Skip to main content

ഒറ്റപ്പെടൽ


ഒറ്റപ്പെടാതിരിക്കുവാനുള്ള
ഗുളിക
പതിവായി
ഓരോന്ന് വെച്ച്
കഴിക്കേണ്ട
ഒരാൾ

കൂടുതൽ ഒറ്റപ്പെടൽ
അനുഭവപ്പെടുന്ന
ഒരു ദിവസം
കഴിക്കേണ്ട ഗുളികയുടെ
പകർപ്പുകൾ
ഒറ്റയ്ക്കിരുന്ന്
അയാൾ
എടുത്തുകൂട്ടുന്നു

അയാളറിയാതെ
ഗുളിക
എടുക്കുന്ന
പല പല
രോഗത്തിന്റെ
കൂടുതൽ പകർപ്പുകൾ

രോഗി എന്ന നിലയിൽ
അയാൾക്ക്
സൗജന്യമായി കിട്ടുന്ന
കൂടുതൽ കൂടുതൽ
ഏകാന്തത

ഒറ്റപ്പെടാതിരിക്കുവാൻ
ചന്ദ്രന്റെ ഗുളിക
കഴിച്ച്
വിശ്രമിക്കുന്ന
രാത്രി

ഇരുട്ടിൽ
കൂട്ടംകൂട്ടമായ് തിളങ്ങുന്ന
നക്ഷത്രങ്ങൾ

ഒരു
കവിൾവെള്ളത്തിൽ
മുങ്ങി
രണ്ടിറക്ക്
പൊങ്ങി
എന്നത്തേയും പോലെ
അന്നും
അയാൾ
ഉറങ്ങാൻ കിടക്കുന്നു

ഉറക്കത്തിന്റെ
ഒരു കൂട്ടം
അതിൽ പല നിറങ്ങളിൽ
സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ

അതിലൊരു സ്വപ്നത്തിൽ
അയാളൊരു ഒറ്റപ്പെട്ട കുട്ടിയാകുന്നു
മുലപ്പാൽ നിറഞ്ഞ മാറിടങ്ങളുമായി
വാൽസല്യം ഒഴുകുന്ന താരാട്ടുമായി
അമ്മമാരുടെ ഒരു കൂട്ടം
അതേ സ്വപ്നത്തിൽ
അയാളുടെ ചുറ്റും
പ്രത്യക്ഷപ്പെടുന്നു!

Comments


  1. ഒറ്റപ്പെടാതിരിക്കുവാൻ
    ചന്ദ്രന്റെ ഗുളിക കഴിച്ച്
    വിശ്രമിക്കുന്ന രാത്രി


    ഒരു കവിൾവെള്ളത്തിൽ
    മുങ്ങി രണ്ടിറക്ക് പൊങ്ങി
    എന്നത്തേയും പോലെ അന്നും
    അയാൾ ഉറങ്ങാൻ കിടക്കുന്നു

    ഉറക്കത്തിന്റെ ഒരു കൂട്ടം
    അതിൽ പല നിറങ്ങളിൽ
    സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ ...

    ReplyDelete
  2. In the beautiful Dream,the poet ,can enjoy the endearing company and companionship.He does not suffer the pains and pangs of loneliness......Beautiful and unique poem

    ReplyDelete
  3. ഒറ്റപ്പെടീലിനും പല മാനങ്ങളുണ്ട്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അസമയത്തെ പ്രജ

 അസമയത്തെ അടുക്കള സാങ്കേതികമായി  നിഷ്‌ക്കളങ്കമായ ഒരു ബിംബം  മാത്രമാണ് എന്നാലും അവളോട് പറഞ്ഞാൽ ശ് ച്ചീ നിങ്ങൾക്കീ വിചാരം, മാത്രമേയുള്ളോ എന്ന നുള്ളലോടെ ഒരു തള്ളൽ ലഭിച്ചേക്കാവുന്ന ഒരു സാധാരണ പ്രതികരണം മാത്രമാവും എന്നാലും അസമയത്ത് അടുക്കളയിൽ ഒരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെ വെറും കൈയ്യോടെ പ്രവേശിക്കുന്ന പുരുഷൻ ഒരു നുള്ളിനും തള്ളിനും അപ്പുറം ഞാൻ തന്നെയാണ് കൊതി അതും അര മുക്കാൽ മണിക്കൂറോളം മാരിനേറ്റ് ചെയ്ത് വെച്ചത് തണ്ടോട് കൂടി വെച്ച കറിവേപ്പിലയിൽ നല്ല വെളിച്ചെണ്ണയിൽ വറുത്ത് കോരിയെടുത്താൽ പൊരിച്ച മീനായേക്കുന്നത് എന്നാലും കുശിനിക്കാരൻ്റെ സ്വപ്നങ്ങളിൽ അസമയത്ത് ചെന്ന് ഒരു ചായ ചോദിക്കുന്ന ശല്യക്കാരനായ ഒരു ഇടപാടുകാരൻ അതും ഏത് നിമിഷവും  ഒരു ഉപഭോക്താവ് ആയേക്കാവുന്നതും ഞാൻ തന്നെയാണ് സ്വതന്ത്രവിപണിയിൽ ഒരു പോപ്പ്കോൺ ഉടൽ സൂക്ഷിക്കുന്നത്  അത് ഭാരമില്ലാതെ  കൊണ്ട് നടക്കുന്നത് ഒന്നും അത്ര വലിയ കാര്യമൊന്നുമില്ല പ്രത്യേകിച്ച് ഇന്ന് വിധേയത്വങ്ങളുടെ പോപ്പ്കോൺ അഥവാ ഉടലിൻ്റെ പോപ്പ്കോൺ എഡിഷൻ എന്ന് ചുരുക്കിയാൽ മുദ്രാവാക്യങ്ങൾ പോലും പോപ്പ്കോൺ ചവപ്പ് പോലെ അത്രയും ലാഘവത്വം നിറഞ്ഞതാവ...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