Skip to main content

ഉത്സവം

ഉത്സവം

നമ്മൾ കലണ്ടറിലെ ഒരേ ദിവസം
നീ ആഴ്ച ഞാൻ തീയതി
കലണ്ടറിലെ
താളുകൾ നമ്മുടെ ശ്വാസം തട്ടി
തീപിടിച്ച് മറിയുന്നു

ചന്ദ്ര മരത്തിന്റെ
ചുവട്ടിൽ
നിലാവിന്റെ
തണലിൽ നമ്മൾ

ഞാൻ ഓരോ തവണയും
നിന്റെ വസ്ത്രം
നോട്ടം കൊണ്ട് കരിക്കുന്നു
അരഞ്ഞാണമാക്കുന്നു

നീ ആ ചാരവും വിയർപ്പും
ചേർത്ത്
പാദസരം വളർത്തി
അതിൽ മണി കിളിപ്പിച്ചു
അത് കിലുക്കി
ചിരി ആണെന്ന്
തെറ്റിധരിപ്പിച്ചു
അരയോളം പൈജാമ
തിരികെ വരയ്ക്കുന്നു

നമ്മൾ ഉടൽ കത്തിയ്ക്കുന്നു
നിഴലുകൾ തീ കായുന്നു

ദിവസങ്ങൾ ഉത്സവമാക്കുന്നു

Comments

  1. നമ്മൾ ഉടൽ കത്തിയ്ക്കുന്നു
    നിഴലുകൾ തീ കായുന്നു

    ദിവസങ്ങൾ ഉത്സവമാക്കുന്നു

    ReplyDelete
  2. ഉത്സവം തന്നെ

    ReplyDelete
  3. ആദ്യദ൪ശനത്തിലെ ഇഷ്ടപ്പെട്ടു..
    നല്ല ബ്ലോഗ്..
    മുന്നോട്ട് നീങ്ങൂ..

    ReplyDelete
  4. കത്തുന്ന ഉടലിലെ തീ അണയ്ക്കാനായി ഒരു പേമാരി വരണം. അതിനോടൊപ്പം പൈജാമയുടെ പടവും മാഞ്ഞു പോകും.

    ReplyDelete
  5. നിഴലുകൾ തീ കായുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം