Skip to main content

ചിമ്പൻസി

സന്തോഷം വാലില്ലാത്ത ഒരു ചിമ്പൻസി ആയിരുന്നു. സന്തോഷം കൊണ്ട് പലപ്പോഴും അത് തുള്ളിച്ചാടി.. ഒരിക്കൽ ആ ചാട്ടത്തിൽ എത്തപ്പെട്ടത് ഒരു കടൽക്കരയിൽ ആയിരുന്നു. തിര പതിവ് പോലെ ആർത്തലച്ചു. പാവം ചിമ്പൻസി.. തെറ്റി ദ്ധരിച്ചു.. തന്നെ കണ്ടതിലുള്ള സന്തോഷം ആവും സ്വയം തോന്നി. ചിന്തിച്ചു എന്താ തന്നെ കണ്ടപ്പോൾ കടലിനു ഇത്ര സന്തോഷം തോന്നാൻ? ചിമ്പൻസി കടലിനെ സ്നേഹിച്ചു. കടൽ അവനൊരു മതം ആയി. ലോകത്തിലെ ഏറ്റവും വല്യ മതം കടൽ തന്നെ അല്ലേ? ചിമ്പൻസി അത് കടലിനോടു തുറന്നു പറഞ്ഞു. കടൽ ഞെട്ടി ഞാൻ ഒരു മതമോ? ശാന്തമാണെങ്കിലും ഞാൻ ഏറ്റവും വല്യ അപകടകാരി ആണെന്ന് നിഷ്കളങ്കനായ ഈ ചിമ്പൻസി മനസ്സിലാക്കുന്നില്ലല്ലോ. കടലും ചിമ്പൻസി യും നൂൽ ബന്ധം ഇല്ലാത്ത ചിന്തകളിൽ മുഴുകി. അവർ ചിന്തകളിൽ കൂടി ബന്ധപ്പെട്ടു. അവർക്കു ആശയം എന്ന കുഞ്ഞു പിറന്നു.
കുഞ്ഞിനെ എന്ത് ചെയ്യും. കടൽ കയ്യൊഴിഞ്ഞു. ചിമ്പൻസി കുഞ്ഞിനെ കടൽ ക്കരയിൽ ഉപേക്ഷിച്ചു മറയും എന്ന് ഉറപ്പായപ്പോൾ കടലിനു ഒരു ഉപായം തോന്നി. എല്ലാ മതങ്ങൾക്കും തോന്നുന്ന ഉപായം. അതെ മതങ്ങൾ രണ്ടു കയ്യും നീട്ടി ആരെയും സ്വീകരിക്കുമല്ലോ മതത്തിൽ ജനിച്ചുകഴിഞ്ഞാൽ തായവഴി അവകാശം. മതം മാറിയാൽ പരിവർത്തനത്തിന്റെ സന്തോഷം പക്ഷെ. ഇവര്ക്കൊക്കെ പകുത്തു കൊടുക്കുവാൻ ദൈവങ്ങൾ എവിടെ അവസാനം മതാനുയായികൾ മതത്തിനു തന്നെ ഒരു ശല്യം ആകുമ്പോൾ  വർഗീയവാദികൾക്ക് വളർത്തുവാൻ വിട്ടുകൊടുക്കും, അവൻ പിന്നെ തിരികെ വരില്ലെന്ന് എല്ലാ മതങ്ങൾക്കും അറിയാം.
ഇവിടെ കടൽ ഉപായം പറഞ്ഞു കൊടുത്തു എന്റെ ഒരു തോഴി ഉണ്ട് പുഴ എന്നാണ് പേര്. കുറച്ചു ദൂരെ ആണ് അവൾക്കു മണ്ണടിഞ്ഞ കുറെ വളക്കൂറുള്ള സ്ഥലമുണ്ട്. അവിടെ കൊണ്ട് കിടത്തി കൊളു പുഴ പാവമാണ് പുഴ പോന്നു പോലെ നോക്കിക്കോളും. ചിമ്പാൻസി കുഞ്ഞിനെ പുഴയുടെ കരയിൽ കൊണ്ട് കിടത്തി. പുഴ സന്തോഷത്തോടെ സംസ്കാരത്തിന്റെ കളി തൊട്ടിലിൽ ഇട്ടു വളർത്തി. അവൻ വളർന്നപ്പോൾ കടലിന്റെ സ്വഭാവം തന്നെ കാണിച്ചു ആദ്യം പുഴ വിഴുങ്ങി. പിന്നെ ചിമ്പാൻസി യെ തള്ളിപറഞ്ഞു. പിന്നെ കടലെടുത്തു കേരളം പോലെ പല പേരുകളിൽ പല സ്ഥലങ്ങളിൽ പിന്നെ കടൽ കടന്നു. ഇപ്പോഴും കടൽ കടക്കുന്നു. കടക്കും ഒരുനാൾ കടലെടുക്കും വരെ 

Comments

  1. നന്നായിട്ടുണ്ട് ഈ പുതിയ പരിണാമ സിദ്ധാന്തം ...

    ReplyDelete
  2. വായിയ്ക്കട്ടെ!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് വായനക്ക് നന്ദി അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...