Skip to main content

Posts

സാഹചര്യത്തിൻ്റെ പാവ

അക്രമികൾക്കും അഴിമതിക്കാർക്കും നിയമം കൈയ്യിലെടുക്കുന്നവർക്കും രാജ്യദ്രോഹം എന്ന കലക്കും നീതി ലഭ്യമാക്കുന്ന വ്യവസ്ഥിതി സാധാരണക്കാരന് ആവശ്യമായ നീതി സാധാരണക്കാരന് ലഭ്യമാകുന്ന നീതി നാണംകുണുങ്ങികളുടെ ഭരണഘടന ഭരണഘടനയിൽ നിന്നും  കാണാതെ പോകുന്ന നാണംകുണുങ്ങികളുടെ സമാന്തര താളുകൾ സാധാരണക്കാരൻ്റെ നിർവ്വചനം മേഘങ്ങളുടെ ഭരണഘടന ഘടനകൾ നഷ്ടപ്പെടുന്ന മേഘം സാധാരണക്കാരൻ്റെ നാണത്തിൽ മേഘങ്ങൾ ഇടപെടും വിധം തൊടാനാവില്ല ഭരണമേഘങ്ങളുടെ ഘടനയാവണം കുട്ടിയുടെ കൈയ്യിൽ പാവ പോലെ മേഘത്തിൻ്റെ കൈയ്യിൽ ആകാശത്തിൻ്റെ പാവ കുട്ടി പാവ മേഘം എന്നിവ  ഒരുമിച്ചെടുത്താൽ കുട്ടി, മേഘത്തേ അതിൻ്റെ കുട്ടിത്തം നിറഞ്ഞ ആകാശത്തെ വിട്ട് തന്നാലും  പാവയേ  ഒരു പക്ഷേ വിട്ടുതരണം എന്നില്ല സാഹചര്യങ്ങളുടെ  പാവയാവാം അവിടെ  ഒരു പക്ഷേ ആകാശത്തിൻ്റെ കുട്ടിക്കാലം അതിൻ്റെ മുട്ടിലിഴച്ചിൽ അതിൻ്റെ ഒരു പിടി മണ്ണ് വാരിത്തിന്നൽ എന്നിവയിലൊന്നും മേഘം പങ്കെടുക്കണമെന്നുമില്ല പങ്കെടുക്കുന്ന സാധാരണക്കാരാ എന്നൊരു അഭിസംബോധന അതാണ് ആകെയുള്ള ആശ്വാസം പിതാവെന്ന കല ഉടൽ എന്ന ഉപന്യാസം ധാരണ എന്ന സന്യാസി ചലനങ്ങളുടെ പരിഭ്രമത്തിൽ പിടിവാശിയുള്ള മേഘം റദ്ദ് ചെയ്...

ഭാഷയുടെ ഭാരമില്ലായ്മയിൽ

ഭാഷയുടെ ഭാരമില്ലായ്‌മയിൽ തല വെച്ച് കിടക്കുന്നു ഉണരുമ്പോൾ ഒരു അപ്പൂപ്പന്താടിയേ തുറന്ന് വെച്ച്  പഠിക്കുന്നു ഭാരമില്ലായ്മകൾ കൂട്ടി വെച്ച് ഭാരമുള്ള ഒരു വാക്കിൻ്റെ മടിയിലേക്ക് പിന്നേയും അപ്പൂപ്പന്താടികൾക്കൊപ്പം പറന്നിറങ്ങുന്നു ഭാരമില്ലായ്മയേ ഒരു വേനൽക്കാലം കൂട്ടികൊണ്ട് പോകുന്നു ഒരു കുടുസ്സുമുറി തുറന്ന്  ഒരേസമയം പുറത്തേക്ക് വരും രണ്ട് ഭാരമില്ലായ്മകൾ പിന്നാലെ അവയുടെ കണ്ടുമുട്ടലുകൾ കുടുസ്സുമുറികൾ അവയുടെ ഭാരമില്ലായ്മകൾ എന്ന് പുറത്തേ രണ്ടുചിരട്ടകൾ  ഓളങ്ങൾ കിടന്ന് കിടന്ന് ഭാരമില്ലായ്മകൾ മറികടന്ന്  ഒരു ഭാഷയാകുന്നിടത്ത് ഉടൽ, ഭാരമില്ലായ്മയുടെ കുടുക്കഴിക്കുന്നു തിരകൾ ചരിച്ച് കളഞ്ഞാൽ തീരങ്ങൾ മടങ്ങിപ്പോകലുകളിലേക്ക്  കടലെടുക്കും ടിക്കറ്റുകൾ ഒരു ചിരട്ടയുടെ രണ്ടാമത്തെ ഭാരം മണ്ണ് കൊണ്ട് നിറക്കുന്നു ഉടലിനൊപ്പം മണൽ, നിലത്തുകിടക്കുന്നു ചിരട്ടയുടെ ഒന്നാമത്തെ ഭാരം വായനക്കാരൻ  തൻ്റെ മനസ്സിൽ കൊണ്ട് നടന്നോട്ടെ എന്ന വിചാരം ഇപ്പോൾ കവിതയിൽ അതിൻ്റെ വിരൽത്തുമ്പിൽ വേണ്ട അതിൻ്റെ ഭാരം എഴുത്തുകാരൻ്റെ മനസ്സിലേക്ക് തന്നെ തിരികേ പിടിച്ചുവെച്ച് കവിത പിന്മാറുന്നു മനസ്സിൻ്റെ ഭാരമാണ് ചിരട്ടനിറയേ പച്ചത...

