Skip to main content

മരണത്തിന്റെ മാങ്ങാമുഖം

നിന്റെ കണ്ണിലേക്കാണ് ഞാൻ എന്റെ കവിതകൾ  ആദ്യം എഴുതിമറന്നത്
അത് പിന്നെപ്പരതി വായിച്ചുകരയിപ്പിക്കാനാണ് നിന്റെ കണ്ണിലെ കരടായിത്തീർന്നത്‌
നിന്റെ ഹൃദയത്തിന്റെ വിശാലതയിലേക്കാണ് ഒരു കുലനിലാവ് ഞാൻ ഡൌണ്‍ലോഡ്ചെയ്തത്
അത് എഴുതിക്കളയാൻവേണ്ടിയാണ് നിന്റെകവിളിലേക്കു ഒരുലോഡ്മഴ ഞാൻ ഇറക്കികളിച്ചത്
നിന്റെ കണ്ണീരു കൊണ്ടാണ് നിന്റെമേനിയിൽ മനോഹരമായ തൊട്ടാവാടി തോട്ടം ഞാൻ നനച്ചത്‌
അതിനുവേലിയായിട്ടാണ് നിന്റെ കഴുത്തിൽ ഞാൻ മാവിലത്താലി തിരുകിത്തറച്ചതു
നിന്റെ അധരത്തിന്റെ ചോപ്പിലാണ് പച്ചമാങ്ങ ഞാൻ ആദ്യം കടിച്ചു മുറിച്ചത്
അതിന്റെ ചവർപ്പിന്റെ കറകളയാനാണ് മദ്യത്തിന്റെമുഖംമൂടി ഞാൻ ആദ്യം അഴിച്ചത്
നിന്റെ മുടിയുടെ മാന്തളിരിലാണ് മരണത്തിന്റെത്തണൽമരം  ആദ്യം ഞാൻകണ്ടത്
അതിന്റെ ഓർമ്മക്കാണ്‌ നിന്റെ ചൊടിയിൽ  ഒരു മാങ്ങാക്കറ ബാക്കി നിർത്തി ഒരുമാവിന്റെ മരണത്തിനു ഞാൻകൂട്ടായിപോയത്

Comments

  1. മരണവും മാങ്ങയും
    മോരും മുതിരയും

    ഭഗവാനേ...ന്റെ ബുദ്ധിയ്ക്കിതെന്ത് പറ്റി? ഒന്നമങ്ങട് വിളങ്ങണില്യാലോ!!

    ReplyDelete
    Replies
    1. എല്ലാം ശരിയാകും എല്ലാം നല്ലതിന്
      അജിത്ഭായ് നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  2. ചില കവിതകൾ വന്നൊന്ന് 'ഹായ്' പറഞ്ഞങ്ങു പോകും.
    ചിലത് അതും പറയാതെ മുഖവും തിരിച്ചങ്ങു പോകും.
    ചിലതു വന്ന് സുഖമാണോയെന്നു തിരക്കും.പിന്നെക്കാണാമെന്നു പറയും.
    ചിലത് ചോദിക്കും,''എവിടെയോ കണ്ടിട്ടുണ്ടല്ലോ..''?
    ചിലത് വഴക്കിടാൻ വരും.ഒരു കാര്യവും കാണില്ലെന്നേ... ഹ..ഹ..
    ചിലത് ഭായ് പറഞ്ഞതു പോലെ മിഴി നനയിക്കും.
    ചിലത് ചിരിപ്പിക്കും.
    ചിലത് കാല്പനിക ലോകത്തേക്കു നയിക്കും.
    ചിലത് ചിലപ്പൊ ഭ്രമിപ്പിക്കും.
    ചിലത് കാടടച്ചു വയ്ക്കുന്ന വെടിയുണ്ടകൾ പോലെ വരും.പോന്ന പോക്കിൽ നമുക്കിട്ടും കിട്ടുമൊന്ന്. ഹ..ഹ.
    ചിലത് നല്ല ചന്തമാ കാണാൻ.പക്ഷേ,പിറകിൽക്കെട്ടിയ കൈയ്ക്കുള്ളിൽ,വളച്ചൊടിക്കപ്പെട്ട സത്യമിരുന്ന് കരയുന്നുണ്ടാവും.!!
    മറ്റു ചിലത് വരും,വാക്കുകളിൽ തേൻ നിറച്ച്,സത്യസന്ധതയുടെ മേൽക്കുപ്പായമണിഞ്ഞ്,ദാർശനിക ഭാവം പൂണ്ട്.. BEWARE THEM..!!!
    ചിലത് വരും,നഗ്നപാദവുമായി!വിഹായസ്സു പോലെ തുറന്ന മനസ്സോടെ!അലിവുള്ള ചിരിയുമായി!ഹൃദയത്തോട് സംവദിക്കാൻ!
    ഹൃദയത്തിന്റെ ഭാഷയിൽത്തന്നെ.മുൻപ് വായിച്ച കവിതകളിലെ ചില വരികൾ നമ്മൾ മറക്കാത്തതതു കൊണ്ട് തന്നെ.
    ഇതെല്ലാം വായിക്കുന്നവരുടെ മനോവ്യാപാരത്തിനനുസരിച്ച് ഏറിയും,കുറഞ്ഞുമിരിക്കുമെന്ന് തോന്നുന്നു.

