1 ഒരുനേരത്തെ ബുദ്ധനാണ് സ്വന്തമല്ലാത്ത ഘടികാരത്തിലെ പന്ത്രണ്ട് മണി ആരെങ്കിലും നോക്കിയിട്ടുണ്ടോ ആരുടെ വിധവയാണ് സമയമെന്ന്? ചുരുണ്ടു കൂടുന്നതിനിടയിൽ വിദൂരത്തെവിടെയോ ഉറക്കമുണരുന്ന തീവണ്ടി ആരുടേയോ വിധിയാവണം 2 സ്വന്തം കാലടികൾ തന്നെ റെയിൽവേ സ്റ്റേഷനായ കുറച്ച് പേർ നടക്കുമ്പോൾ അവരുടെ കാലിൽ തടഞ്ഞേക്കാവുന്ന ചെടിയാവുന്നു കാത്തുനിൽപ്പ് ഇപ്പോൾ തീവണ്ടിയാപ്പീസിന് അടുത്ത് വാടകവീടിന് പുറത്ത് തരിശ്ശ് കിടക്കുന്ന ഭൂമി, മറ്റാരുടേയോ ഘടികാരം അതിലോടുന്ന സൂചികൾ സമയമില്ലാത്തവരുടെ ചിത്രശലഭങ്ങൾ അവയെ പിടിക്കുവാൻ ഓടുന്ന അയലത്തെ വീട്ടിലെ, കുട്ടിയിട്ടിരിക്കുന്ന തട്ടം ആ കുട്ടിയുടേതാവില്ല നിങ്ങൾ ആ കുട്ടിയുടെ ആരുമല്ലാതാവുന്നിടം വരെ... 3 മൂന്നെന്ന അക്കമായി അതേ ഘടികാരത്തിൽ സ്വന്തം ആടിനെ കൊണ്ടുകെട്ടുന്ന ഒരാൾ ഒരു പക്ഷേ നിങ്ങൾ കൃത്യം അഞ്ച് മണി പശുവിന്റെ അകിടായി രൂപപ്പെടുന്ന ഘടികാരം ഭൂമിയിലെ ഉപമകളെല്ലാം പൂവുകളാകുന്ന സമയം ആഗതമായിരിക്കുന്നു സ്വന്തമായി സമ്പാദ്യമില്ലാത്ത അക്കങ്ങളെ കണക്ക് പഠിപ്പിക്കുവാൻ വരുന്ന ഒരു വശം ചരിഞ്ഞ നിലാവ് എങ്കിൽ പിന്നെ എന്ന വാക്കിന...