Skip to main content

ഒരു ഉൽപ്രേക്ഷ

പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ!
സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും,
കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും,
ഒരു ചാന്ദ്രരാവിന്റെ;   ഉറക്കമിളക്കലും,
ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ!

കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ!
മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും
സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും..
തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും-
ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ!

കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
മനുഷ്യർ,  മൃഗങ്ങളായി; ഇരതേടിനടക്കലും
പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!

ദേഹം; ദുരുപയോഗിച്ചു,  ജഡമാക്കാതിരുന്നെങ്കിൽ!
മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും!
ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും!
വേർപാടും; കരയുന്ന, കരിയുന്നഓർമയും
ഒഴിവായി;  ഭൂമിയിൽ, കദനംകുറഞ്ഞേനെ!

വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ !
മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും!
ഉറക്കപ്പെടുത്തുവാൻ!  ഒരു രാവിൻറെ മൂളലും!
തണലിനും, നിലാവിനും,  വെവ്വേറെനേരവും
ഒഴിവാക്കി; രാപ്പകൽ,  ഇണചേർന്നുകിടന്നേനെ!


Comments

  1. മൂന്നാം ഖണ്ഡികയില്‍ പറയുന്ന കാര്യങ്ങള്‍ ഞാനും പലപ്പോഴും ആലോചിച്ചിട്ടുളളതാണ്..സസ്യജാലങ്ങളെപ്പോലെ സൂര്യനില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ആഹാരം പാകപ്പെടുത്താനുളള സിദ്ധി ദൈവം മനുഷ്യനു തന്നിരുന്നെങ്കില്‍........

    ReplyDelete
    Replies
    1. അതെ അനുരാജ് ചിന്തകൾ പലപ്പോഴും നന്മകളിൽ ഒരുമിക്കും
      നന്ദി

      Delete
  2. വെറൈറ്റി സംഗതികളാണല്ലൊ .. കൂടപിറപ്പേ ...!
    ചിലതൊക്കെ മാറാന്‍ , മാറാതിരിക്കാന്‍ നാം ആഗ്രഹിക്കും ..
    പക്ഷേ ചില അലിഖിത നിയമങ്ങളുണ്ട് , ദൈവതിന്റെന്നും
    ലോകത്തിന്റെന്നും , കാലത്തിന്റെന്നുമൊക്കെ പറഞ്ഞ്
    നാം പാലിച്ച് പൊകുന്നവ , മറിച്ചുള്ള ചിന്തകള്‍ക്ക്
    മനസ്സില്‍ സ്ഥാനം കല്പ്പിക്കാത്തവ , മനുഷ്യന്‍ എന്ന ദുര്‍ബലന്‍
    എന്ന തിരിച്ചറിവില്‍ , ഇങ്ങ്ന എവെറുതെ ചിന്തിക്കുവാനല്ലാതെ
    നമ്മുക്കെന്തിനു കഴിയുമല്ലെ .. സ്നേഹം സഖേ

    ReplyDelete
    Replies
    1. എന്റെ പല പോസ്റ്റുകളും റിനിയുടെ ഒരു അഭിപ്രായത്തിന്റെ സുഖം തരാറില്ല എന്ന് തുറന്നു പറയട്ടെ. റിനിയുടെ അഭിപ്രായത്തിന്റെ കമന്റിന്റെ ഒരു ഭംഗി സൌഗന്ധികം എവിടെയോ എഴുതിയാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. എന്റെ ബ്ലോഗ്ഗിൽ ആദ്യമായി ഒരു അഭിപ്രായം പറയുന്നതും സൌഗന്ധികമാണ്. അജിത്‌ ഭായ് എന്നിൽ ഒരാളാണ് റിനി യുടെ ആദ്യത്തെ അഭിപ്രായം കിട്ടിയപ്പോൾ കിട്ടിയ ഊര്ജം ഞാൻ ഇപ്പോഴും മറക്കുന്നില്ല. ബ്ലോഗ്‌ എഴുത്ത് അത്ര സുഖമുള്ള പരിപാടി അല്ല എന്ന് തോന്നി നിർത്തിയാൽ എന്താണെന്നു ചിന്തിക്കുന്ന അന്നാണ് റിനിയുടെ ഒരു നല്ല ഇന്സ്പിരിംഗ് കമന്റ്‌ കിട്ടിയത് . പിന്നെ കിട്ടിയത് ഈ നോമ്പ് കഴിഞ്ഞു റിനിയുടെ മടങ്ങി വരവിൽ
      സന്തോഷം സുകൃതം ഇതുപോലെ ഒരു കൂടെപ്പിറപ്പു ബ്ലോഗിൽ കൂടെ ഉള്ളത്

      Delete
  3. 2013 ആകാതിരുന്നെങ്കില്‍!!!

    ReplyDelete
    Replies
    1. ഈ രാവു പുലരാതിരുന്നെങ്കിൽ എന്ന് ആദ്യരാത്രിയിൽ അങ്ങിനെ പലരും പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് കഥകളിൽ വായിച്ചിട്ടുണ്ട്
      നന്ദി അജിത്‌ ഭായ് ആഗ്രഹം പറയാല്ലോ

      Delete
  4. കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
    മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും
    പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
    വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
    ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!

    അതെ. മനുഷ്യനായിത്തന്നെ.!!

    നല്ലൊരു രചന.ഇഷ്ടമായി.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് നല്ല പ്രോത്സാഹനങ്ങൾക്ക് അഭിപ്രായത്തിനു

      Delete
  5. എന്ന് വർണ്യത്തിൽ ആശങ്ക.......
    നന്നായിരിക്കുന്നു ഭാവനയുടെ അലയടി!
    ഗദ്യകവിതയാകുമ്പോൾ പദ്യത്തിന്റെ രീതി (ഉദാ: സന്ധ്യതൻ മുതലായവ) ഒഴിവാക്കിയാൽ പാരായണം കൂടുതൽ ഹൃദ്യമാകും എന്ന് ഒരു അഭിപ്രായം ഉണ്ട് കേട്ടോ. ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ ഹൃദ്യമായി ആ നിർദേശം ഒരു വല്യ അറിവ് കൂടി ആണ് കുറിക്കപ്പെട്ടത്. ഇവിടെ തിരുത്തുന്നതോടൊപ്പം ഇനിയുള്ള എഴുത്തിലും അത് ഓർമിക്കും. ഇത് പോലുള്ള വിലയേറിയ നിർദേശങ്ങൾക്ക് നന്ദി പറഞ്ഞാൽ തീരില്ല. അതോടൊപ്പം വായനക്കുള്ള നന്ദിയും അഭിപ്രായത്തോടും നിര്ദേശത്തോടും ഉള്ള കടപ്പാടും ഇതോടൊപ്പം കുറിക്കുന്നു വളരെ വളരെ നന്ദി ഡോക്ടർ

      Delete
  6. Replies
    1. സതീശൻ നന്ദി വായനക്ക് ഒരു ചെറിയ വാക്കിന്റെ വല്യ പ്രോത്സാഹനത്തിനു

      Delete
  7. ഉപയോഗിച്ച് രൂപാന്തരം സംഭവിച്ച മാലിന്യങ്ങളുടെ ഭാരവും പേറി ഭൂമിയിനിയും ബാക്കി .........

    ReplyDelete
    Replies
    1. അതെ ശരിയാണ് കോണ്‍ക്രീറ്റ് പ്ലാസ്റ്റിക്‌ എല്ലാം ഇന്ന് മാലിന്യം നന്ദി സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം