Skip to main content

ഒരു കുമ്പിൾ ജലം കൊണ്ടൊരു പുതിയ ദാഹം ഉണ്ടാക്കുന്നു


എന്റെ കൈയ്യിൽ 
ഒരു കുമ്പിൾ വെള്ളം
മനസ്സിൽ ഇരു കുമ്പിൾ ദാഹവും
മനസ്സില്ലാ മനസ്സോടെ
മനസ്സിനെ ദാഹത്തിൽ
മുക്കിക്കൊല്ലുന്ന ഞാൻ
പ്രായശ്ചിത്തമായി
ദാഹത്തിനു
ദേഹം കൊണ്ടുണ്ടാക്കുന്ന
പ്രതിമ

അതിനിടുന്ന
ഉപ്പ് എന്ന പേര്
ആ പ്രതിമയെ
കടലിൽ പ്രതിഷ്ഠിക്കുന്ന
ഞാൻ
തിരിഞ്ഞു നോക്കാതെ
തിരിച്ചു നടക്കുന്ന
ഞാൻ
തിരകൊണ്ട്
അതിനും പൂജകൾ നടത്തുവാൻ
ഓടിയെത്തുന്ന
വിശ്വാസികൾ
അവർക്കിടയിലെ
ദൈവവിശ്വാസികൾ
അന്ധ വിശാസികൾ
എന്ന തിരയെ വെല്ലുന്ന തർക്കങ്ങൾ
കടൽ വെള്ളത്തിൽ
ഉപ്പിലും
ദാഹം തീർക്കുവാൻ
അവർ നടത്തുന്ന
ദൈവീക ശ്രമങ്ങൾ
അത് കേട്ട്
ഇല്ലാതാകുന്ന ഞാൻ
ഒരു പേരിലേയ്ക്ക് മാത്രമുള്ള
എന്റെ തിരിച്ചു പോക്ക്

കാത്തു വെച്ച വെള്ളം കൊണ്ട്
സമാധാനത്തിനു വേണ്ടി
സമാധാനമായുണ്ടാക്കുന്ന
മഴയുടെ തോരാത്ത ശിൽപം
അവ പോലും
പങ്കു വെയ്ക്കുന്ന
അകാലത്തിൽ
മൂഡപ്രതിഷ്ഠകളാകേണ്ടി
വരുമോ
എന്ന ശിലാശില്പ ആശങ്കകൾ
അവയെ വെറുമൊരു ധർമ സങ്കടമായി
സംഗീതത്തിൽ
ജലമായി മീട്ടുന്ന മഴ
അത് കേട്ട് നിറഞ്ഞൊഴുകുന്ന
പുഴകൾ
മഴയുടെ ഒഴുകുന്ന ശില്പങ്ങൾ
ഒഴുകാത്ത ശില്പങ്ങളെ
കായലുകളാക്കി തരം തിരിക്കുന്ന
തിരക്കുള്ള പുഴകൾ
അത് കണ്ട്
തുളുമ്പുന്ന കായലുകൾ ചേർത്ത്
പുതിയൊരു ദേഹമില്ലാത്ത
മനസ്സുണ്ടാക്കുന്ന
കാലം
അതിനു ഇല്ലാത്ത ദാഹം
ദാഹമില്ലാത്തിടത്തെ ജലം
ഭയമില്ലാത്ത രാജ്യത്തിലെ സ്ത്രീകളെ
സ്വതന്ത്രമായി വരയ്ക്കുന്ന രാത്രികൾ
അവ ഇഷ്ടം പോലെ ഒഴുകി കയറുന്ന
കുന്നുകൾ
ഒഴുകിയതത്രെയും വാരിക്കെട്ടി
തിരിഞ്ഞൊഴുകുന്ന പുഴകൾ
ബാക്കി മഴയായി
മുടി അഴിച്ചിട്ട്
പെയ്തു തീര്ക്കുന്ന
പാതി ഒഴുകിയ പുഴകൾ
തിരശ്ചീനമായി പോലും
പെയ്യുന്ന മഴ
തന്റെ പുരുഷത്വം പോലും
കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
ആകാശത്തിലൂടെ
അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ
പതിവ് പോലെ ഉദിക്കാതെ
വെളിച്ചം എടുത്തുടുത്തു
ഒരു സ്ത്രീയായി
കുറച്ചു വൈകി
ഉറക്കം എഴുന്നേൽക്കുന്ന
ഒരു പുതിയ ഭൂമി..

Comments

  1. വായിച്ചു........
    ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  2. കൊള്ളാം
    ആശംസകൾ

    ReplyDelete
  3. എന്നിട്ടും ദാഹം ശമിയ്ക്കാത്ത പുഴയും മഴയും കടലും. ഒരു ബലാൽക്കാര സുരതത്തിന്റെ ആലസ്യത്തിലാണ് ഭൂമി.

    ReplyDelete
    Replies
    1. സ്നേഹം നന്ദി ബിപിൻ ചേട്ടായി

      Delete
  4. സാധാരണ കാണാറുള്ള ഏകാഗ്രതയും, മുറുക്കവും അൽപ്പം അയഞ്ഞുപോയോ ..... ?! കാവ്യബിംബങ്ങളുടെ പുതുമയും, പ്രയോഗവും ഉന്നത നിലവാരം പുലർത്തുന്നു

    ReplyDelete
    Replies
    1. സ്നേഹപൂർവ്വം നന്ദി പ്രദീപ്‌ മാഷെ ശ്രദ്ധിക്കാം തീര്ച്ചയായും വരും രചനകളിൽ

      Delete
  5. കൊള്ളാം.. നന്നായി ..!

    ReplyDelete
    Replies
    1. ഇഷ്ടം സ്നേഹം നന്ദി സലീം കുലുക്കല്ലുര്‍

      Delete
  6. പുരുഷത്വം പോലും കണ്ണഞ്ചുന്ന പ്രകാശത്തിൽ ഒളിപ്പിച്ചു
    ആകാശത്തിലൂടെ അകന്നു പൊയ്ക്കൊണ്ടിരുന്ന സൂര്യൻ


    പതിവ് പോലെ ഉദിക്കാതെ വെളിച്ചം എടുത്തുടുത്തു
    ഒരു സ്ത്രീയായി കുറച്ചു വൈകി ഉറക്കം എഴുന്നേൽക്കുന്ന
    ഒരു പുതിയ ഭൂമി....!

    ReplyDelete
  7. നന്ദി മുരളിഭായ് വളരെ സ്നേഹം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം