Skip to main content

എവിടുന്നോ കൂടുന്ന നിഴലുകൾ

വഴിയിൽ വെളിച്ചംകണ്ടു പേടിച്ചുനില്ക്കുമ്പോഴാണ്
ഒരുനിഴലായി അവൾ കടന്നുവന്നത്
അവളിലോളിച്ചു വഴികടക്കുവാൻ നോക്കുമ്പോൾ
കണ്ണ് അന്നും അവളിൽനിന്ന് എടുക്കുവാൻ മറന്നിരുന്നു

ഏതു കണ്ണുപൊട്ടനും ആത്മവിശ്വാസം ഉണ്ടെങ്കിൽ ചിരിച്ചുകാണിക്കാം
എന്ന് പരസ്യത്തിൽ പറഞ്ഞത്,
അപ്പോൾഎന്നോട്പറഞ്ഞത് ഒരു അശരീരി ആയിരുന്നു.
അശരീരിക്ക് ശരീരമില്ല പീഡിപ്പിക്കുവാൻ നിർവാഹമില്ല
പിന്നെ അവിടെനിന്നിട്ടും കാര്യവും ഇല്ല

ആത്മവിശ്വാസം മുമ്പേ ഞാൻ പിറകേനടന്നു
കണ്ടത് തോട്, കടന്നതും തോട്,
തോട്ടിൽ ഉണ്ടായിരുന്നത് വ്യാജജലം എന്ന് പറഞ്ഞത് ആത്മവിശ്വാസമായിരുന്നു... അത്  എനിക്ക്ഓർമയുണ്ട്
ഞാൻ കരപറ്റി, ആത്മവിശ്വാസത്തിന്റെ; ശവം, മൂന്നുദിവസംകഴിഞ്ഞു...
വാറ്റിഎടുത്തത്‌...അപകർഷതാബോധം ആയിരുന്നു

ഏതു അകാലമൃത്യുവിനും ആദ്യം റീത്ത് വെക്കുന്ന  അവഗണനയുടെ മൌനത്തിന്റെചുണ്ടിൽ അപ്പോൾ ഒരു കൊലയാളിയുടെ അനുശോചനം ഉണ്ടായിരുന്നു. 

Comments

  1. bhaavana, bhaavana....
    Good.
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടർ സന്തോഷം നിറഞ്ഞ ഓണാശംസകളും വായനക്കും അഭിപ്രായത്തിനും നന്ദിയും

      Delete
  2. നിഴലുകളാണോ പാത്രങ്ങള്‍

    ReplyDelete
    Replies
    1. നിഴലുകൾ വരയ്ക്കുന്ന ഒരു വര്നചിത്രം മാത്രം അല്ലെ നമ്മൾ അജിത്‌ഭായ്
      നന്ദി അജിത്ഭായ് സ്നേഹപൂർവ്വം

      Delete
  3. സന്തോഷമായി. അപകർഷതാബോധം ശവമായല്ലോ.ഹ..ഹ..ഹ..

    കൊള്ളാം ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കുത്ത് മാറി കൊണ്ടതാണ് ശവം ആയതു ആത്മവിശ്വാസം ആണ്
      അത് സാരമില്ല എന്തായാലും ശവമാക്കി അത്രതന്നെ
      സൌഗന്ധികം ഓണാശംസകൾ ഒപ്പോം വായനക്ക് അഭിപ്രയതിനുള്ള നന്ദി കൂടി

      Delete
  4. OH ! MY GOD..!!

    കുത്ത്,ആ അർത്ഥവിരാമത്തിൽത്തട്ടി ഗതിമാറിപ്പോയി.SORRY ഭായ്.എന്റേയും സ്നേഹം നിറഞ്ഞ ഓണാശംസകൾ.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സോറി വേണ്ടിയിരുന്നില്ല ഓണാശംസകൾ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു
      നന്ദി സൌഗന്ധികം

      Delete
  5. കൊള്ളാം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം