Skip to main content

മുറച്ചെറുക്കൻ


ഉമ്മ വെച്ചുമ്മ വെച്ച്
എനിക്ക് ഭ്രാന്താകുമ്പോ
എന്റെ മുടിയിൽ ഒരുമയിൽ‌പീലി
 കിളിച്ചുവരും.. ..

അന്നേരം നിന്റെ ഇമകളിൽ
 ആയിരം മയിലുകൾ പറന്നു വരും
പറന്നുപറന്നുവന്നവ
പലനിറങ്ങളിൽ
പീലിനിവർത്തി നൃത്തം വെയ്ക്കും

 നീ
നൃത്തം; കാണാതെയെഴുതിപഠിച്ചൊരു-
പാട്ടാകും..

നിന്റെ പാടുന്ന ചുണ്ടിൽ
ഉമിനീരാഴത്തിൽ
എന്റെ ചുണ്ട് വെയ്ക്കുന്ന നൃത്തം
മഴയാകും

പാട്ടിന്റെ താക്കോൽകൂട്ടം
 അരയിൽ തിരുകി നീ
ചുണ്ടിൽ അറിയാത്തൊരു;
ചിരി കിലുക്കും..


ആ കിലുക്കം തിരിച്ചറിഞ്ഞു
ഒരു മറുകിന്റെ കറുപ്പണിഞ്ഞു
ജന്മത്തിന്റെ പകുതിയിൽ വെച്ച്
 ഒരു മൂക്കൂത്തിത്തിളക്കത്തിൽ
 കയറിവരുന്ന മുറപ്പെണ്ണിനെ
ഞാൻ തിരിച്ചറിയും..

ആ തിരിച്ചറിവ്
ഇതുവരെ  ശരീരഭാഷയിൽ മിണ്ടാത്ത,
തൊടാത്ത,
 പുതിയൊരു   സ്പർശത്തിൻ
അറിയാത്ത തണുപ്പാകും.

ആ തണുപ്പ്
നിന്റെ കാണാത്ത
പുഴയുടെ അഴകാകും
നീ തമിഴ് ഭാഷയിൽ
നിറഞ്ഞൊഴുകുന്ന  പുഴയാവും..
ഞാൻ അതിന്റെ ഓളങ്ങളിൽ തുളുമ്പും
നിലാവലിഞ്ഞവെണ്ണയാകും..

 അപ്പോ ഞാൻ
 നിന്നെ കണ്ണിൽ വെച്ച
പഴയ  ഉമ്മകൾ
ഇമകളായി തളിരിട്ടു
പൂവിട്ടു  തുടങ്ങും                  

അപ്പോൾ ഞാൻ  നിന്നെ
കണ്ണാന്നു...
കാതിൽ വിളിച്ചു
 നിന്റെ കണ്ണിന്റെ തിളക്കത്തിൽ
എന്നെ
 വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
 കറുകറുത്ത പുതിയ  മുറചെക്കനാവും..


Comments

  1. കിലുകിലുങ്ങുന്നുണ്ടൊരു കവിത!!

    ReplyDelete
    Replies
    1. എഴുത്തിൽ പിച്ച വെച്ച് തുടങ്ങിയ കാലം തൊട്ടു കൈ പിടിച്ചു നടത്തിയത്
      അജിത്ഭായ് തന്നെയാണ്
      ഒത്തിരി സ്നേഹം

      Delete

  2.  വീണ്ടും  തിരിച്ചറിയാൻ കാത്തുനില്ക്കുന്ന
     കറുകറുത്ത പുതിയ  മുറചെക്കനാവും..

    പുഴ പോലെ ഒഴുകി കവിതക്ക് ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ സന്തോഷം സ്നേഹപൂർവ്വം

      Delete
  3. അമ്പട മുറച്ചെറുക്കാ... YOU NAUGHTY.... ! ഇഷ്ടമായി ബൈജു ഭായ്.. :)

    ശുഭാശംസകൾ....





    ReplyDelete
    Replies
    1. സൗഗന്ധികം13 May 2013 at 18:52
      1BHK, 2BHK....

      പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!!

      നല്ല കവിത

      ശുഭാശംസകൾ...

      സൗഗന്ധികത്തിന്റെ ആദ്യ അഭിപ്രായം
      ഇന്നത്തെ അഭിപ്രായം വായിക്കുമ്പോഴും അന്നത്തെ അതെ പുതുമ സ്നേഹം സന്തോഷം
      അത് തന്നെ അല്ലെ എഴുത്തിന്റെ പുണ്യവും സന്തോഷവും
      സ്നേഹപൂർവ്വം

      Delete
  4. കറുകറുത്ത ഒരു മുറചെക്കൻ...

    ReplyDelete
  5. ഒരു കാമുകിയെ എങ്ങിനെയൊക്കെ ആസ്വദിക്കുന്നു!

    ReplyDelete
  6. ഒഴുക്കിലൂടെ ഒഴുകയങ്ങനെ......
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...