    ഈ കവിതയും ഭായ് ആഗ്രഹിക്കുന്ന പോലെ ഹൃദയങ്ങളുമായി സംവദിക്കട്ടെ.
    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. കവിതയുടെ വിവിധ മുഖങ്ങൾ ഭാവങ്ങൾ ഒരു കവിത പോലെ സൌഗന്ധികം വരച്ചിട്ടു സത്യമാണ്. എനിക്ക് എന്റെ പല പോസ്ടുകളും കവിത എന്ന് വിളിക്കുവാൻ അപകർഷതാബോധം തോന്നാറുണ്ട്. ഇതും അത്തരം കുറച്ചു വരികൾ. എഴുത്തിന്റെ ലോകത്ത് നമ്മുടെ അറിവുകളെക്കാൾ നമ്മുടെ ഒരുപാട് അറിവ്കേടുകൾ സ്വയം മനസ്സിലാക്കുവാനും മലയാളം കുറച്ചു കൂടി നന്നായി ഭംഗിയായി ഉപയോഗിക്കുവാനും കഴിയും എന്ന് തന്നെ ആണ് ഒരു ബ്ലോഗ്‌ എഴുതില്കൂടി എനിക്കുള്ള പ്രയോജനം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു ശരാശരി മലയാളിക്ക് ഇപ്പോഴും ബ്ലോഗ്‌ അന്യമാണ് എന്താണെന്നും അറിയില്ല എനിക്ക് പോലും അത്ര ധാരണ ഉണ്ടായിരുന്നില്ല ഒന്നോ രണ്ടോ ബ്ലോഗ്‌ വായിച്ചിട്ടുണ്ട് അതും വിവാദം ആയതു കൊണ്ട് മീനാക്ഷി മാധവന്റെ ഒരു ബ്ലോഗ്‌.. ഇപ്പോഴും ഒളിപൊരു എന്ന ചിത്രം ബ്ലോഗിനെ കുറിച്ച് കുറെ കൂടി അവബോധം കൊടുക്കും എന്ന് സന്തോഷിക്കുന്നു ഏതായാലും വിശാലമായ അഭിപ്രായത്തിനു വളരെ അധികം നന്ദി സൌഗന്ധികം

      Delete
  3. ഈയിടയായ് , ചിന്തകള്‍ക്ക് കടിഞ്ഞാണില്ലല്ലൊ ...
    അധരനിറവിലേ മാങ്ങചുന ..
    ഉപമകള്‍ മനസ്സിലെവിടെയോ ..
    മറ്റൊരു ചിത്രം വരക്കുന്നു സഖേ ...
    പിരിയുന്നത് പ്രണയമായാലും , ഓര്‍മകളുടെ മണമായാലും
    കൂട്ടിന് പൊകുവാന്‍ മനസ്സ് കൊതിക്കും ..
    അതാകും പൊകുന്ന വഴികള്‍ വെറുതെ ഒരു പിന്‍ വിളിക്ക്
    പോലും അവകാശമില്ലാതെ നാം കണ്‍പാര്‍ത്തിരിക്കുന്നത്

    ReplyDelete
    Replies
    1. വരികൾക്ക് ചില കടിഞ്ഞാണ്‍ മറവിയിലേക്ക് പോകും എന്ന് തോന്നിയിട്ടുണ്ട് പണ്ടും മനസ്സില് പെട്ടെന്ന് തോന്നുന്ന ചില വരികൾ സമയത്ത് എഴുതി ഇടാൻ കഴിയാത്തത് കൊണ്ട് മറന്നു പോയിട്ടുണ്ട് പിന്നെ മടി കാരണം ഒരു വരിപോലും എഴുതാൻ കഴിയാതിരുന്ന ദിവസങ്ങൾ. ഇപ്പൊ കാറ്റുപോലെ വരുന്ന വാക്കുകള കുറിച്ചിടുന്നു
      റിനിയുടെ വായനയും ഒരു ആസ്വാദനം പോലെ അഭിപ്രായവും എഴുത്തിനെക്കാൾ റിനിയുടെ വായനയുടെ അനുഭൂതി അനുഭവവേദ്യം ആകാറുണ്ട് ആ സന്തോഷം പങ്കുവക്കുന്നു

      Delete
  4. മരണത്തിന്റെ മാങ്ങാമുഖം.

    ReplyDelete
    Replies
    1. ലയ അഭിപ്രായത്തിന് വായനക്ക് വളരെ നന്ദി

      Delete
  5. എല്ലാം...നീ..നീ..തന്നെ...സുഖം, ദു:ഖം, ആശ, നിരാശ, മരണം, ജീവിതം, മധുരം, ചവര്‍പ്പ്.....

    ReplyDelete
    Replies
    1. അനുരാജ് അഭിപ്രായത്തിനു വായനക്ക് വളരെ നന്ദി സത്യം തന്നെ അഭിപ്രായം

      Delete
  6. തമാശ രൂപത്തിൽ ഒരു വിലാ‍പം...
    ബോധിച്ചു..അസ്സലായീ.....ഗുരുവേ !!!!

    ReplyDelete
    Replies
    1. അഭിപ്രായം ഇഷ്ടായി സ്വീകരിച്ചു എങ്കിലും വായനക്കാരൻ തന്നെ ആണ് എഴുത്തിന്റെ ലോകത്ത് ഗുരു! അതുകൊണ്ട് ഗുരുവിനു വന്ദനം നന്ദി ദക്ഷിണയായി സ്വീകരിച്ചാലും മഹാഗുരുവേ!

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം