Tuesday, 15 August 2017

തീവണ്ടിത്തണുപ്പ്

തയ്യൽക്കടകൾ
കൂടിയാണ്
റെയിൽവേ സ്റ്റേഷനുകൾ

സമയത്തിന്റെ അളവെടുത്ത്
കടന്നുപോകുന്ന
തീവണ്ടികളുടെ
ചക്രങ്ങൾ കറക്കി,
അകലങ്ങളുടെ തുണിയിൽ
ജാലകങ്ങളും
വാതിലുകളും
തുന്നിക്കൊടുക്കുന്നുണ്ട്
അതിന്റെ
കാത്തുനിൽപ്പ്

നിനക്കറിയാം
അവസാന തീവണ്ടിയും
കടന്നുപോകുമ്പോൾ
തോർന്നു തുടങ്ങിയ
മഴ കുത്തിത്തുറന്ന്
ഇന്നും ഞാൻ
മോഷ്ടിച്ചേക്കും
ആരുടേയോ
കാത്തുനിൽപ്പുകളുടെ
തണുപ്പ്!

2 comments:

  1. Kaathunilpukaludey thanuppu.pretty

    ReplyDelete
  2. തയ്യൽക്കടകൾ കൂടിയാണ്
    റെയിൽവേ സ്റ്റേഷനുകൾ

    സമയത്തിന്റെ അളവെടുത്ത്
    കടന്നുപോകുന്ന തീവണ്ടികളുടെ
    ചക്രങ്ങൾ കറക്കി,അകലങ്ങളുടെ തുണിയിൽ
    ജാലകങ്ങളും വാതിലുകളും തുന്നിക്കൊടുക്കുന്നുണ്ട്
    അതിന്റെ കാത്തുനിൽപ്പ് ...

    ReplyDelete