Skip to main content

നിഴലിന്റെ രഹസ്യം

പകലിനെ മാനഭംഗപ്പെടുത്തിയാണ് ഓരോ രാത്രിയും കടന്നു പോകുന്നത്
എന്നിട്ടും ഒന്നും നഷ്ടപെടാതെ ഒന്നും അറിയാത്ത  പോലെ പകലുകൾ പുലരിയായി ഉറക്കച്ചടവോടെ എഴുന്നേറ്റു കടന്നു വരും.. തീണ്ടാരിയിൽ മാത്രം  മഞ്ഞു കൊണ്ട് ഒരു പുണ്യാഹം വർഷത്തിൽ ചില മഴകളും പകൽ ഇന്നും കന്യക തന്നെ!

 എന്നിട്ടും ഒരു സൂര്യ ഗ്രഹണ നാളിൽ പകൽ വെളിച്ചത്തിൽ നടന്ന ഒരു മാനഭംഗ ശ്രമത്തിനിടയിൽ രാത്രി ആ സത്യം തിരിച്ചറിഞ്ഞു താൻ വെറും ഒരു ഷണ്ഡൻ ആണെന്ന സത്യം എന്നിട്ടും പകൽ രാത്രിയെ വെറുക്കാത്ത രഹസ്യം പുറത്തു വിടാതെ നിലാവ് ഒരു നിഴലായി രാത്രിയുടെ കൂടെ!!

പകൽ എന്നും ഒരു സ്ത്രീ തന്നെ
കമാന്ധരായ ഷണ്ഡൻ മാരുള്ള രാത്രി
ധീരമായി കടന്നു പുലരി കന്യകയായി ഉണര്ന്നു വരേണ്ടവൾ



അണിയറയിൽ വേഷമിട്ടവർ

പുരുഷൻ : സൂര്യൻ
അരങ്ങത്തു : അഥിതി താരങ്ങൾ
നിലാവ്: പ്രണയം
നിഴൽ: രതി
തിരക്ക് കാരണം പങ്കെടുക്കുവാൻ കഴിയാതിരുന്നത്: ചന്ദ്രൻ (നിലാവ് വച്ച് അഡ്ജസ്റ്റ് ചെയ്തു)

Comments

  1. ഇങ്ങനെ ആരും രാത്രിയെ കുറ്റം പറഞ്ഞിട്ടില്ല

    ങ്ഹീ ങീ....

    ReplyDelete
    Replies
    1. ഈ പോസ്റ്റിനു അജിത്‌ ഭായ് യുടെ കമന്റ്‌ കാണാതെ ഞാൻ പുതിയ പോസ്റ്റ്‌ മനപൂര്വം വൈകിപ്പിച്ചിരുന്നു. കുറെ ചിന്തിച്ചു എന്തായിരുക്കും അജിത്‌ ഭായ് ഇതിനു അഭിപ്രായം പറയാതിരുന്നത്, ഇനി ഇതിനോട് യോജിക്കുവാൻ കഴിയഞ്ഞിട്ടാണോ
      അവസാനം എന്താ സ്പാമിൽ പോയി നോക്കിയപ്പോഴല്ലേ ഗുട്ടൻസ് പിടികിട്ടിയത്

      വൈകി കിട്ടിയ ഈ അഭിപ്രായത്തിനു, (ഞാൻ തിരഞ്ഞു പിടിച്ചതിന്റെ ക്രെഡിറ്റ്‌ എനിക്കണേ) ഒത്തിരി സന്തോഷം വളരെ വളരെ സന്തോഷം അജത് ഭായ്

      Delete
  2. കൊള്ളാമല്ലോ നല്ല ഭാവന .

    ReplyDelete
    Replies
    1. ഒരു സുന്ദരി പുഴയായി ഇത് വഴി ഒഴുകിയത്തിൽ സന്തോഷം ഉണ്ട് പ്രവാഹിനി

      Delete
  3. ഏറ്റവും കൂടുതല്‍ മാനഭംഗം നടക്കുന്നത് രാത്രിയില്‍ ആണെന്നായിരുന്നു എന്റെ ധാരണ. കൊള്ളാം നല്ല സൃഷ്ടി.

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ വളരെ നന്ദി

      Delete
  4. കൊച്ചു കഥയിലെ വല്യ രഹസ്യം

    ReplyDelete
  5. കൊച്ചു കഥയിലെ വല്യ രഹസ്യം

    ReplyDelete
    Replies
    1. നന്ദി ജെ പി
      വളരെ നന്ദി ആദ്യമായി വന്നതിലും രണ്ടു ചെറു വാക്കിലെ വല്യ പ്രോത്സാഹനത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം