത് വായന തന്നെ എഴുത്തുകൾ കീഴടക്കുന്നത്‌

      Delete
  5. അതു സൂപ്പർ.! ബൈജു ബായ്

    ReplyDelete
    Replies
    1. അന്നൂസ് ഈ വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാത്തിനും വളരെ നന്ദി

      Delete
  6. എഴുത്തിനോട് ഇനി അധികം വായിക്കേണ്ടാ എന്നു പറയൂ.......

    ReplyDelete
    Replies
    1. ഇവിടെ രണ്ടും രണ്ടും തന്നെ അനുരാജ് നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി