Skip to main content

മീനിന്റെ തല കറങ്ങുന്ന പങ്കയാകുന്നു

കരയിലെ തീരാത്ത
പട്ടിണി കാരണം
കടലിൽ കൂലി പണിയ്ക്ക്
പോകുന്നവരാണ്
മീനുകൾ
അവിടെയും തൊഴിലില്ലാതെ
വിശന്ന് വലയുമ്പോൾ
ഗത്യന്തരമില്ലാതെ
ആദ്യം അവർ സ്വന്തം വയർ
ചൂടാക്കി വിയർപ്പിലിട്ടു
 ചുട്ടു തിന്നും
പിന്നെയും തീരാത്ത വിശപ്പിന്റെ
അസ്ഥികൂടം അവരുടെ ദേഹത്ത്
തന്നെ വെള്ളത്തിൽ കിടന്ന്
മുള്ളുകളായി  പുനർജനിക്കും
അത് സ്വന്തം ദേഹത്തെ
കുത്തി നോവിച്ചു കൊണ്ടിരിക്കും
ആ നോവ്‌ ആത്മാവിന്റെ
ആത്മഹത്യക്ക് പോലും വിശന്ന് തുടങ്ങും
ഒരു മുക്കുവന്റെ വല കാണുവോളം
അങ്ങിനെ മീനിന്റെ തല
കാറ്റില്ലാതെ വിയർക്കുന്ന
പങ്ക പോലെ
കറങ്ങിക്കൊണ്ടിരിക്കും! 

Comments

  1. കരയിലെ തീരാത്ത
    പട്ടിണി കാരണം
    കടലിൽ കൂലി പണിയ്ക്ക്
    പോകുന്നവരാണ്
    മീനുകൾ.. :)

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം