Skip to main content

പ്രണയം നക്ഷത്രം (ജ്യോതിഷ ഫല പ്രവചനം)

നീലം മുക്കിയിട്ടും നിറം മാറുന്ന ഓന്തത്രേ പ്രണയം
കാറ്റുള്ളപ്പോൾ ഇളകുന്ന സ്വസ്ഥത പ്രണയം
കാന്തത്തിന്റെ വികര്ഷ്ണതിനു മുമ്പുള്ള
വലിയ ആകർഷണം  പ്രണയം
എട്ടിന്റെ പണി കിട്ടിയ ശശിയുടെ രാശിയും പ്രണയം
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു നാണത്തോടെ കിസ്സ്‌ ചെയ്തവന്റെ തലയിൽ വീണ ഇടിത്തീയും പ്രണയം
വെട്ടിയിട്ട ചക്കയും  താഴെ പതിക്കും വരെ മാത്രം പ്രണയം
മാവിൽ നില്ക്കുന്ന മാങ്ങയും ഞെട്ടടരും വരെ പ്രണയം
സവർണൻ അവർണ രാത്രിയിൽ ഇരുന്നു കണ്ട കഥ അറിയാത്ത ആട്ടം പ്രണയം
ചുമട് താങ്ങിയായി വന്നു നിന്ന് പയ്യെ ചുമടായി മാറുന്ന ഭാരവും പ്രണയം
ആരുടെയോ ജാതകം പോക്കറ്റടിക്കുന്നതുവരെ സൂക്ഷിക്കുന്ന ഹൃദയം പ്രണയം
പോക്കറ്റിൽ കിടന്ന പറന്നു  പോയ കാശും പ്രണയം
പശിമ ഉള്ള പശ്ചിമ രാശിയിൽ വീണ ഇളകിയ മണ്ണും പ്രണയം
മേഘത്തിൽ നിന്ന് പിടിവിട്ടു പോയാൽ-
ഭൂമിയിൽ  പതിക്കുന്നത് വരെയുള്ള അസ്വസ്ഥത  പ്രണയം
ചില്ലൂഞ്ഞാലാടുന്ന ശരീരത്തിലെ മനസ്സുതന്നെ പ്രണയം
പണി ഇല്ലാത്തവർക്ക് ഒഴിവുകാല വിനോദവും പ്രണയം
മഴ നനയുന്ന വിറക്കാത്ത  ആരോഗ്യം  പ്രണയം
ജനിച്ച തെറ്റിന്റെ തെറ്റായ പ്രായശ്ചിത്തം പ്രണയം
ഉന്മത്തമായ മനസ്സിൽ അസ്ഥായി  ഭാവം പ്രണയം
വെയിൽ കൊണ്ട് തളരുന്ന ദേഹത്തേക്ക് നീളുന്ന തണലാണ്‌ പ്രണയം
പച്ചപ്പുള്ള ഇലയിൽ നിന്ന് കരിയിലയിലേക്കുള്ള നിറമാറ്റമാണ്‌ പ്രണയം
ഉപഭോഗത്തിനും തിരസ്കരണത്തിനും ഇടയിലെ കൈകാര്യം ആണ് പ്രണയം
ഉറപ്പില്ലാതെ തുടങ്ങി കൃത്യമായി അവസാനിക്കുന്ന യാത്ര പ്രണയം
ഇരുമ്പ് കുടിച്ച ജ്യുസും അതേ പ്രണയം
ആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം

Comments

  1. പക്ഷേ...സ്വപ്നങ്ങളേപ്പോലെ പ്രണയവും ഈ ഭൂമിയിലില്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീലോകം..

    ReplyDelete
    Replies
    1. പ്രണയം വേണം പണയപ്പെടാതെ പ്രണയം പലപ്പോഴും ദാമ്പത്യത്തിന്റെ സദാചാരത്തിന്റെ കാമത്തിന്റെ പണയ ഉരുപ്പടി ആണ് പ്രണയം
      നന്ദി അനു

      Delete
  2. വിസ്മയം സര്‍വേശ്വരാ നിന്നുടെ വ്യാപാരങ്ങള്‍
    ഭസ്മസാത്കരിപ്പൂ നീ ദുഃഖത്തെ പ്രേമാഗ്നിയാല്‍
    അത്യഗാധമായ് ചുഴിഞ്ഞിറങ്ങും പ്രണയത്താല്‍
    അത്യഗാധവും സമഭൂമിയാമെന്നേ വേണ്ടൂ
    ഏകാന്തജീവിതത്തെ ജനപുഷ്കലമാക്കും
    രോഗാപിഭവം നീക്കി ആരോഗ്യമരുളീടും
    ജീവിതം തൃണമാക്കും,നിമിഷം യുഗമാക്കും
    ഭാവനാശക്തിയേറെ വളര്‍ത്തും നഷ്ടമാക്കും
    ശങ്കയെ നിഷ്കാസിയ്ക്കും, ബന്ധനം വേര്‍പെടുത്തും
    ശൃംഖല പൊട്ടിച്ചിട്ട് സ്വാതന്ത്ര്യഭൂവിലെത്തും
    എന്തുതാനിതില്‍പരം സാദ്ധ്യമല്ലാത്തതോര്‍ത്താല്‍
    അന്ധതാമിത്രത്തെയും സ്വര്‍ഗമായ് മാറ്റും പ്രേമം
    ജ്ഞാനവുമാനന്ദവും അസ്തിത്വമിവ മൂന്നും
    ദീനമാമാത്മാവില്‍ നിന്നഴകായ് ഒഴുകീടും
    ആനന്ദക്കുളിരൊളി വീശുമീ പ്രേമപാനം
    ദൂനാന്തഃകരണത്തിനുള്ളൊരു സിദ്ധൌഷധം

    1932-ല്‍ ഒരു കവി പ്രേമത്തെക്കുറിച്ച് വര്‍ണ്ണിച്ച വരികളാണ്!!!!!

    ReplyDelete
    Replies
    1. ആരാണ് ഈ കവി അജിത്‌ ഭായ് സൂപ്പെർ 1932 അടിപൊളി
      എന്തായാലും ഷെയർ ചെയ്തത് കാര്യം ആയി പ്രണയം ഒരുപാടു അർത്ഥ തലങ്ങളുണ്ട്

      Delete
    2. മഹാകവി കെ.വി സൈമണ്‍

      കവിത: വേദവിഹാരം

      Delete
    3. വളരെ വളരെ നന്ദി അജിത്‌ ഭായ് വളരെ നല്ല അറിവ് തന്നെ പകര്ന്നു തന്നത്

      Delete
  3. ആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം!!!

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എപ്പോഴും പ്രണയത്തെ പൊക്കി പറയാൻ പാടില്ല വല്ലപ്പോഴും തൃണം തൃണം ആണേ പ്രണയം ഞങ്ങൾക്ക് തൃണം മാണേ എന്ന് മുദ്ര വാക്യം വിളിക്കണം ചുമ്മാ എന്നിട്ട് പ്രണയ കാവ്യം എഴുതണം പ്രണയിക്കണം ഈ പ്രഥമൻ നാരങ്ങ കൂട്ടി കഴിക്കുംപോലെ
      പ്രണയത്തിന്റെ ഗുരുവിനോട് ഇത് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...