Skip to main content

പ്രണയം ഒരു ദ്വിത്വസന്ധി

ഒരു മേഘമുള്ള മാനത്തു നിന്നും
ഒരു തുള്ളിയുള്ളോരു മഴ പൊഴിഞ്ഞു
ഒരു ദളം മാത്രം ഉള്ളൊരു പൂവിന്റെ
നെഞ്ചത്ത് തന്നെ അത് പതിച്ചു

ഒരു നിമിഷം മാത്രം നിശ്ചലമായി
ഒരു ഹൃദയം വീണ്ടും മിടിച്ചു നിന്നു
ഒരു രക്തം മാത്രം ഒഴുകിയ ഹൃദയത്തിൽ
മറ്റൊരു രക്തമായി നീ ഒഴുകി

ഒരു കാറ്റു മാത്രം വീശിയ നേരത്ത്
ഒരു സാന്ത്വനമായി നീ വന്നു നിന്നു
ഒരു ജീവൻ മാത്രം ഉള്ളൊരു ദേഹത്ത്
മറ്റൊരു ജീവനായി നീ മിടിച്ചു

ഒരു സൂര്യൻ മാത്രം ഉള്ളൊരീ ഭൂമിയിൽ
ഒരു ചന്ദ്രനായി നീ വന്നുദിച്ചു
ഒരു വെയിൽ കൊണ്ട് തളര്ന്നോരീ മേനിയിൽ
ഒരു നിലാവായി നീ കുളിരുനല്കി

ഒരു മണം മാത്രം ഉള്ളൊരു പൂവിന്റെ
ഒരു നിറമായി നാം ഒന്നുചേർന്നു
ഒരു ഞെട്ടിൽ പൂത്തുവിടർന്ന പരാഗം
നമുക്കൊരു പ്രജനന പരാഗണമായ്

ഒരു വായു മാത്രം ശ്വസിച്ചൊരു ജന്മത്ത്
ഒരു ജീവനായി നാം ഇണയായി
ഒരു ചുംബനം  മാത്രം അറിയുന്ന  അധരത്തിൽ
മറ്റൊരു അധരമായി നീ മുദ്ര വച്ചു

ഒരു വിയർപ്പു മാത്രം അറിഞ്ഞൊരു മേനിയിൽ
ഒരു രോമാഞ്ചമായി നീ തഴുകി
ഒരു രുചി മാത്രം അറിഞ്ഞൊരു നാവിൽ
മറ്റൊരു രുചിയായി നീ കിനിഞ്ഞിറങ്ങി 

Comments

  1. നല്ല ഭാവന - ഒന്നിൽ മറ്റൊന്നായി പ്രണയം തിളങ്ങുന്നു!
    ആശംസകൾ

    ReplyDelete
    Replies
    1. ഈ കയ്യോപ്പിലൂടെ ഡോക്ടർ ഇപ്പോഴും സൂക്ഷിക്കുന്ന യുവത്വവും പ്രണയവും ഞാൻ അറിയുന്നു ഒരുപാടു നന്ദിയുണ്ട് ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  2. മനൊഹരമായ പ്രണയം .

    ReplyDelete
    Replies
    1. ഒരുപാടു ബ്ലോഗുകളുടെ ജാലകങ്ങളിൽ കണ്ടു പരിചയമുള്ള ഒരു മുഖം ഇവിടെ കാണുമ്പോൾ സന്തോഷം നീലിമ വായനക്കും അഭിപ്രായത്തിനു നന്ദിയും

      Delete
  3. ഒന്നിലേക്ക്..മറ്റൊന്ന്..വീണ്ടുമൊന്നായിത്തന്നെ തുടരാൻ..!!മ്മിണി ചന്തമുള്ള ഒന്ന്..!!

    ഭാവന കലക്കി ഭായ്..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായന കലക്കി എന്ന് ഞാൻ പറയട്ടെ എഴുതിന്നതിനപ്പുറം മനസ്സ് വായിക്കുന്നതാണ് കവിത അവിടെ എഴുതുന്നതിനെക്കാൾ വായനക്കാരന്റെ ശക്തിയാണ് മിടുക്കാണ് ഇവിടെ എഴുത്തിനെക്കാൾ വായന വിജയിച്ചു എന്ന് അനുവാദത്തോടെ തിരുത്തട്ടെ

      Delete
  4. Replies
    1. ഭാവനക്ക് ചിറകു മുളക്കുക എന്ന് കേട്ടിട്ടുണ്ട് അങ്ങിനെ ചില ചിറകുകൾ മുളചിട്ടുന്ടെന്നു അജിത്ഭായ് പറയുന്നുണ്ടെങ്കിൽ അതിനു ഒരു പേരിടാം എങ്കിൽ ആ ചിറകിനു അതിന്റെ ശക്തിക്ക് അജിത്‌ഭായിയുടെ പേരായിരിക്കും ഞാൻ കൊടുക്കുക നന്ദി അജിത്‌ ഭായ് വളരെ വളരെ നന്ദി

      Delete
  5. Vayikkumbozhum niswasam ithiri aswasam.

    ReplyDelete
    Replies
    1. സതീശൻ O P ഇന്നലെ findonliners അവിടെയും കണ്ടിരുന്നു ഇവിടെ കണ്ടത്തിൽ സന്തോഷം വായനക്കും അഭിപ്രായത്തിനും വെവ്വേറെ

      Delete
  6. പ്രണയം കൊടുക്കുംന്തോറും ഇരട്ടിക്കുന്നു...ദിത്വ സന്ധിയെപ്പോലെ...

    ReplyDelete
    Replies
    1. അതെ ഇരട്ടിക്കും ചുരുങ്ങും പകുതിയാകും എല്ലാം പ്രണയം നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...