Friday, 17 February 2017

വിത്തും ഞാറും

പ്രണയത്തിന്റെ ഞാറ്
ഉടലിലാകെ
നട്ട്
പിറകിലേക്ക്
നടന്നിറങ്ങുകയായിരുന്നെന്റെ
പ്രായം

അപ്രതീക്ഷിതമായി കിട്ടുന്ന
കുറച്ച്
അതിശയത്തിന്റെ വിത്തുകൾ

നട്ടില്ല
സമയക്കുറവ് കൊണ്ടല്ല,
എടുക്കുവാനുണ്ടായിരുന്നില്ല
ഒരു തരി മണ്ണ്

എന്നിട്ടും
കിളിച്ചു വന്നു
തീരെ ശബ്ദമില്ലാതെ
ശാന്തതയുടെ
അഞ്ചുവിരലുകൾ

മാന്തിനോക്കുമ്പോൾ
കുഴിയിലാകെ
മണ്ണിന്റെ ചുണ്ടുകൾ,

പ്രതിമയിൽ
അന്യനെ പോലെ
നനഞ്ഞ ബുദ്ധനും!

2 comments:

 1. Even without planting, the seeds of surprise grow as five fingers.,to trace the wet lips of sand..And on the pedestal,the wet Budha is like an outsider.......manoharam,dear poet

  ReplyDelete
 2. അപ്രതീക്ഷിതമായി കിട്ടുന്ന
  കുറച്ച് അതിശയത്തിന്റെ വിത്തുകൾ

  നട്ടില്ല സമയക്കുറവ് കൊണ്ടല്ല,
  എടുക്കുവാനുണ്ടായിരുന്നില്ല ഒരു തരി മണ്ണ് ..!

  ReplyDelete