ഞാൻ നടക്കുകയായിരുന്നു
കൂടെ അവളും
നടക്കുക എന്നത് കിടക്കുകയായിരുന്നു
എന്ന് തിരുത്തുവാൻ
കിടക്കയിൽ നിന്നും
ഒന്നെഴുന്നേറ്റു
നേരം വെളുത്തിട്ടില്ല
അരഞ്ഞാണത്തിന്റെ ചെടിച്ചട്ടിയിലെ
താഴേയ്ക്ക് പടരുന്ന
കാൽവള്ളികൾ
പതിയെ എടുത്ത് മാറ്റി
ഇരുട്ടിനെ കൊന്തിത്തൊട്ടുകളിയ്ക്കുന്ന
നക്ഷത്രങ്ങൾ
ചില നക്ഷത്രങ്ങൾ ആകാശത്തിരുന്ന്
കാലാട്ടുന്നു.
ഞാൻ ഇരുട്ടല്ല എന്നിട്ടും
എന്റെ ഏകാന്തതയെ
കൊന്തിത്തൊട്ടുകളിക്കുന്ന
ഏതോ ഒരു നക്ഷത്രത്തിന്റെ കാലിലെ
അതേ ആകൃതിയുളള
കൊലുസ്സിനുള്ളിലെ
മുകളിലേയ്ക്കുള്ള നക്ഷത്രമില്ലായ്മയുടെ
ശൂന്യത.
ഞാനാ നക്ഷത്രകിലുക്കത്തിന്റെ
കൊലുസ്സിലേയ്ക്ക്
പതിയേ കാതുചേർക്കുന്നു.
നക്ഷത്രത്തിന്റെ കാലുകളിലേയ്ക്ക്
നടക്കുന്നു.
താരങ്ങളുടെ കൊലുസിന്റെ തിളക്കം ..
ReplyDelete