എന്റെ കൈയ്യിൽ
ഒരു കുമ്പിൾ വെള്ളം
ഒരു കുമ്പിൾ വെള്ളം
മനസ്സിൽ ഇരു കുമ്പിൾ ദാഹവും
മനസ്സില്ലാ മനസ്സോടെ
മനസ്സിനെ ദാഹത്തിൽ
മുക്കിക്കൊല്ലുന്ന ഞാൻ
മനസ്സിനെ ദാഹത്തിൽ
മുക്കിക്കൊല്ലുന്ന ഞാൻ
പ്രായശ്ചിത്തമായി
ദാഹത്തിനു
ദേഹം കൊണ്ടുണ്ടാക്കുന്ന
പ്രതിമ
ദാഹത്തിനു
ദേഹം കൊണ്ടുണ്ടാക്കുന്ന
പ്രതിമ
അതിനിടുന്ന
ഉപ്പ് എന്ന പേര്
ആ പ്രതിമയെ
കടലിൽ പ്രതിഷ്ഠിക്കുന്ന
ഞാൻ
കടലിൽ പ്രതിഷ്ഠിക്കുന്ന
ഞാൻ
തിരിഞ്ഞു നോക്കാതെ
തിരിച്ചു നടക്കുന്ന
ഞാൻ
തിരിച്ചു നടക്കുന്ന
ഞാൻ
തിരകൊണ്ട്
അതിനും പൂജകൾ നടത്തുവാൻ
ഓടിയെത്തുന്ന
വിശ്വാസികൾ
അതിനും പൂജകൾ നടത്തുവാൻ
ഓടിയെത്തുന്ന
വിശ്വാസികൾ
അവർക്കിടയിലെ
ദൈവവിശ്വാസികൾ
അന്ധ വിശാസികൾ
എന്ന തിരയെ വെല്ലുന്ന തർക്കങ്ങൾ
ദൈവവിശ്വാസികൾ
അന്ധ വിശാസികൾ
എന്ന തിരയെ വെല്ലുന്ന തർക്കങ്ങൾ
കടൽ വെള്ളത്തിൽ
ഉപ്പിലും
ദാഹം തീർക്കുവാൻ
അവർ നടത്തുന്ന
ദൈവീക ശ്രമങ്ങൾ
ഉപ്പിലും
ദാഹം തീർക്കുവാൻ
അവർ നടത്തുന്ന
ദൈവീക ശ്രമങ്ങൾ
അത് കേട്ട്
ഇല്ലാതാകുന്ന ഞാൻ
ഇല്ലാതാകുന്ന ഞാൻ
ഒരു പേരിലേയ്ക്ക് മാത്രമുള്ള
എന്റെ തിരിച്ചു പോക്ക്
എന്റെ തിരിച്ചു പോക്ക്
കാത്തു വെച്ച വെള്ളം കൊണ്ട്
സമാധാനത്തിനു വേണ്ടി
സമാധാനമായുണ്ടാക്കുന്ന
മഴയുടെ തോരാത്ത ശിൽപം
സമാധാനത്തിനു വേണ്ടി
സമാധാനമായുണ്ടാക്കുന്ന
മഴയുടെ തോരാത്ത ശിൽപം
അവ പോലും
പങ്കു വെയ്ക്കുന്ന
അകാലത്തിൽ
മൂഡപ്രതിഷ്ഠകളാകേണ്ടി
വരുമോ
എന്ന ശിലാശില്പ ആശങ്കകൾ
പങ്കു വെയ്ക്കുന്ന
അകാലത്തിൽ
മൂഡപ്രതിഷ്ഠകളാകേണ്ടി
വരുമോ
എന്ന ശിലാശില്പ ആശങ്കകൾ
അവയെ വെറുമൊരു ധർമ സങ്കടമായി
സംഗീതത്തിൽ
ജലമായി മീട്ടുന്ന മഴ
സംഗീതത്തിൽ
ജലമായി മീട്ടുന്ന മഴ
അത് കേട്ട് നിറഞ്ഞൊഴുകുന്ന
പുഴകൾ
മഴയുടെ ഒഴുകുന്ന ശില്പങ്ങൾ
പുഴകൾ
മഴയുടെ ഒഴുകുന്ന ശില്പങ്ങൾ
ഒഴുകാത്ത ശില്പങ്ങളെ
കായലുകളാക്കി തരം തിരിക്കുന്ന
തിരക്കുള്ള പുഴകൾ
കായലുകളാക്കി തരം തിരിക്കുന്ന
തിരക്കുള്ള പുഴകൾ
അത് കണ്ട്
തുളുമ്പുന്ന കായലുകൾ ചേർത്ത്
പുതിയൊരു ദേഹമില്ലാത്ത
മനസ്സുണ്ടാക്കുന്ന
കാലം
തുളുമ്പുന്ന കായലുകൾ ചേർത്ത്
പുതിയൊരു ദേഹമില്ലാത്ത
മനസ്സുണ്ടാക്കുന്ന
കാലം
അതിനു ഇല്ലാത്ത ദാഹം
ദാഹമില്ലാത്തിടത്തെ ജലം
ഭയമില്ലാത്ത രാജ്യത്തിലെ സ്ത്രീകളെ
സ്വതന്ത്രമായി വരയ്ക്കുന്ന രാത്രികൾ
സ്വതന്ത്രമായി വരയ്ക്കുന്ന രാത്രികൾ
അവ ഇഷ്ടം പോലെ ഒഴുകി കയറുന്ന
കുന്നുകൾ
കുന്നുകൾ
ഒഴുകിയതത്രെയും വാരിക്കെട്ടി
തിരിഞ്ഞൊഴുകുന്ന പുഴകൾ
ബാക്കി മഴയായി
മുടി അഴിച്ചിട്ട്
പെയ്തു തീര്‍ക്കുന്ന
പാതി ഒഴുകിയ പുഴകൾ
തിരിഞ്ഞൊഴുകുന്ന പുഴകൾ
ബാക്കി മഴയായി
മുടി അഴിച്ചിട്ട്
പെയ്തു തീര്‍ക്കുന്ന
പാതി ഒഴുകിയ പുഴകൾ
തിരശ്ചീനമായി പോലും
പെയ്യുന്ന മഴ
പെയ്യുന്ന മഴ
തന്റെ പുരുഷത്വം പോലും
കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
ആകാശത്തിലൂടെ
അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ
പതിവ് പോലെ ഉദിക്കാതെ
വെളിച്ചം എടുത്തുടുത്തു
ഒരു സ്ത്രീയായി
കുറച്ചു വൈകി
ഉറക്കം എഴുന്നേൽക്കുന്ന
ഒരു പുതിയ ഭൂമി..
കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
ആകാശത്തിലൂടെ
അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ
പതിവ് പോലെ ഉദിക്കാതെ
വെളിച്ചം എടുത്തുടുത്തു
ഒരു സ്ത്രീയായി
കുറച്ചു വൈകി
ഉറക്കം എഴുന്നേൽക്കുന്ന
ഒരു പുതിയ ഭൂമി..
വായിച്ചു........
ReplyDeleteആശംസകള്‍
സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ
Deleteകൊള്ളാം
ReplyDeleteആശംസകൾ
മാഷെ നന്ദി സ്നേഹം
Deleteഎന്നിട്ടും ദാഹം ശമിയ്ക്കാത്ത പുഴയും മഴയും കടലും. ഒരു ബലാൽക്കാര സുരതത്തിന്റെ ആലസ്യത്തിലാണ് ഭൂമി.
ReplyDeleteസ്നേഹം നന്ദി ബിപിൻ ചേട്ടായി
Deleteസാധാരണ കാണാറുള്ള ഏകാഗ്രതയും, മുറുക്കവും അൽപ്പം അയഞ്ഞുപോയോ ..... ?! കാവ്യബിംബങ്ങളുടെ പുതുമയും, പ്രയോഗവും ഉന്നത നിലവാരം പുലർത്തുന്നു
ReplyDeleteസ്നേഹപൂർവ്വം നന്ദി പ്രദീപ് മാഷെ ശ്രദ്ധിക്കാം തീര്‍ച്ചയായും വരും രചനകളിൽ
Deleteകൊള്ളാം.. നന്നായി ..!
ReplyDeleteഇഷ്ടം സ്നേഹം നന്ദി സലീം കുലുക്കല്ലുര്‍
Deleteപുരുഷത്വം പോലും കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
ReplyDeleteആകാശത്തിലൂടെ അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ
പതിവ് പോലെ ഉദിക്കാതെ വെളിച്ചം എടുത്തുടുത്തു
ഒരു സ്ത്രീയായി കുറച്ചു വൈകി ഉറക്കം എഴുന്നേൽക്കുന്ന
ഒരു പുതിയ ഭൂമി....!
നന്ദി മുരളിഭായ് വളരെ സ്നേഹം
ReplyDelete