Skip to main content

നോവ്

ആദ്യമായി
ഒരാളുടെ കവിത വായിക്കുന്നയാൾ
ചെയ്യുന്ന
ഒരു പാപമുണ്ട്

അത്
നീ ചെയ്യുവാൻ
കാത്തിരിയ്ക്കുന്ന
ഒരാളാകുന്നു,
ഞാനും
എന്റെ ഇന്നലത്തെ സൂര്യനും..

എന്നിട്ടും
നീയും
നിന്റെ പാപങ്ങളും മാത്രമറിയുന്നു
എന്റെ ഓരോ കവിതയും
ഇന്നലത്തെ സൂര്യന്റെ ആത്മാവാകുന്ന
നോവ്...

Comments

  1. എന്നിട്ടും നീയും നിന്റെ
    പാപങ്ങളും മാത്രമറിയുന്ന ഒരു നോവ്...

    ReplyDelete

Post a Comment