പല വാങ്കുകൾ എന്ന്
തിരുത്തുവാൻ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല
പള്ളയിൽ പഞ്ഞിയുള്ള ഇലഞ്ഞിമരമേ
മാതൃത്വത്തിനും അനാഥതത്തിനു ഇടയിലുള്ള ഭാരമില്ലായ്മ
എന്നൊന്നും ഇതിനെ മനസ്സിലേക്ക് ഇറക്കിവെക്കരുതേ
എന്ന് മന്ത്രിച്ചിരുന്നു
വിരൽ കൊണ്ട് മെടഞ്ഞ ചന്ദ്രക്കല
പുക മണമുള്ള ചുണ്ട് പോലെ
ഉടലിന്നരികിൽ ചരിച്ച് വെച്ചിരുന്നു
എടുത്തിട്ട് തിരിച്ചുവെക്കാത്ത
ബുക്ക് ഷെൽഫ് പോലെ
മാനത്ത് തരിശ്ശ് കിടക്കും
ചന്ദ്രക്കല എടുത്ത ഇടം
വിധിയുടെ ബുക്ക് ഷെൽഫേ
എന്നൊരു അഭിസംബോധന
ഉടലോളം ചെന്ന് മടങ്ങിവന്നു
വിരലോളം എന്ന് തിരുത്തി
ഇനിയും എഴുതിയിട്ടില്ലാത്ത
കവിത മൗനത്തിൽ വീണു
ചുണ്ടോളം ഉറഞ്ഞു
ഒന്നും മിണ്ടുവാനില്ലാത്ത വണ്ണം
ഒന്നും എഴുതുവാനില്ലാത്ത വണ്ണം
എൻ്റേതല്ലാത്ത
മൗനത്തിന്
ഞാനും കൂട്ടിരിക്കുന്നു
ഒരു വാങ്ക് ഇടക്ക് വെച്ച്,
മിനാരത്തിലേക്ക് എഴുന്നേറ്റ് പോയ പള്ളി
തിരികേ വന്ന്
ചന്ദ്രക്കലക്കരികിലിരിക്കുന്നു!
Comments
Post a Comment