ആദ്യമായി
ഒരാളുടെ കവിത വായിക്കുന്നയാൾ
ചെയ്യുന്ന
ഒരു പാപമുണ്ട്
അത്
നീ ചെയ്യുവാൻ
കാത്തിരിയ്ക്കുന്ന
ഒരാളാകുന്നു,
ഞാനും
എന്റെ ഇന്നലത്തെ സൂര്യനും..
എന്നിട്ടും
നീയും
നിന്റെ പാപങ്ങളും മാത്രമറിയുന്നു
എന്റെ ഓരോ കവിതയും
ഇന്നലത്തെ സൂര്യന്റെ ആത്മാവാകുന്ന
നോവ്...
എന്നിട്ടും നീയും നിന്റെ
ReplyDeleteപാപങ്ങളും മാത്രമറിയുന്ന ഒരു നോവ്...