വീടിന്
ബുക്കെന്ന് പേരിട്ട്
ഒരു വാക്കായി
അവിടെ കയറി
താമസിക്കണമെന്നുണ്ടായിരുന്നു
ഒരു വാക്കിന്റെ ഏകാന്തതയ്ക്ക്
ആരോ
പണിഞ്ഞു കൊടുത്തതാവണം
കവിത
എന്നിട്ടും അതിലൊരു വാക്കായി
ഇരിയ്ക്കുവാൻ
പരാജയപ്പെട്ടു പോകുന്നു
ഇനി കവിതയിലേയ്ക്ക്
വൈകി വരുന്ന
വാക്കുകൾക്ക് താമസിക്കുവാൻ
ഒഴിഞ്ഞുകൊടുക്കണം
സ്വന്തം ഉടൽ
കിളിയായിട്ടെങ്കിലും
അത്രമേൽ പ്രീയപ്പെട്ട
ഒരാളുടെ
അസാന്നിധ്യത്തിൽ
ചാടിമരിച്ച
മിന്നാമിന്നികളുടെ
തീ പിടിച്ച ഉടലിന്
ഇനി
അത്രമേൽ
നിശബ്ദമായി
ആരും വിളിക്കാത്ത
ഒരു പേരിടണം
വെറുതെയിരിക്കണം!
ആരും വിളിക്കാത്ത ഒരു പേര് .. അത് നിശബ്ദമായി ഒന്ന് വിളിക്കണം ..മൗനമായ് ആരെങ്കിലും അതൊന്ന് കേട്ടിരുന്നെങ്കിൽ ..
ReplyDeleteകുറച്ച് വാക്കുകളുടെ ഏകാന്തതയ്ക്ക്
ReplyDeleteആരോ പണിഞ്ഞു കൊടുത്തതാവണം കവിത ..!
Verutheyiriykkanam
ReplyDelete