കേരളത്തിൽ നിന്ന്
തെക്കോട്ടേയ്ക്ക് പോകുന്ന
പതിവ് തീവണ്ടി
തെക്കോട്ടേയ്ക്ക് പോകുന്ന
പതിവ് തീവണ്ടി
അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
കൃഷി ഉപേക്ഷിച്ച
അവസാന കൃഷിക്കാരൻ
കൃഷി ഉപേക്ഷിച്ച
അവസാന കൃഷിക്കാരൻ
അയാൾ ഉപേക്ഷിച്ച കൃഷിക്കും
ചെയ്യുന്ന യാത്രക്കും ഇടയിലെ
ഒഴിഞ്ഞ ഏക ഇരിപ്പിടം
പാടത്തിന്റെ ഭൂപടം
ചെയ്യുന്ന യാത്രക്കും ഇടയിലെ
ഒഴിഞ്ഞ ഏക ഇരിപ്പിടം
പാടത്തിന്റെ ഭൂപടം
കൃഷിക്കാരനിൽ നിന്നും
യാത്രക്കാരനിലേയ്ക്കുള്ള
കുറയുന്ന ദൂരം
യാത്രക്കാരനിലേയ്ക്കുള്ള
കുറയുന്ന ദൂരം
ജനൽകമ്പിയിൽ
ഇരിപ്പിടം കിട്ടാത്ത
തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
അവസാനമഴയും ഉപേക്ഷിച്ച
വെള്ളത്തുള്ളികൾ
ഇരിപ്പിടം കിട്ടാത്ത
തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
അവസാനമഴയും ഉപേക്ഷിച്ച
വെള്ളത്തുള്ളികൾ
ഓരോ ജാലക കാഴ്ചയിലും
വിടപറയാൻ മടിച്ച്
കൂടെ വരുന്ന ശലഭങ്ങൾ, കൃഷിസ്ഥലങ്ങളുടെ
ചിത്രങ്ങൾ
വിടപറയാൻ മടിച്ച്
കൂടെ വരുന്ന ശലഭങ്ങൾ, കൃഷിസ്ഥലങ്ങളുടെ
ചിത്രങ്ങൾ
അതിലെ കരിയാൻ മടിക്കുന്ന
പച്ചപ്പുകൾ
പച്ചപ്പുകൾ
ഒരു ഒരു നീണ്ടചൂളംവിളിയിൽ
അതിർത്തി കടക്കുന്ന
തീവണ്ടി
അതിർത്തി കടക്കുന്ന
തീവണ്ടി
അതിർത്തി കടക്കുവാനാവാതെ
തളർന്നു വീഴുന്ന
കേരളത്തിന്റെ സ്വന്തം
പച്ചപ്പുകൾ
തളർന്നു വീഴുന്ന
കേരളത്തിന്റെ സ്വന്തം
പച്ചപ്പുകൾ
കടന്നു പോയ
തീവണ്ടിയുടെ
കടകട ഒച്ചയിൽ ഗത്യന്തരമില്ലാതെ
തലവെയ്ക്കുന്ന അവസാനകർഷകനും
ഉപേക്ഷിച്ചു പോയ പച്ചപ്പ്
തീവണ്ടിയുടെ
കടകട ഒച്ചയിൽ ഗത്യന്തരമില്ലാതെ
തലവെയ്ക്കുന്ന അവസാനകർഷകനും
ഉപേക്ഷിച്ചു പോയ പച്ചപ്പ്
പച്ചപ്പിന്റെ രക്തം പതിച്ചു
കേരളത്തിലേയ്ക്ക്
തെളിയുന്ന ചുവപ്പിന്റെ
ഒരു പുതിയ വെളിച്ചം!
കേരളത്തിലേയ്ക്ക്
തെളിയുന്ന ചുവപ്പിന്റെ
ഒരു പുതിയ വെളിച്ചം!
- Get link
- X
- Other Apps
- Get link
- X
- Other Apps
അതിർത്തി കടക്കുവാനാവാതെ
ReplyDeleteതളർന്നു വീഴുന്ന കേരളത്തിന്റെ സ്വന്തം
പച്ചപ്പുകൾ..., അതിന്റെ ഒറ്റപ്പെട്ട മൂലയിൽ
കൃഷി ഉപേക്ഷിച്ച അവസാന കൃഷിക്കാരന്റെ യാത്ര
മുരളി ഭായ് സ്നേഹപൂർവ്വം നന്ദി വളരെ സത്യം പച്ചപ്പുകൾ ഓരോ മൂലയിൽ ഒതുങ്ങുന്നു
Deleteആശംസകൾ..
ReplyDeleteവി കെ ഭായ് സ്നേഹം
Deleteജനൽകമ്പിയിൽ
ReplyDeleteഇരിപ്പിടം കിട്ടാത്ത
തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന
അവസാനമഴയും ഉപേക്ഷിച്ച
വെള്ളത്തുള്ളികൾ...
മനോഹരം. ആശംസകൾ.
കൊച്ചു ഗോവിന്ദൻ സ്നേഹപൂർവ്വം നന്ദി ആ കാഴ്ച എഴുതുമ്പോ ഞാനും വല്ലാതെ ആസ്വദിച്ചിരുന്നു, ഒന്ന് കൂടി ഓർത്തു ഇരിപ്പിടത്തിൽ വീണു കിടക്കുന്ന മഴത്തുള്ളികളെ നമ്മൾ പലപ്പോഴും തൂത്ത് കളഞ്ഞു ഇരിക്കുന്നത് എണീപ്പിച്ചു വിടുന്നത് പോലെ കൃത്യമായ നിരീക്ഷണം സ്നേഹ പൂർവ്വം
Deleteപുതുപ്പുതുവെളിച്ചങ്ങള്‍
ReplyDeleteഅജിത് ഭായ് സ്നേഹപൂർവ്വം നന്ദി
Deleteകാറ്റിലലയും തോണി.....
ReplyDeleteനന്ദി അനുരാജ്
Deleteമനോഹരമായിരിയ്ക്കുന്നു. അർത്ഥ വത്തായ വരികൾ. പാടത്തിന്റെ ഭൂപടം ഒഴിഞ്ഞ ഒരേ ഒരു ഇരിപ്പിടം ആക്കിയത് ഭംഗിയായി. ജനലിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ തൂങ്ങി നിൽക്കുന്ന യാത്രക്കാരൻ ആക്കിയത് സുന്ദരമായി. അത് പോലെ കൃഷി സ്ഥലങ്ങളെ ചിത്ര ശലഭങ്ങൾ ആയും ചിത്രീകരിച്ചത് ഭാവനാ സംപുഷ്ട്ടമായി. കേരളം കടക്കാൻ ,മടിയ്ക്കുന്ന പച്ചപ്പും എല്ലാം ഇതൊരു നല്ല കവിതയാക്കി. വണ്ടി തെക്കോട്ട് ആക്കിയതു എന്തിനു? ഏതായാലും ഒരു നല്ല വായന നടത്തിയ സന്തോഷം.
ReplyDeleteബിപിൻ ചേട്ടായി വരികൾ അത് ഒരു സിനിമ പോലെ തന്നെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് തോന്നി ചേട്ടായിയുടെ ആസ്വാദനം വായിച്ചപ്പോൾ എഴുതുമ്പോ അനുഭവിക്കുന്ന സുഖം അയവിറക്കാൻ പറ്റി പിന്നെ തെക്കോട്ട് അത് തെക്കോട്ട് എടുക്കുക എന്ന ഒരു പ്രയോഗം അതിന്റെ ഫീൽ കൊണ്ട് വരാൻ ചേർത്തതാണ് പിന്നെ കേരളത്തില ഇപ്പൊ ബാക്കി യുള്ള പച്ചപ്പ് വടക്കാണല്ലോ കൂടുതൽ എന്നൊരു ചിന്ത കൂടി ചേർത്തു വളരെ വളരെ നന്ദി. ഈ അഭിപ്രായം വായിച്ചു ഒരു പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കാനുള്ള ധൈര്യം കൂടി കിട്ടി എന്ന് കൂടി സ്നേഹപൂർവ്വം അറിയിക്കട്ടെ അവർ പ്രസിദ്ധീകരിച്ചാലും ഇല്ലെങ്കിലും
Deleteനല്ല ആശയം ,,,നന്നായി ...!
ReplyDeleteവളരെ നന്ദി സുഹൃത്തേ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു
Delete