Friday, 21 July 2017

പരിക്ക്

ഓരോ വായനയ്ക്കും
വഴിമാറിക്കൊടുക്കുന്ന
വരികൾ കൊണ്ടൊരു
കവിതയെഴുതണം
എന്ന് വിചാരിച്ചിരുന്നു

വിചാരിച്ച് തീരും
മുമ്പ്
ഉടഞ്ഞ് വീഴുന്നു
മടുപ്പിന്റെ ശിൽപ്പമെന്ന
നിലയിൽ
സമയം
കൊണ്ടുനടന്നിരുന്ന
ഉടലിന്റെ ആകൃതിയിൽ
ചിതലെടുത്തൊരു മനസ്സ്

ഇനിയെങ്കിലും
വിശ്വസിക്കണം നീ
ഞാനെന്ന നിലയിൽ
എന്റെ ദൈവത്തിനേറ്റ
പരിക്ക്
സാരമുള്ളതാവില്ല!

4 comments:

  1. പോസ്റ്റ് ചെയ്തത് പതിഞ്ഞില്ല മുരളിഭായ്
    ക്ഷമിക്കണം ഇപ്പഴാ കണ്ടത്
    സ്നേഹം

    ReplyDelete
  2. ഇനിയെങ്കിലും
    വിശ്വസിക്കണം നീ
    ഞാനെന്ന നിലയിൽ
    എന്റെ ദൈവത്തിനേറ്റ
    പരിക്ക് സാരമുള്ളതാവില്ല!

    ReplyDelete