Skip to main content

ചില സമാന്തര സ്ലീപ്പർ വ്യവസ്ഥിതികൾ

ഓരോ തീവണ്ടിയും കടന്നുപോകുന്ന ഇടവേളകളിൽ പിടയുന്നുണ്ട്‌
ഇരുമ്പ് പാളത്തിനടിയിൽ അമർന്നു അതിൽ കൊരുക്കപ്പെട്ടു
അതിൽ എന്നോ അകപ്പെട്ടു പോയ ചില സ്ലീപ്പറുകൾ
അതിനെ വേശ്യാലയങ്ങൾ എന്നോ ശൌച്യാലയങ്ങൾ എന്നോ ആരും വിളിക്കാറില്ല
അതിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്നും ആർക്കും നിർബന്ധമില്ല
എങ്ങോട്ടോ പുറപ്പെട്ട ചില യാത്രികരുടെ ആവശ്യമാണത്!
വ്യവസ്ഥിതിയുടെ ഭാഗമാണത്!

അത് പകരുന്നുണ്ട് സ്വന്തം ശരീരം കൽചീളുകളിൽ പിടയുമ്പോഴുംമെത്തയുടെ സുഖം..
സുഖത്തിലും ശുചിയായും സൂക്ഷിക്കുവാൻ വലിച്ചെറിയുന്നുണ്ട് പലരും അതിൽ വിസ്സർജിക്കുന്നതെന്തും!
ട്രെയിൻ കയറി ഇറങ്ങുമ്പോൾ  അറിയാതെ ഉയരാറുണ്ട് ചില ഞരക്കങ്ങൾ മൂളലുകൾ
എന്നാലും ആ നിമിഷത്തിലെ പതിവൃതയെ പോലെ കടത്തി വിടുന്നുണ്ട് ഒരു ട്രെയിൻ മാത്രം ഒരു നേരം
കിടന്നു കിടന്നു തടി എന്നോ മാറി കോണ്‍ ക്രീറ്റ്  ആകുമ്പോഴും
വെളുപ്പ്‌ ഇരുണ്ടു കറുപ്പാകുമ്പോഴും വികാരം പോലും ഉപേക്ഷിച്ചു പോകാറുണ്ട്
നേർത്ത ഞരക്കം പോലെ  ...

അവർക്ക് കുടിലുകൾ പോലും ഉണ്ടാവില്ല
ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകും ഒരു മേല്ക്കൂര
എന്നാലും ചോർന്നോലിക്കുന്നുണ്ടാവും ഉടലാകെ
ചുട്ടുപൊള്ളുന്നുണ്ടാവും കൂരിരുട്ടിലും അകവും പുറവും..
ഒന്നു  തണുക്കുന്നതിനു മുമ്പ് കടന്നു വരുന്നുണ്ടാവും അടുത്ത ട്രെയിൻ

മുറിക്കപെട്ട വിലങ്ങുപോലെ ഉണ്ടാകും  ചില കൊലുസ്സുകൾ കൈവളകൾ
വെറുതെ കിലുങ്ങുവാൻ മാത്രം
അതിൽ പിടക്കുന്നുണ്ടാവും മുറിക്കപ്പെടാത്ത കാലുകളും കൈകളും ഒരു കഴുത്തും
അവയൊക്കെ പണി എടുക്കുന്നുണ്ടാവും അധികം പണിയെടുക്കാത്ത ഒരു വയറിനു
അതിലും ഉണ്ടാകും കത്തുന്ന വിശപ്പുകൾ..
വിശപ്പ്‌ എന്ന് പോലും അടയാളപ്പെടുത്താത്തവ..
ചിലപ്പോൾ കാമഭ്രാന്തെന്നു മാത്രം വിളിക്കപ്പെടുന്നവ!

Comments

  1. ഞെട്ടിപ്പിക്കുന്ന നൊമ്പരപ്പെടുത്തുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ വളരെ നന്ദി

      Delete
  2. തീവ്രമായ എഴുത്ത്
    അതിതീവ്രം

    ReplyDelete
  3. തുടക്കത്തിലേതില്നിന്നും ബൈജുവിന്റെ കവിതാ ശൈലി വളരെ മെച്ചപ്പെട്ടിട്ടുണ്ട്...കാടു കയറിയ ചിന്തകള്ക്കപ്പുറും ഏതെങ്കിലും വിഷയമെടുത്ത് തീവ്രതയോടെ അവതരിപ്പിക്കാന് കഴിയുമെന്ന് ഈ കവിതയിലൂടെ തെളിയിക്കുന്നു.....(വരികള് ക്രമപ്പെടുത്തിയെഴുതിയാലേ വായനക്കാര്ക്ക് ആയാസ രഹിതമായി വായിച്ചു പോകാന് കഴിയുകയുളളൂ...ശ്രദ്ധിക്കുമല്ലോ....)

    ReplyDelete
    Replies
    1. തുടക്കം മുതൽ നല്കി വരുന്ന ഈ പ്രോത്സാഹനങ്ങൾക്കും മാര്ഗ നിർദ്ദേശങ്ങൾക്കും ഒരു പാട് നന്ദി ഉണ്ട് അനുരാജ്
      വരി ക്രമപ്പെടുതുന്നതും ശ്രദ്ധിക്കാം

      Delete
  4. :)
    വായിച്ചു ,,,
    ഒപ്പമെത്താനാവുന്നില്ല.

    ReplyDelete
    Replies
    1. ഒന്നുമില്ല നിധീഷ് ചില നൊമ്പരങ്ങൾ
      വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി

      Delete
    2. ഒന്നുരണ്ട് വട്ടം വായിച്ച് നോക്കേണ്ടിവന്നു ഭാവ തീവ്രത വ്യക്തമാകുവാൻ...

      പുനർവായനയ്ക് പ്രേരിപ്പിച്ചത് കവിയിൽ ഉള്ള വിശ്വാസമാണ്.

      Delete
  5. ബിംബകല്പനകളുടെ വശ്യത കാട്ടിത്തരുന്നു മനോഹരമായ ഈ കവിത.വളരെ ഇഷ്ടമായി ഭായ്.


    ശുഭാശംസകൾ....

    ReplyDelete
  6. അതിലും ഉണ്ടാകും കത്തുന്ന വിശപ്പുകൾ..
    വിശപ്പ്‌ എന്ന് പോലും അടയാളപ്പെടുത്താത്തവ..
    തീവ്രമായ എഴുത്ത്...

    ReplyDelete
    Replies
    1. ആഷിക് വളരെ വളരെ നന്ദി ഈ അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!