വിശേഷങ്ങൾ കുറച്ച് കാതിൽ കിളികൊത്തലുകൾ

കശുമാവിൻ ജാലകങ്ങൾ ചില്ലകളിൽ തൂക്കി കിളികൾ തുറന്നിടുന്ന വീടുകൾ ഒരു പുലരി അതിന്നും പിന്നിലേക്ക് പിന്നിലേക്ക് പുലരികൾ  മുന്നിലെ പുലരി കിളിക്കും കിളിയിരിക്കും ചില്ലക്കും പിന്നിലാണ് കശുമാങ്ങാ ആകൃതിയുള്ള പുലരിയേ പകലിൽ തൂക്കിയിടുന്നു കൊത്തുകളുടെ തൂക്കം നോക്കി കിളികളേ അയക്കുന്നു കിളികൊത്തലുകൾ കശുമാങ്ങകൾ അകത്തെടുത്ത് വെക്കുമോ അതോ പുറത്തേക്ക് കളയുമോ നോക്കിയിരിക്കുന്നു കിളിക്കൊഞ്ചലുകൾക്ക് മാത്രമായുള്ള ഞായറാഴ്ച്ച തുറക്കുന്ന പോസ്റ്റ്ഓഫീസ് എന്ന് കള്ളത്തരങ്ങൾ മാത്രം  കൊണ്ട് കൊടുക്കും അവളുടെ അണ്ണാറക്കണ്ണൻ പോസ്‌റ്റ്മാൻ വിശേഷങ്ങൾ കുറച്ച് വിശദമായ കത്തുകൾ എന്ന് കാതിൽ കിളികൊത്തലുകൾ

സൂര്യനൊരു നെയിംസ്ലിപ്പ്

ചിത്രങ്ങൾ കൊണ്ടും നാണം കൊണ്ടും നെയിംസ്ലിപ്പുകൾ അലങ്കരിക്കും കുട്ടി കുട്ടി പേരും കൂട്ടി സ്‌കൂളിലേക്ക് വരുന്നു മഴക്ക് മുമ്പ് നെയിംസ്ലിപ്പുകൾ നനക്കുന്നു  കുട്ടി സ്കൂളിലേക്ക് വരുമ്പോഴും അതേ കുട്ടി സ്‌കൂളിലുണ്ട് ഒരു പക്ഷേ മറ്റൊരു പേരിൽ മറ്റുകുട്ടികൾക്കൊപ്പം നടക്കുമ്പോഴും അവരുമായി കലരുമ്പോഴും നെയിംസ്ലിപ്പിലെ പേര്, കുട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു നെയിംസ്ലിപ്പുകൾ സ്‌കൂളിൽ കുട്ടികൾ നെയിംസ്ലിപ്പുകൾ പെയ്യുമ്പോഴും കുട്ടികൾ പേരിൽ കയറിനിൽക്കുന്നു കുട്ടിയും പേരുകളും നനയുന്നു നനഞ്ഞിട്ടില്ല എന്ന കള്ളം,  കുട്ടികളിൽ പിന്നെ നാളേ പിന്നാലെ വരും മറ്റന്നാൾ പനിയാവുമോ? നനയുന്നുണ്ടാവുമോ പ്രായം എത്തിനോക്കുന്നുണ്ടോവുമോ ഉസ്‌ക്കൂളുകളും മറ്റ്അധ്യാപകരും രക്ഷിതാക്കളും  അസ്തമയത്തിൻ്റെ താറാവുകൾ സൂര്യനൊരു കുളമാണെന്ന നുണ കേട്ടിരിക്കുന്നു ജലനുണകൾ മണക്കും മഴ നാരങ്ങാമണമുള്ള ഒരു നുണക്കുഴി മഴ നനക്കാതെ ഒഴിഞ്ഞുപോകുന്നു എല്ലാ മഴകളും ജലത്തിൻ്റെ നുണ  എല്ലാ നുണകളും കഴിഞ്ഞ്, ഒരു കുട്ടി മാത്രം മഴക്ക്, കാത് ചാരുവാൻ കൊടുക്കുന്നു ചാരിവെച്ച കുടക്ക് താഴെ  തുള്ളികൾ നെയ്തെടുത്ത മഴയൊഴുക്ക് നുണക്കുഴിയുള്ള മഴത്തുള്ളിയ...

ഒരു തിരുത്തും ആവശ്യപ്പെടാത്ത തെറ്റ്

  ഒരു ടയർ ചരിച്ച് ചക്രത്തിലിടുമ്പോലെ ഡീസൽ മണം രാവി ഒരു വണ്ടിക്കിടുന്നു ഉടലിൻ്റെ ചരിപ്പാണ് ഭ്രാന്തിൻ്റെ രാവലാണ് അതും സമനിലയിലേയ്ക്കിടുവാൻ ഒരു ഉപ്പൻ്റെ നടത്തം അതിൻ്റെ നോട്ടത്തിൻ്റെ കടുംചുവപ്പോടെ കട്ടെടുക്കുന്നു ഒരു നീലപ്പൊന്മാൻ നീല ഓളങ്ങളിൽ ബാക്കിയാവുന്നു എൻ്റെ പക്ഷിക്കിടുവാൻ ഞാൻ പക്ഷിയെ ചരിക്കുന്നു അതിൻ്റെ ആകാശത്തേ ചരിക്കുന്നു അതിൻ്റെ നീലയേ പിന്നാലെ അതിൻ്റെ ശൂന്യതയെ പിന്നെ അവളെ അവൾ പക്ഷിയുടെ ഉടമസ്ഥ അതിൻ്റെ നടത്തം പറക്കൽ എന്നിവ യഥാക്രമം അവൾ വേർതിരിക്കുന്നു  നടത്തം മാത്രം ചരിക്കുന്നു അതിൻ്റെ പരുക്ക് മാത്രം അവൾ മാറ്റിയിടുന്നു എൻ്റെ വേനലിൻ്റെ പക്ഷിയേ അവൾ ആകാശം ജലം ഭാഷ  എന്നിവ കാട്ടി പ്രകോപിപ്പിക്കുന്നു പ്രകോപനമല്ല പ്രലോഭിപ്പിക്കുക എന്നതാണ്  കൂടുതൽ ശരി എന്ന് പിന്നാലെ കൂടി ജലം തിരുത്തുവാൻ ശ്രമിക്കുന്നു ഇന്നലെകൾ  പിന്നിലേക്ക് പിന്നിലേക്ക്  നിലാവിനേ തിരുത്തുന്നു നിരന്തരം തിരുത്തപ്പെടും ചന്ദ്രൻ ഋതുക്കൾക്ക് നടുവിൽ ഒപ്പനവെച്ചിട്ടു പോയവരുടെ കാൽപ്പാടുകൾക്കരികിൽ ഭാഷാപരമായി ദാഹം കൂടുതൽ ആകർഷകമാകുന്നു ഒരു ഭാഷയിലും കൊള്ളാത്ത ജലം ആകാശത്തിലേക്ക് മടങ്ങിപ്പോകുന്നു മെല്ലെ എന്ന വാക...

ഏകാന്തതയുടെ കറ

ഒരോർമ്മയേ ഘടികാരമാക്കും ചുവർ ഭിത്തി ടാപ്പുചെയ്യുന്നു ചിത്രങ്ങളുടെ കറ ചിരട്ടയിൽ ശേഖരിക്കുന്നു ഏകാന്തതയുടെ ചുറ്റിവരലാവണം ഊറി വരും കറ ദുഃഖം ടാപ്പ് ചെയ്യുന്ന മരത്തിൽ ചിരട്ടകൾ ഒരു ഭാഷ അടച്ച്  ഒരു വാക്കിൻ്റെ പരതൽ നിഘണ്ടു എടുത്ത് വെക്കുമ്പോലെ തേടിയതൊന്നും പൂർണ്ണമല്ല എന്ന വിരലിൻ്റെ തോന്നൽ വാക്ക് നീക്കുന്നു നിഘണ്ടു ടാപ്പ് ചെയ്യുന്നു വാക്കിൻ്റെ ചോട്ടിൽ ചിരട്ടകൾ താൻ അതല്ല എന്ന നിഘണ്ടുവിൻ്റെ വീണ്ടുവിചാരം ഒരു സാക്ഷ പോലെ നീക്കാമെന്ന് തോന്നുന്നു വാതിൽ കഴിഞ്ഞ് വാക്കാവും ഉടൽ ഒരു ഇല കുറുകേ ചാടുമ്പോൾ സഡൻ ബ്രേക്കിടും മരം അതിൻ്റെ നിർത്തലുകൾ തോന്നലുകൾ നിർത്തലിൻ്റെ ഉരഞ്ഞ ശബ്‌ദം വേരാകുവാൻ പോകും മണ്ണ് അന്തരീക്ഷത്തിൽ  അധികം വന്ന ആകാശം  എന്നും തീയതികൾ ഉറയൊഴിച്ചിരുന്ന പോലെ മേഘങ്ങൾ പൊങ്ങിക്കിടക്കും ആകാശത്തിൻ്റെ ഒരു കുടം ശൂന്യത നീക്കി നീക്കി വെക്കുന്നു ഭംഗി കൊണ്ട് വിഹ്വലതകളെ കട്ടെടുക്കുന്ന വെണ്ണക്ക് മുന്നിലെ കൃഷ്‌ണനാക്കുന്നു കാത്തിരിപ്പുകളുടെ കൃഷ്ണവിരൽ പരതൽ അത്രയും ശാന്തമായി  ദീർഘമായി നീലിക്കുന്നു ആകാശം നീലനിറങ്ങളുടെ നിഘണ്ടു ഓരോ വിരലിലും അതിൻ്റെ പരതൽ ഓരോ വാക്കും പരതും വിധം പരതലില അനുയോജ്യമായ കാറ്...

ഒരു നാട് അതിൻ്റെ ഒരു ഓർമ്മ പെയ്ത്ത് ഭാഷയെ അനുവദിക്കുന്ന വിധം

1 അവൾക്കിഷ്ടമുള്ള സങ്കൽപ്പവുമായി എൻ്റെ മീനുകളുടെ മൺകുടം അവയുടെ കാത്തിരിപ്പുകളുടെ നീന്തികടപ്പ് കടവിലെ പടവുകൾ  അവൾ നടന്നുകയറുമ്പോൾ അവളുടെ തള്ളവിരലിൽ നിന്നും തെറിക്കും  മീനിൻ്റെ ആകൃതിയുള്ള നിയമങ്ങൾ അവൾ അത് നടന്ന് തെറ്റിക്കും വിധം നീന്തലുകൾ മീനുകൾ ഇട്ടുവെക്കും ജലത്തിൽ നീന്തലുകൾ തെറ്റിക്കുന്ന മീനുകൾ അവളുടെ നടത്തം ജലത്തിൽ തൊട്ടുവരും വിധം അത് പാലിക്കാത്ത മീനുകൾ നീന്തലുകൾ ഉടലിൽ കലർത്തും വിധം മൺസൂൺതണലിൽ കയറി നിൽക്കും മേഘം ഉടലിൻ്റെ വാഴപ്പോളയിൽ ഇട്ട് കെട്ടിവെക്കും ജീവൻ എന്ന വാക്ക് ഇടവപ്പാതിക്കാടിൽ അച്ചടക്കപ്പെയ്ത്തുള്ള ഒരു മൃഗം പതിയേ മഴയാകുന്നതാവണം പകൽ നുറുങ്ങുകൾ പെയ്ത്തനുകൂലികളുടെ പ്രകടനം, മഴയും കടന്ന് പോകുന്നു പെയ്ത്തുടലിനേ,  അതിൻ്റെ അച്ചടക്കത്തേ വീടിനോട് ചേർന്ന് മുറ്റവും വാരിയും  നട്ട് കെട്ടിവെക്കുനിടത്ത് ഓരോ തുള്ളിയേയും മഴ നക്കിത്തുടയ്ക്കുന്നു പാക്കുവെട്ടികൾ  അടക്കനുറുക്കുന്നത് പോലെ  പിന്നെ ഒരു കഷ്ണം മഴ അതിൻ്റെ ഛന്നം പിന്നം അതിൻ്റെ പെയ്ത്ത് നുറുക്ക് ഒരു കഷ്‌ണം ചരിത്രം എന്നിവ  അതിൻ്റെ അരികിൽ മുറിച്ച് വെയ്ക്കുന്നു നടക്കുന്തോറും തിടമ്പ് പെയ്യും കൊമ്പൻ കത്തിച്ച് ...

എഴുത്ത് തീരത്തെ കടൽ

എഴുത്ത് തീരത്തെ കടൽ എഴുതാനിരിക്കുമ്പോൾ ജനലിനപ്പുറം പ്രത്യക്ഷപ്പെടും കടൽ പിന്നെ അത് എന്നോ ഏതോ  ഒട്ടിച്ചുമറന്ന തപാൽസ്റ്റാമ്പിലേക്ക്  ഇരമ്പം മറന്നുവെച്ച്  അതിൻ്റെ മടങ്ങിപോക്ക് എഴുതാനിരിക്കുന്നവരുടെ കടൽ മടങ്ങിപ്പോകുന്നവരുടെ കടലിനേക്കാൾ കൂടുതൽ ഇരമ്പങ്ങൾ ബാക്കിവെക്കുന്നു കാതോരത്തെ കടലും പകലും ചുണ്ടിന്നോരത്തെ പുഞ്ചിരി രാത്രി, നക്ഷത്രങ്ങൾ ഇട്ടുവെക്കുന്ന പഴ്‌സായിരിക്കുമ്പോഴും രണ്ട് പകലുകൾക്കിടയിലെ കടൽ എന്ന് നടക്കുന്നു പിന്നെ എപ്പോഴോ കിടക്കുന്നു മഴക്കാലരാത്രികൾ ഇട്ടു വെക്കുന്ന അവളുടെ ഭാഷയുടെ പേഴ്സാവും ഞാൻ രാത്രിനാണങ്ങൾ നക്ഷത്രങ്ങളിൽ ഇട്ട് വെച്ച്  പതിവായി ആകാശത്ത് ഉറങ്ങാൻ പോകുന്നവരായിരുന്നു ഉണരുമ്പോൾ പാതിനനച്ച ഉപ്പുരുചിപ്പരലേ എന്ന് മടക്കം നുണയും രണ്ട് കടലുകൾ കുറവ് നക്ഷത്രങ്ങൾ ഉള്ള രാത്രി ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ ഗൃഹാതുരത്തത്തെ നോക്കിയിരിക്കുന്നു ഏറ്റവും പഴക്കമുള്ള വസന്തത്തിൻ്റെ ഗൃഹാതുരത്തം അതിൻ്റെ നൊസ്റ്റാൾജിയൻമറുകുള്ളവളെ കാണുന്നു അഭിസംബോധനകളുടെ വസന്തമേ എന്ന് അവളേ ഓരോ പൂക്കളും. അവളുടെ ഋതുവിരൽ പരതലിൽ മാഞ്ഞുപോകും പകൽ! 2 ദ്വാരകേ, പ്രതീക്ഷയോളം വലിയ കൃഷ്‌ണനില്ല കടലെടുത്ത് നി...

തുമ്പിശീലങ്ങൾ ശാന്തത

അത്രയും ശാന്തമായി  തുമ്പിയിരിക്കുന്നതിന്നടിയിലെ  നിമിഷം മോഷ്ടിക്കുന്നു അതും തുമ്പിയേക്കാൾ ശാന്തമായി സമീപിക്കുമ്പോഴുള്ള തുമ്പികളുടെ സഹജമായ വെപ്രാളം തീരെയില്ലാതെ മോഷ്ടിച്ചത് മുതൽ  തുമ്പിക്ക് ചോട്ടിലിരുന്നും  എൻ്റെ കൈവെള്ളയിലിരുന്നും  നിമിഷം തുളുമ്പുന്നു അഥവാ നിമിഷങ്ങളുടെ നിഘണ്ടു തുളുമ്പുന്നു എന്ന വാക്ക്  എത്തിനോക്കും വിധം തുമ്പിയല്ലാ എന്ന കല്ലിൻ്റെ ഭാരം ഓരോ നിമിഷവും ഞാൻ ചുമക്കുന്നു അരക്ഷിതാവസ്ഥകളിൽ നിന്നും ദൈവങ്ങളെ രക്ഷപ്പെടുത്തുന്ന കൽപ്രതിമകളേ എന്നൊരു പ്രാർത്ഥന എനിക്കരികിൽ  അതിൽ അതിലും ശാന്തമായി. ഇപ്പോൾ തുമ്പിയിരിക്കുന്നു 2 ദൈവം കൽപ്രതിമളുടെ നിഘണ്ടു നിമിഷങ്ങളുടെ  തീർത്ഥാടകനാവും മുമ്പത്തെ തുമ്പിയും ഒരു പക്ഷേ  അതേ അനന്തതയുടെ ചിറകുള്ളത് അന്തർമുഖത്വമുള്ളവരുടെ നോമിനീ എന്നൊരു കുത്തുവാക്ക്  തുമ്പിശീലങ്ങൾ മറികടക്കുന്നു അവഗണന തന്നെ മറ്റൊരു കുത്തുവാക്കാകുമ്പോഴും തുമ്പി അതവഗണിക്കുന്നു ധ്യാനവ്യാകരണങ്ങളിൽ ബുദ്ധനും ഭാഷയും തുമ്പിശാന്തതകളിൽ  ജലവും നിമിഷങ്ങളും നിമിഷത്തിലിരിക്കുന്ന തുമ്പി എന്ന്  ബുദ്ധൻ നിരന്തരം, ധ്യാനത്തിലേക്ക് തുളുമ്പുന്നു എനിക്...

മുൻവിധി അതിൻ്റെ പഴക്കം പുനർനിർമ്മിക്കുന്നു

എൻ്റെ മുൻവിധിയുടെ പഴക്കം ഇന്നലെത്തേ തേയ്മാനം വന്ന ചന്ദ്രനിൽ അവസാനിച്ചു ക്ഷമിക്കണം  പുതിയ ചന്ദ്രന്നേ ഞാൻ അംഗീകരിക്കുന്നില്ല തേയ്മാനങ്ങൾ കൂടുതൽ കൂടുതൽ ചന്ദ്രനാവുന്നത് കൊണ്ടാവണം പുതുക്കം എന്നത് ചന്ദ്രനിൽ കാഴ്ച്ചക്കപ്പുറം കാഴ്ച്ചപ്പാടിൽ ചവിട്ടി നിന്ന് നോക്കിയാൽ നിലവിലില്ല മുൻവിധികൾ സൃഷ്‌ടിച്ചെടുക്കുവാൻ ചിലവാക്കിയ സമയം സന്ദർഭം വിഭവങ്ങൾ കണക്കാക്കിയാൽ ചന്ദ്രനോളം വരില  ക്ഷമിക്കണം ല എന്ന രൂപം അതും അക്ഷരമാകും മുമ്പേ കൊണ്ട് നടക്കുന്ന അതിൻ്റെ ലഘുത്വം ഒരു ഇല്ലയിലും ഇറക്കിവെക്കുവാൻ ആവുന്നില്ല ചാന്ദ്രപരിഭ്രമങ്ങൾ തൂക്കുവിളക്കുകൾ പോലെ ഇന്നലെകളിൽ തൂക്കിയിടുന്നു അതും പിന്നിൽ നിന്ന്  കൂടുതൽ പിന്നിലേക്ക് എനിക്ക് പിന്നിലെ ഇന്നലെ അതിലെ വേനലുകൾ ആലിംഗനങ്ങൾ  ഇലപോലെ  അതിൽ അനങ്ങും വെയിൽ കഴിഞ്ഞ,  തൊട്ടുമുമ്പ് കഴിഞ്ഞ  ജീവിച്ചിരുന്ന നിമിഷം തേയ്മാനം വന്ന വർത്തമാനം  എന്നാണ് കരുതിയിരുന്നത് പുഴവക്കിൽ നിന്ന് ചന്ദ്രനിലേക്ക് ഇറങ്ങുവാനുള്ള കടവ് ഒഴുക്കുള്ള നിലാവിൽ അവൾ പുനർനിർമ്മിക്കുന്നു അതും പടവുകൾ ഞൊറിഞ്ഞുടുത്ത് ഓരോ ഉലച്ചിലിലും  കാൽ തട്ടും അവൾ തിരിഞ്ഞ് നോക്കുമ്പോൾ ആ നിമിഷത്തിലേക്...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

വിരൽമണമുള്ള കവിതകൾ

പല വാങ്കുകൾ എന്ന്  തിരുത്തുവാൻ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല പള്ളയിൽ പഞ്ഞിയുള്ള ഇലഞ്ഞിമരമേ മാതൃത്വത്തിനും അനാഥതത്തിനു ഇടയിലുള്ള ഭാരമില്ലായ്മ എന്നൊന്നും ഇതിനെ മനസ്സിലേക്ക് ഇറക്കിവെക്കരുതേ എന്ന് മന്ത്രിച്ചിരുന്നു വിരൽ കൊണ്ട് മെടഞ്ഞ ചന്ദ്രക്കല പുക മണമുള്ള ചുണ്ട് പോലെ ഉടലിന്നരികിൽ ചരിച്ച് വെച്ചിരുന്നു എടുത്തിട്ട് തിരിച്ചുവെക്കാത്ത ബുക്ക് ഷെൽഫ് പോലെ മാനത്ത് തരിശ്ശ് കിടക്കും ചന്ദ്രക്കല എടുത്ത ഇടം വിധിയുടെ ബുക്ക് ഷെൽഫേ എന്നൊരു അഭിസംബോധന ഉടലോളം ചെന്ന് മടങ്ങിവന്നു വിരലോളം എന്ന് തിരുത്തി ഇനിയും എഴുതിയിട്ടില്ലാത്ത കവിത മൗനത്തിൽ വീണു ചുണ്ടോളം ഉറഞ്ഞു ഒന്നും മിണ്ടുവാനില്ലാത്ത വണ്ണം ഒന്നും എഴുതുവാനില്ലാത്ത വണ്ണം എൻ്റേതല്ലാത്ത മൗനത്തിന്  ഞാനും കൂട്ടിരിക്കുന്നു ഒരു വാങ്ക് ഇടക്ക് വെച്ച്, മിനാരത്തിലേക്ക് എഴുന്നേറ്റ് പോയ പള്ളി തിരികേ വന്ന്  ചന്ദ്രക്കലക്കരികിലിരിക്കുന്നു!

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

സൂര്യൻ ഒരു wow വ്വാൽ

സൂര്യൻ ഒരു വൗവ്വാൽ പകലിൻ്റെ കിഴുക്കാം തൂക്കുകളിൽ തലകീഴായി  തൂങ്ങിക്കിടന്ന്  ദിവസത്തിന്നേ നോക്കുന്നു രാത്രിയല്ല എന്ന് സ്ഥാപിക്കുവാനുള്ള അതിൻ്റെ ശ്രമങ്ങളിൽ ചില റാത്തൽ ചിറകടികൾ  വിളക്കിച്ചേർക്കുന്നു കറുപ്പ് ചേർത്തും കുറച്ചും ഇരുട്ട്  തൂക്കുന്നു രഹസ്യമായി നാണം കുണുങ്ങുന്ന സൂര്യനിൽ വീജാവരിക്കാലത്തിലേക്ക്  സ്വകാര്യമായി തുറക്കാവുന്ന ജനാല അതിൻ്റെ കൊളുത്ത് ഞാത്തുന്നു പുലരിയുടെ  പുരാതനഭൂപടം വിടർത്തുമ്പോൾ  ഒരു നാവികനാവും സൂര്യൻ. കടൽ കഴിഞ്ഞ് ഒരു ക്രിസ്‌റ്റഫർ കൊളമ്പസ് നാണം എവിടെ വയ്ക്കണം എന്ന് തിടുക്കപ്പെട്ട് പരതുന്നു ഇവിടെ, കാതുകൾ നീന്തുന്ന ജലമാണ് ഉടൽ എന്ന ഒരു അരയന്നത്തിൻ്റെ നിഗമനം ദൈവം മുഖവിലക്കെടുത്തിട്ടുണ്ടെന്ന് തോന്നുന്നു കാണികൾ നടന്ന് കയറുന്ന നാടകം പോലെ അഭിനയത്തിൻ്റെ പടവുകളിൽ തളർന്നിരിക്കും സൂര്യൻ തിരശ്ശീലക്ക് പിന്നിൽ ചമയങ്ങളില്ലാത്ത പകൽ നീന്തുന്ന അരയന്നത്തിൻ്റെ നടത്തം ദൈവം കട്ടെടുത്ത് അരക്കെട്ടിൽ വെക്കുന്നു ചേമ്പിലയിൽ ജലം പോലെ ദൈവത്തിൻ്റെ അരക്കെട്ടിൽ തുളുമ്പും നീന്തൽ ഒപ്പം തുളുമ്പും ഒരിറ്റ് നാണവും കാണികളുടെ നിൽപ്പിൽ നാടകം തുളുമ്പുന്നു നാടകം കഴിയുമ്പോൾ അഭിനയമ...

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

കുരുവിമുഖമുള്ള ദുഃഖം

നെടുവിർപ്പിൻ്റെ മ്യൂസിയങ്ങളിൽ ദുഃഖം ഒരു സന്ദർശകനല്ലാതായി ദുഃഖം ഒരു മേൽവിലാസമല്ലാതായി നിങ്ങൾ ആവശ്യപ്പെട്ട ചലചിത്രഗാനം പോലെ ദുഃഖത്തിൻ്റെ കേൾവിക്കാർ അവർക്കിഷ്ടമുള്ള ദുഃഖം മാത്രം ആവശ്യപ്പെട്ട് കേട്ടുതുടങ്ങി പഴയകാല റേഡിയോ പോലെ ചതുരപ്പെട്ടിയിൽ ചടഞ്ഞിരുന്ന് ദൈവം പാട്ട് തുടങ്ങി നെടുവീർപ്പിൻ്റെ യൂണിഫോം ഇട്ട് പഴയകാലങ്ങളിൽ നിന്ന്  ഒരു പോസ്‌റ്റ്മാന്  കൊണ്ടുവരാവുന്ന  തപാൽഉരുപ്പടി പോലെ  ദുഃഖം മാറി ഒരു പോസ്റ്റ്മാൻ വന്ന് പോകുമ്പോൾ  പഴയഗ്രാമങ്ങൾ ഗൃഹാതുരത്തമറിയാതേ മടക്കത്തപ്പാൽ എന്നോണ്ണം  മതിയായ സ്‌റ്റാമ്പൊട്ടിച്ച് ശാന്തമായി കരുതുന്ന ഒരേകാന്തയുണ്ട് കുരുവിമുഖമുള്ള ഏകാന്തതയേ ദുഃഖം അഭിസംബോധന ചെയ്യുകയാവണം പോസ്‌റ്റോഫീസുകൾ എല്ലാം അടച്ചരാത്രി ആ ഏകാന്തതക്കുള്ള കാത്തിരിപ്പ് പോലെ  കുരുവിമുഖമുള്ള ദുഃഖം എൻ്റെ ഗ്രാമം എടുത്തുവെക്കുന്നു.

ഒരു കവിൾ കവിത

ജെൻസിബുദ്ധൻ  വിൻ്റേജ് റഹ്മാനേ കേൾക്കുന്നു തെറ്റൊന്നുമില്ല ധ്യാനമുള്ള ബീറ്റുകൾ പക്ഷേ എങ്ങിനെ കേൾക്കുവാനാകും ചിന്നച്ചിന്ന ആശൈയോ ആശൈ ആശൈകളോ ഒക്കെ ഇടക്ക് പ്ലേലിസ്റ്റിൽ കയറിവരില്ലേ ചിലപ്പോഴെങ്കിലും  ആശങ്കകളുടെ ബീറ്റുകൾ ഉള്ള ബുദ്ധനാണ് ഹൃദയം എന്ന് തോന്നി ഒത്തുതീർപ്പുകളുടെ പ്രതിമയായി ബുദ്ധനേ സങ്കൽപ്പിച്ചുനോക്കി  നല്ല ചേർച്ചയുണ്ട് നിശ്ചലതക്കും മേൽ കാലത്തിനോട് ചേർന്നിരിക്കുവാനുള്ള ബുദ്ധൻ്റെ കഴിവ് അതിശയിപ്പിച്ചിട്ടുണ്ട് കാതുകൾ മുഴുകിയിരിക്കുന്നതിനാൽ ഒന്നും ചോദിക്കുവാനാകുന്നില്ല ഞാനന്ന് ഗംഭീരമായി ചായയിടുന്ന കാലമാണ് ചുണ്ടിലുണ്ട് മൂളിപ്പാട്ടിൻ്റെ  അനക്കങ്ങൾ ഓരോ മൂളിപ്പാട്ടിലും ഒളിച്ചിരിക്കും പൂർണ്ണമായും അഴിയാത്ത ഏതോ പാട്ടിൻ്റെ ഈണത്തോടൊപ്പമുള്ള അതിൻ്റെ ഒളിച്ചോട്ടങ്ങൾ കാതുകളിലേക്കുള്ള ഒളിച്ചോട്ടം ഒരു പാട്ടിന്നിടയിൽ ചുണ്ടുകൾ എടുത്ത് വെക്കും പോലെ എന്ന് തോന്നി കുടിക്കുമ്പോൾ നിശ്ശബ്ദനായിരിക്കണം എന്നാലും ചായയിടുമ്പോൾ  ഇളയരാജയേ കേൾക്കണം അതെനിക്ക് നിർബന്ധമാണ് ഇളയരാജയേ  കേട്ടുകഴിഞ്ഞ കാതിന്  ഏലക്കയും ഗ്രാമ്പുവും ചേർന്ന കട്ടൻകാപ്പിയുടെ മണമാണ്. അഥവാ ഒരു കാലത്തിൻ്റെ  പഴയ അരണ...

തടവറമണമുള്ള ഭാഷ കവിതയാകും വിധം

ഞാനെന്ന വാക്ക്  എല്ലാ നഗ്നതയിലും പങ്കെടുക്കുന്നത് പോലെ നിങ്ങൾ എല്ലാ കൊള്ളയിലും പങ്കെടുക്കുന്നു വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ നഗ്നത ഒരു ഇലയാണ് ഇലക്ക് മുമ്പ്  കിളിക്ക് പിമ്പേ  അമ്പിനും  അമ്പിന് മുമ്പിരുന്ന കിളിക്കും  അത് കൊള്ളുന്നതിന് മുമ്പേ  കിളിർത്ത വാക്കിനും  അത് കലയായിരിക്കാം പക്ഷേ ഒരു കലക്കും ഇതുവരെ നിങ്ങളേ മനസ്സിലായിട്ടില്ല എന്നേയും നിങ്ങളേ മനസ്സിലാക്കിയ ഒരാൾ ഞാനാണ്  അതിനാൽ ഞാനെന്ന വാക്കിൽ എന്നെ വെക്കുന്നു ഇനി ഞാനെഴുതട്ടെ എന്ന് സകല ഇലയോടും സകല നഗ്നതകളോടും യാചിക്കുന്നു ലോകത്തിൻ്റെ കണ്ണിൽ  കല നഗ്നമാവുന്നു എല്ലാ കലകളും കാലത്തിന് ഒപ്പം കാമത്തിനും കാവൽ നിൽക്കുന്നു കാലം നിയതികളുടെ നീതികളുടെ തൊണ്ടിമുതലുകൾ ഉള്ള ഒരു കൊള്ളക്കാരനാവുകയാണ് അതേ, അതും ആരുമറിയാതെ അത് നിങ്ങളേ ഒരു കാലത്തും അലോസരപ്പെടുത്തുന്നില്ല കാരണം, നിങ്ങൾ തന്നെ ഒരു കൊള്ളമുതലാവണം നിങ്ങൾ പോലുമറിയാതെ ഇനി നിങ്ങളുടെ നഗ്നത ഉദ്ഘനനം ചെയ്തെടുത്ത  സംസ്കൃതിയിൽ ഒരു പക്ഷേ നദീതടം എന്ന വാക്ക് ചേർത്ത് സ്ഫുടം ചെയ്തെടുത്ത സംസ്കൃതിയിൽ എന്ന് തെളിച്ച് തന്നെ പറയേണ്ടിവരും നിങ്ങളുടെ നഗ്നതക്ക്...