Skip to main content

Posts

വാസ്കോഡ-ഗാമ വിമാനമിറങ്ങുമ്പോൾ

ജനിച്ചുവളർന്നത്‌- കുട്ടനാട്ടിലാണ്... ആറന്മുളയിലേക്കു- കെട്ടിച്ചുവിട്ടതാണ് സ്ത്രീധനമായിട്ട് കിട്ടിയത് മതമായിരുന്നു അത് സൌഹാർദമായി വരമ്പ് കെട്ടി- സൂക്ഷിച്ചതാണ് വയലായത് കണ്ണാടി പോലെ പവിത്രമായിരുന്നു ബന്ധങ്ങൾ മഴപെയ്യുമ്പോൾ തുള്ളികൾപോലും ഉടഞ്ഞുപോയിരുന്നില്ല അവ മണിപോലെ അവിടെ ചിതറിക്കിടക്കുമായിരുന്നു വെയില് വന്നു ഉണക്കി നെന്മണികളാക്കുന്നത്  വരെ നെന്മണികൾ കൊയ്തെടുക്കാൻ വേനൽ വരുന്നത് വൈക്കോൽക്കെട്ടുമായിട്ടായിരുന്നു അത് തിന്നാൻ ദേശാടനപൈക്കൾ വിരുന്നു വരുമായിരുന്നു അവ  ദേവാലയങ്ങൾ പ്രദക്ഷിണം വച്ച് സദ്യയുണ്ട് മയങ്ങിയിരുന്നു നെല്ലും വൈക്കോലും ഒഴിഞ്ഞ പാടത്തു കറുത്ത കുട്ടികളും വെളുത്ത ഇടയരും പിച്ച് ഒരുക്കി ക്രിക്കറ്റ് കളിച്ചിരുന്നു ആ പിച്ചിൽ ഒരു തദ്ദേശീയ പന്ത് അടിച്ചു വിരമിച്ച റണ്ണിനു വേണ്ടി ഓടുമ്പോഴാണ് ഒരു വിദേശ വിമാനം അവിടെ പറന്നിറങ്ങിയത് റണ്‍വേ വയലിലെ പിച്ചിലേയ്ക്ക്  തെന്നി മാറിയത് വിമാനത്തിൽ നിന്ന് ഭരണമണമുള്ള യാത്രക്കാർ- പുറത്തേക്കിറങ്ങിയത് അവർ അഴിമതിനിറമുള്ള കണ്ണട വച്ചിരുന്നു അവർ ഖുബൂസും മതത്തിന്റെനിറമുള്ള തൈരും അവിട...

മരത്തിന്റെ തുമ്മൽ

മരത്തിനെ പിടിച്ചു മഞ്ഞു- സോപ്പ് തേയ്പ്പിച്ചു കണ്ണ് നീറി  മരം അവിടെ- നിന്നു ചിണുങ്ങി കാറ്റടിച്ചു തണുത്തു മരം- തടി കുടഞ്ഞു ചില്ലയിൽ അലക്കി വിരിച്ചിട്ട- ഇലകുലുങ്ങി ഉണങ്ങിയ ചില ഇലകൾ താഴെ വീണു അതിൽ അഴുക്കു മണ്ണും ചെളി പുരണ്ടു കാറ്റു അതെടുക്കുവാൻ ഓടി വന്നു, കാലൊന്നു തെറ്റി മുറ്റത്തു തെന്നിവീണു മുട്ടൊന്നു പൊട്ടി തെച്ചി ചോര വന്നു തൊടിയിലെ മുക്കുറ്റി- ത്തടവിനിന്നു. മുറ്റത്തു പെട്ടെന്ന് വെയിലു വന്നു ഒരു ആഭരണവും അണിയാതെ- സ്വർണക്കടയുടെ പരസ്യമായി അതു കണ്ടു മരം കണ്ണ്തള്ളി പർദ്ധയിട്ടമൊഞ്ചത്തി മേഘങ്ങൾ ചിരി വരച്ചു മൈലാഞ്ചികൈ കൊണ്ട് അതു മായ്ച്ചു നാണിച്ചു ഭൂമി പച്ച- നിറമുടുത്തു  ആകാശം ഗമയിൽ കൂളിംഗ് ഗ്ലാസ്‌ വച്ചു   അതാ മഴ വരുന്നെന്നൊരു വാർത്ത മിന്നലായി മഴകാണാൻ ഏവരും കാത്തു നിന്നു ചറ പറ പെട്ടെന്ന് മഴ തുടങ്ങി നനഞ്ഞ മരങ്ങൾ തുമ്മി തുടങ്ങി തുമ്മി തുമ്മി ഇലകൾ കൊഴിഞ്ഞു തുടങ്ങി ശിശിരം വന്നെന്നൊരു അശരീരി മുഴങ്ങി അതു കേട്ട് ആരോ തരിച്ചു നിന്നു ഒരു കറുത്തമീൻകാരൻ ചിറകടിച്ചപ്പോൾ അതു വഴി പറന്നു പോയി!    

മറ്റൊരു വണ്ടിക്കാള

ലാടം തറച്ച  ദുർഘട പാതയിൽ പാദരക്ഷകളില്ലാതെ ഓടുന്ന കാലുകൾ കൈകൾ പോലും കാലാക്കി വരിപോലെ സ്വപ്നവും ഉടച്ചു നീങ്ങുന്ന കാളകൾ അവ അയവിറക്കുന്നുണ്ട് ഒരു ഭൂതകാലം ഒരു പശുവിനെ സഖിയായി എന്നോ വരിച്ച കാലം പിന്നെ എന്നോ അത് ഒരു പശു എന്നുള്ള ധിക്കാരത്തിൽ ഉയർന്ന ലാടവും ധരിച്ചു കാലും അകിടും  ഉടലും ഉയർത്തി പുച്ചവും ആട്ടി തോന്നിയ പാതയിലൂടെ പതിയെ നടന്നു പോയ കാലം തന്നോടൊപ്പം ജീവിത ഭാരം ചുമക്കുന്നെന്നു സമൂഹത്തോടൊപ്പം അഭിമാനിച്ച കാലം അപ്പോൾ അത് സമ്പാദിച്ച അന്യന്റെ  ബീജത്തെ പശുവെന്ന ഔദാര്യത്തിൽ അതിനു സംരക്ഷിക്കുവാൻ സമ്പാദ്യം പോലെ ജീവിതം  പോലും ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന  കാലം ഓരോ ഭർത്താവും വെറുമൊരു ഈയമെന്നപേരിൽ വെറുതെ അറിഞ്ഞു വെറുത്ത  കാലം ഭാര്യയെന്ന പശുവിനു പേരുദോഷം കേൾക്കാതിരിക്കുവാൻ ചാരിത്ര്യം സംരക്ഷിക്കുവാനെന്നപേരിൽ പഴകിയ  ഈയമായി അവരുടെ മധ്യകർണങ്ങളിൽ ചൂടാക്കി ഉരുക്കി ഒഴിക്കുവാനായി ഉപയോഗിക്കപ്പെടുന്ന വെറുമൊരു വണ്ടിക്കാളയുടെ ജന്മം പേറുന്ന ലാട കാലം!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

രണ്ടു എപ്പിസോഡുകൾ

കല്യാണമണ്ഡപങ്ങൾ പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ കൊട്ടക ആയിരിന്നു അന്ന് പലരും ദേവാലയമെന്നു പേര്ചേർത്ത് വിളിച്ചിരുന്നു അന്നൊക്കെ വിഗ്രഹങ്ങൾ പോലും പുരോഹിതരെ ആരാധിച്ചിരുന്നു.... അപ്പോഴൊക്കെ പുരോഹിതർ പ്രേക്ഷകരെ കാണുന്ന തിരക്കിലായിരുന്നു അങ്ങിനെയാണ് ദൈവങ്ങൾ പടി ഇറങ്ങി പോയത്.... പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്... അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ കല്യാണമണ്ഡപങ്ങൾ ആയി ഉപയോഗിച്ച്  തുടങ്ങിയിരുന്നത് ഇന്നും കല്യാണമണ്ഡപങ്ങളായി പിടിച്ചു നില്ക്കുന്നതും സിഗററ്റ്  വലിക്കുന്ന സ്ത്രീകൾ സിഗററ്റ്  വലിക്കുന്ന സ്ത്രീകളെ കാണുമ്പോൾ പുക പോലെ മോഹം ഉള്ളിൽ പൊങ്ങിയിട്ടുണ്ട് മാനത്തിന് അനാരോഗ്യമാണെന്നുള്ള മുന്നറിയിപ്പ് അറിഞ്ഞുകൊണ്ട് അവഗണിച്ചു ഒന്ന് വലിച്ചു നോക്കിയാൽ എന്താണെന്നു പരിഗണിക്കുമ്പോൾ അവർ വലിച്ചു എറിഞ്ഞ സിഗരറ്റുകളുടെ പല്ലും നഖവും അവരുടെ കാലിന്റെ അടിയിൽ ഞെരിഞ്ഞു അമരുന്നുണ്ടാവും അവർ സ്വയം ഏതോ കാലത്തിന്റെ കാലുകൾക്കിടയിൽ പിടയുന്നുണ്ടാവും... ഒരു മണം മാത്രം ബാക്കി വച്ച് പുക മാനം നോക്കി ഭൂതകാലത്തേക്ക...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സാഡിസ്ടിന്റെ ഗ്രീറ്റിങ്ങ്സ്

അവൾ ഒരു  മനോഹരമായ സ്വപ്നത്തിലായിരുന്നു.. ഒരു ക്രിസ്തുമസ് ആശംസാകാർഡിലെ മഞ്ഞുപോലെ അവൾ ആ സ്വപ്നത്തിൽ പാറിനടന്നു. പതിയെ ഒരുകാറ്റ് എവിടുന്നോ ഒരുനേർത്ത സുഗന്ധം പരത്തി കടന്നുവന്നു. അവൾ ഒരു മാലാഖയെ പോലെ അത് കണ്ണ് പാതിഅടച്ചു ആസ്വദിച്ച് നിൽക്കുമ്പോൾ ആ കാറ്റിന് ശക്തി കൂടി വന്നു. അവൾ പെട്ടെന്ന് ആശംസാകാർഡിലേക്ക് മഞ്ഞായി തന്നെ ഒളിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എവിടുന്നോ ഒരു ലോറിയുടെ ഇരമ്പൽ കേട്ടു....  അത് കാറ്റിനേക്കാൾ വേഗത്തിൽ എവിടെനിന്നോ പാഞ്ഞെത്തി; പെട്ടെന്ന് കാര്ഡ് ആ ലോറിയുടെ ഭീമാകാരമായ ചക്രത്തിനടിയിൽ പെട്ടു.. ആ മനോഹരമായ കാർഡ്‌ നിമിഷനേരം കൊണ്ട്   വെറും ഒരു ടയറിന്റെ പാടായി മാറി. അവൾ ഞെട്ടി ഉണര്ന്നു എല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു വിശ്വസിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഓർമയിലേക്ക് വഴുതി അവളുടെ പേര് മേനി എന്നായിരുന്നു.. ആ പേര് എന്നും അവൾക്കു അപൂർണമായിരുന്നു.. മുഴുവൻ പേര് മേനിജീവൻ.. അവളുടെ എല്ലാമെല്ലാമായിരുന്നു ജീവൻ. അവളുടെ കളികൂട്ടുകാരൻ.. അവളുടെ ഫാന്റസി അവളുടെ സ്വപ്നം അവളുടെ ധൈര്യം അവളുടെ ജീവൻ പോലും അവനായിരുന്നു. അവളുടെ പ്രണയവും...  വീട്ടുകാർക്കും അവരുടെ...

പ്രണയത്തിൽ നാണിച്ച വരികൾ

പ്രണയത്തെ കുറിച്ച് കവിതയെഴുതുവാൻ വരികൾ തേടിത്തിരയുമ്പോൾ തട്ടിത്തടഞ്ഞു മുമ്പിൽ വന്നുപ്പെട്ടുപോകുന്ന ആദ്യവരികൾക്ക് മുന്നോട്ടു വരാൻ കഴിയാത്തവിധം കള്ളനാണം ആ നാണം കാലിന്റെ പെരുവിരലിലൊന്നിൽ കണ്ടു ഞാൻ പിടിക്കുമ്പോൾ പിടഞ്ഞകന്നു മാറി ഇമകളെ പോലെ ഒളിച്ചു കളിക്കുന്നു അത് കണ്ണുകളിൽ എന്നാൽ അറിയാതെ പിന്നിലൂടെ ചെന്ന് കണ്ണുപൊത്തി എത്തിപ്പിടിക്കാൻ നോക്കുമ്പോൾ നെഞ്ചിൽ പിടയ്ക്കുന്ന കണ്ണാടിയിൽ വൃത്തം ഒരു വട്ടം നോക്കാതെ ഉപമ അലങ്കാരശങ്ക ഇല്ലാതെ വെറുമൊരുവിരലിന്റെ അറ്റം മുറിച്ചൊരു അധരവർണ്ണ പൊട്ടുംകുത്തി മുഖമൊന്നു വെട്ടിത്തിരിച്ചു.. മുടി ഒരു വശത്തേക്ക് മുന്നോട്ടു നീട്ടിയെഴുതി മുമ്പിലേക്ക് തിരിയുന്നു ഒരു കടലാസിലും എഴുതുവാൻ കഴിയാത്തൊരു അതി മനോഹര പ്രണയകാവ്യം അത് അധരം കൊണ്ട് വായിച്ചു കണ്ണടച്ച് കട്ടെടുത്തെഴുതുമ്പോൾ ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് മനസ്സില്ലാമനസ്സോടെ ഒരു ഉമ്മ വെച്ച് അത് മായ്ച്ചു കളഞ്ഞു ഹൃദയം പറിച്ചെടുത്തു ചുരുട്ടി കൂട്ടി നെഞ്ചിൽ ഇട്ടു കളയേണ്ടി വരുന്നു   

മഴ ഉപ്പിലിട്ട കടൽഭരണി

കടൽ മണ്ണിന്റെ ഉടലുള്ള സംഭരണിയാണെന്നും   എപ്പോഴും ഉടഞ്ഞുതകരാവുന്ന ഒരു മണ്‍ഭരണി     അതിലുള്ളതെല്ലാം എപ്പോഴും പൊട്ടിഒലിക്കാം ഭൂലോകം മുഴുവനും തകർന്നടിയാം ഇപ്പോൾ ആ ഭരണിയിൽ കേടാകാതിരിക്കുവാൻ ഉപ്പിലിട്ടു സൂക്ഷിച്ചിരിക്കുന്നു നല്ല ഋതുക്കളിൽ മേഘങ്ങളിൽ കായ്ച്ച കൊതിയൂറും വാടാത്ത മഴക്കനികൾ അധ്വാനിച്ച വിയർപ്പുപ്പിൽ ശരീരം കേടാകാതെ സൂക്ഷിക്കേണ്ട മനുഷ്യൻ എന്നിട്ടും കടലുപ്പ്‌ വാരി അത് തിന്നു കടലും ഉടലും കടലാസ് പോലെ ഉപയോഗിച്ച് എഴുതിതള്ളിക്കളയുന്നു 

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ വസ്ത്രം മറച്ചു നഗ്നത ധരിച്ചു പുറത്തേക്കിറങ്ങുന്ന ചിലരുണ്ട് ചില സൗന്ദര്യവർദ്ധകവസ്തുക്കൾ  സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ അവരുടെ ചുണ്ടുകൾ കനലുപോലെ തിളങ്ങുന്നുണ്ടാവും നോക്കുന്നവരുടെ കണ്ണുകളെ അവ ഒരു സിഗരറ്റ് പോലെ വലിച്ചു കൊണ്ട് പോകും അനുഭൂതിയുടെ പുക പെരുക്കി കണ്ണുകൾ കത്തികയറുമ്പോൾ  വെറുതെ കാലടി കൊണ്ട് ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട് കൃത്രിമം കൃത്രിമ പച്ചിലചായം തേയ്ച്ചു  സൌഹൃദ മരങ്ങളിൽ  ഉണങ്ങി ഇരിക്കുന്ന  ചില പുഞ്ചിരികളു ണ്ട് കണ്ടാൽ  ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ  ഒരു കാറ്റിന്റെ  ഔദാര്യത്തിൽ ജീവിക്കുന്നവ  എന്നിട്ടും നമ്മളെ  വെറുമൊരു കാറ്റായി പരിഗണിക്കുന്നവ ഓർമ നിറമുള്ള കരിയിലയായ് അവഗണിക്കേണ്ടിവരുമ്പോൾ പരിഭവം ഉള്ളിൽ തോന്നാറുണ്ട് കള്ളനോട്ടം ആദ്യനോട്ടത്തിൽ  സത്യമെന്ന് ബോധ്യപ്പെടുമെങ്കിലും പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ തിരിച്ചറിയാതെ അതിൽ തിരുകി വെയ്ക്കുന്നുണ്ട് ധാരാളം കള്ളനോട്ടങ്ങൾ വ്യാജനോട്ടുകൾ പോലെ സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം അവസാനം കണ്ടുപ...

കുടയ്ക്ക് വേണ്ടി പെയ്യപ്പെടുന്നവ

മഴ ഒരു സവർണ്ണആചാരമാണ് നിറം വെളുത്തിട്ടാണ്‌ പെയ്യുന്നത്  മന്ത്രം ചൊല്ലിയിട്ടാണ് പൊഴിയുന്നതു തലയ്ക്കു മുകളിൽ നിന്നാണ്, ഉണ്ടാവും വെള്ളി പൂണൂലും കല്പ്പിച്ചു ഉണ്ടാവാറുണ്ട് വെള്ളിടിയും പുണ്യാഹവും പറിച്ചു എറിയുന്നുണ്ടാവും പൂക്കളും ഇലകളും സവർണ്ണ ആചാരം ആയതു കൊണ്ടാവും ഇത് വരെ ഇതൊന്നും അനാചാരമായി ഗണിച്ചിട്ടില്ല എന്നാലും അത് നനയിക്കുന്നുണ്ട് ചിലരെ അവര് ദളിതരാണ് സവർണ്ണ രാജ്യങ്ങളിൽ മഴ അങ്ങനെ പെയ്യാറില്ല, അവിടെ മഴ പോലും സുവർണ്ണ വെയിലാണ് വെയിലില്ലാത്തപ്പോൾ നേരവും കാലവും നോക്കി ചന്ദനം പോലെ അവിടെ പ്രസാദമായി കൊടുക്കുന്നത് പലപ്പോഴും മഴ അരച്ച മഞ്ഞാണ് മഴ കഴിഞ്ഞാൽ തൊട്ടടുത്ത വരേണ്യ വര്ഗ്ഗം കുടയാണ് നിറം കറുത്തിട്ടാകാം പല വർണ്ണത്തിലുമാകാം മഴയൊട്ടി ഒലിപ്പിച്ചിട്ടാണ്  നടപ്പ് എന്നാലും പിടിക്കുന്നവരോട് ഒരു പനി  അകലമാണ് സൂക്ഷിക്കാറ് നില്പ്പിലും ഇരിപ്പിലും നടപ്പിലും സ്ഥാനം അവരെക്കാൾ ഒരു പിടിമുന്നിലെന്നാണ്  വെയ്പ്പ് അത്  ഒരു പറഞ്ഞു വെയ്പ്പാണ് മറന്നു പോകാതിരിക്കുവാനാണ് ചിലപ്പോൾ മഴക്കും മേലേ കേറി പിടിച്ചു കളയും മഴയെക്കാൾ ആദ്യ...

കടലിന്റെ വിസ കച്ചവടം

കടലൊരു ബഹുരാഷ്ട്ര കുത്തകയാണിന്ന് കടലാസ്സിൽ വിസ പോലും അടിച്ചുകൊടുക്കുന്നവൻ കടലോരത്താകെ അതിൽപെട്ട് കുടുങ്ങിക്കിടക്കുന്നു കായലെന്നു പേരിൽ  കിടപ്പാടം പണയപ്പെട്ടവർ കടലെന്ന് വലിയ പേരും നിലയുംവിലയും ആകുംമുമ്പേ പലയിടങ്ങളിലും കടലവിറ്റു വിലയില്ലാതെ കിടന്നവൻ അന്നവിടെഎന്നോ കാറ്റ്കൊള്ളാൻ വന്ന അറബിയുടെ കാലു പിടിച്ചു എങ്ങിനെയോ ഉരുവിൽ അക്കരെ കടന്നവൻ പിന്നെ അവിടെ കൊച്ചുകൊച്ചു പണിയെടുത്ത്  പച്ച പിടിച്ചവൻ പിന്നെപിന്നെ പതിയെ കച്ചവടംചെയ്തു വയറുപിഴച്ചവൻ കോടിക്കണക്കിനു കാശിനു വാണിജ്യവ്യാപാരം നടത്തിയവൻ വെള്ളംപോലെ കോടിക്കണക്കിന് പണംവാരിയെടുത്തവൻ പിന്നെ കപ്പൽ വിമാന-അന്തർവാഹിനികൾ വാങ്ങിയവൻ വിവിധ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്വന്തമായ് തുറന്നവൻ   എന്നിട്ടും കിഴക്കൻ മലയിലെ ഒരുതുണ്ട് ഭൂമി വിറ്റ  പുഴയുടെ പൈസ വാങ്ങിവച്ചു സമയത്ത് വിസ കൊടുക്കാതെ പറ്റിക്കുന്നവൻ നാട്ടുകാർ അടക്കംപറയുന്നു പുഴയ്ക്കു ഉരുൾപൊട്ടി വസ്തു പോയെന്നു പക്ഷെ ഒരു വിസക്ക് വേണ്ടി എഴുതികൊടുത്തെന്നു പുഴ സത്യംഒളിക്കുന്നു അക്കരെചെന്ന്പച്ചപിടിക്കുവാൻ വിസ പ്രതീക്ഷിച്ചു കടലിലേക്കൊഴുകുന്നു കടൽ  തന്റെതിരകളെ വിട്...

വന്യജീവി

രാജവെമ്പാലയെ ഈയിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി വെറുതെയാണത് ചുമ്മാതെ പറയുവാ പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!! അവരിപ്പോൾ വടി കുത്തി നടപ്പാണ് ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ അവർ വടി എടുക്കാൻ പോയാൽ പോയവർ അത് വഴി ഒറ്റപ്പോക്കാണ് അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ് പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും ഒരേ ഒരു വ്യവസ്ഥ വെയ്ക്കും പിടിച്ചാൽ തല്ലികൊന്നാലും കാട്ടിൽ  കൊണ്ട് പോയി വിടരുത്! പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ? അയ്യോ കണ്ടാൽ മനസ്സിലാകില്ല! കൊമ്പ് ഒന്നും കാണില്ല കൊമ്പിൽ കമ്പി ഇട്ടു  ഒതുക്കി തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ് ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും! പക്ഷേ ഒരു അപേക്ഷ പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത് സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല! ക്ലീൻ ഷേവാണ്! റാപ്പ് പോപ്‌ താരങ്ങളെ പോലെ മുടി പോലും ചെരച്ചു വച്ചിരിക്കും!! കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്.. പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ! എന്താ കാര്യം? ഇവര്ക്കൊക്കെ പേടി വനത്തിൽ പോകാൻ! അയ്യോ ഇത...

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌ പശു തരുന്നത് സ്വാദിഷ്ടമായ പാലാണ് പാലിന്റെ സ്വാദ് അനശ്വരമാണ് പാല് നൈമിഷികമാണ് പിരിയും പിരിഞ്ഞു പോകും  പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ് അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ് അകിടിന് കാമ്പുകൾ നാലാണ് സാധാരണ നടക്കുന്നത് കാലാണ് ഇവിടെ നടക്കുന്നത് അകിടാണ് അകിട് ഇവിടെ കാലാണ് അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌ പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ് അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ് പശു വിശുദ്ധമാണ് അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

ചില സമാന്തര സ്ലീപ്പർ വ്യവസ്ഥിതികൾ

ഓരോ തീവണ്ടിയും കടന്നുപോകുന്ന ഇടവേളകളിൽ പിടയുന്നുണ്ട്‌ ഇരുമ്പ് പാളത്തിനടിയിൽ അമർന്നു അതിൽ കൊരുക്കപ്പെട്ടു അതിൽ എന്നോ അകപ്പെട്ടു പോയ ചില സ്ലീപ്പറുകൾ അതിനെ വേശ്യാലയങ്ങൾ എന്നോ ശൌച്യാലയങ്ങൾ എന്നോ ആരും വിളിക്കാറില്ല അതിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്നും ആർക്കും നിർബന്ധമില്ല എങ്ങോട്ടോ പുറപ്പെട്ട ചില യാത്രികരുടെ ആവശ്യമാണത്! വ്യവസ്ഥിതിയുടെ ഭാഗമാണത്! അത് പകരുന്നുണ്ട് സ്വന്തം ശരീരം കൽചീളുകളിൽ പിടയുമ്പോഴുംമെത്തയുടെ സുഖം.. സുഖത്തിലും ശുചിയായും സൂക്ഷിക്കുവാൻ വലിച്ചെറിയുന്നുണ്ട് പലരും അതിൽ വിസ്സർജിക്കുന്നതെന്തും! ട്രെയിൻ കയറി ഇറങ്ങുമ്പോൾ  അറിയാതെ ഉയരാറുണ്ട് ചില ഞരക്കങ്ങൾ മൂളലുകൾ എന്നാലും ആ നിമിഷത്തിലെ പതിവൃതയെ പോലെ കടത്തി വിടുന്നുണ്ട് ഒരു ട്രെയിൻ മാത്രം ഒരു നേരം കിടന്നു കിടന്നു തടി എന്നോ മാറി കോണ്‍ ക്രീറ്റ്  ആകുമ്പോഴും വെളുപ്പ്‌ ഇരുണ്ടു കറുപ്പാകുമ്പോഴും വികാരം പോലും ഉപേക്ഷിച്ചു പോകാറുണ്ട് നേർത്ത ഞരക്കം പോലെ  ... അവർക്ക് കുടിലുകൾ പോലും ഉണ്ടാവില്ല ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകും ഒരു മേല്ക്കൂര എന്നാലും ചോർന്നോലിക്കുന്നുണ്ടാവും ഉടലാകെ ചുട്ടുപൊള്ളുന്നുണ്ടാവും കൂരിരുട...

ആരാണ് എന്താണ്?

മുറ്റത്തിൻ മാനത്ത്‌- മഴവില്ലായി.. പൂത്തു വിരിഞ്ഞുലഞ്ഞ- പുഷ്പങ്ങളെ... തല്ലിക്കൊഴിച്ചു- പിച്ചവെച്ച- കുസൃതികുരുന്നിനെ, പിടിച്ചു; മടിയിൽ- ചേർത്തണച്ച്... വൈരക്കല്ലിറ്റുന്ന- ചെവിയിൽ മുഖം ചേർത്ത്, മെല്ലെ മൃദുവായി; വാത്സല്യമായി; മന്ത്രിച്ചു... മഴയെന്നു, പേരിട്ടു- വിളിച്ചതാരോ? സന്ധ്യയിൽ- കുളിച്ചുതോർത്തി കടന്നുവന്ന, ചന്ദ്രികയുടെ... പിറകിലൂടെ; നടന്നുചെന്ന്, അറിയാതെ മറഞ്ഞു നിന്ന് കണ്ണുപൊത്തി, മങ്ങിയനിലാവിന്റെ- ഓരത്ത് കൂടി നിശബ്ദതയുടെ തീരത്ത് കൈ പിടിച്ചു കിടത്തി .. സ്നേഹത്തിന്റെ മടിയിൽ തലചായച്ചു കിടന്നു രാവിന്റെ മുടിയിൽ വിരലോടിച്ചുമെല്ലെ... പ്രണയത്തിന്റെ ലിപിയിൽ ഹൃദയം കുത്തികുറിച്ചതെന്തോ? 

ഡിസ്പോസിബിൾ കവിതകൾ

തല ഒരു തല വച്ചത്  കൊണ്ട് മാത്രം ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്.. ഉടൽ പറന്നു പോയത് വഴി ഓരോ ഇന്നും ഒരു വഴിയാണ് എന്നും കാണുന്ന "ആ" പരിചയം വെച്ചാണ് (കണക്കിന് "ഇ" ആണ് വേണ്ടത് ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ അറിയാമോ എന്ന് ചോദിക്കുമ്പോൾ ഒന്നൂടി നീട്ടി ആാ എന്ന് പറയും അപ്പോൾ ശരി "ആ" തന്നെ ) നമുക്ക് എത്ര വഴി തെറ്റിയാലും, തെറ്റുന്നതെല്ലാം വഴിയാക്കി വഴിക്ക് ആളു തെറ്റാതെ അവസാനം മരണവീട്ടിൽ തന്നെ കൊണ്ടെത്തിക്കുന്നത്   കുട വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു പിന്നെ നടന്നപ്പോൾ ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ പേന വാങ്ങിയപ്പോഴേ കീശ കീറി എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും അതിനൊരു കനവും കുറച്ചു ആഴവും അതും ഇടനെഞ്ഞിൽ തന്നെ നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം എഴുതുവാൻ ഒഴിയാതെ കരിമഷിയും എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും വിളിച്ചു പോയത്പെണ്ണെന്നു പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്ക...

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത് അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ വിവിധതരം അസുഖങ്ങളിൽ ബി പി യുടെ ഉയർന്ന ഷെയറുകളിൽ കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട് സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ നിർത്തി പഠിപ്പിച്ചതിന്റെ കണക്കു അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ അതെ നിലവാരമുള്ള വൃദ്ധ സദനങ്ങ...