Skip to main content

Posts

പൊട്ടന്റെ സങ്കടം

ഞാൻ പണ്ടും അങ്ങിനാ വല്ലപ്പോഴുമേ ഡീസെന്റ്‌ ആകൂ ഡീസെന്റ്‌ ആയികഴിഞ്ഞാൽ ഞാൻ സുതാര്യനാ ഒഴിഞ്ഞ ഗ്ലാസ്സുപോലെ, അപ്പോൾ ഞാൻ വെള്ളം അടിക്കില്ല പക്ഷെ വെള്ളം അടിക്കാൻ ഗ്ലാസ്‌ കൊടുക്കും പുകവലിക്കില്ല പക്ഷെ ലൈറ്റർ പോലെ തീ പകരും അപ്പോൾ ഒരു ഫുള്ളിൽ എത്ര പെഗ്ഗ് ഉണ്ടാവും എന്ന് ഞാൻ നോക്കാറില്ല ഒരു സിഗരെട്ടിൽ എത്ര പുക ഉണ്ടെന്നും കാരണം അത്രയും മുഖങ്ങൾ അപ്പോൾ എനിക്ക് കാണും അത്രയും മുഖങ്ങൾ എനിക്ക്ഭാരമാകും ഓരോന്നിനെ ആയിട്ടു കൊന്നു കൊന്നു വരുമ്പോൾ ആൾക്കാര്പറയും അവൻ പൊട്ടനാ അത് കേട്ടാൽ പിന്നെ അവിടെ നില്ക്കാൻ കഴിയില്ല എനിക്ക് വോട്ട് ചെയ്യാൻ മുട്ടും വോട്ടിട്ട് കഴിഞ്ഞാൽ ഞാൻ വോട്ട് ഇടുന്നവർ തന്നെ ജയിക്കും. അത് പൊട്ടന്മാർക്കു കിട്ടിയ വരമാ (അല്ലെങ്കിലും അങ്ങിനാ ഒരു പൊട്ടൻ ഒരു കുത്ത് ഒരു ദിവസം കുത്തിയാൽ അതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരാ അതും ചിലപ്പോൾ അഞ്ചു വർഷം വരെ അങ്ങ് സുഖിച്ചു അനുഭവിക്കാൻ യോഗം കാണും) ജയിച്ചു കഴിഞ്ഞാൽ അവർ നന്നായി ഭരിക്കും. പൊട്ടൻ അതൊന്നും അറിയില്ല എട്ടു നാടും പോട്ടെ അവർ വീണ്ടും ഭരണ നേട്ടം എന്റെ കണ്ണിൽ കുത്തി പറയും...എനിക്ക് ഒന്നും മനസ്സിലാവില്ല അപ്പോൾ എനിക്ക് വിഷമം വരും ഞാൻ  പൊട്...

പ്ലാസ്റ്റിക്‌ രൂപം മാറിയ ജാതി തന്നെ

പ്ലാസ്റ്റിക്കും ജാതിയും ഒന്ന് തന്നെ പരസ്പരം മാലിന്യം കൈമാറിവന്നവർ ജാതി ഉരുക്കി തീർത്തത് പേര് തന്നെ പേരിന്റെ കൂടെ വാല് ചേർക്കുന്നവർ പ്ലാസ്റ്റിക്‌ ഉരുക്കി ചേർത്തത് വർണ്ണം തന്നെ പരിസ്ഥിതിക്ക് പ്രതിസന്ധിതീർക്കുന്നവർ വീടിന്നകത്ത്‌ ഉപയോഗിക്കാത്തത് ജാതി തന്നെ ചെരുപ്പിനോടൊപ്പം ജാതി ഊരിവയ്ക്കുന്നവർ വീട്ടിൽ ജാതിക്കു പകരംഎടുക്കുന്നത് പ്ലാസ്റ്റിക് തന്നെ പരസ്യമായി പ്ലാസ്റ്റിക്കിന്അയിത്തംകൽപ്പിക്കുന്നവർ സമൂഹംഉപയോഗിച്ചാൽ   കാണുന്നത്ജാതിതന്നെ സ്വകാര്യമാണെങ്കിൽ പ്ലാസ്റ്റിക്കിനുപൂണൂലിടുന്നവർ സമൂഹത്തിലെപ്ലാസ്റ്റിക്‌ ജാതിതന്നെ ഉപയോഗശേഷം പരസ്യമായിവലിച്ചെറിയുന്നവർ   രണ്ടും നശിക്കാത്തമാലിന്യം തന്നെ സൗകര്യപൂർവ്വം രണ്ടുംദുരുപയോഗിക്കുന്നവർ പരിസ്ഥിതിക്ക് ജാതി പ്ലാസ്റ്റിക്‌തന്നെ ജാതിയും പ്ലാസ്റ്റിക്കിൽ അടച്ചുസൂക്ഷിക്കുന്നവർ രണ്ടും ഉപയോഗിക്കുന്നത് മനുഷ്യർതന്നെ ഉപയോഗിച്ചശേഷം കുറ്റംകണ്ടുപിടിക്കുന്നവർ

മനുഷ്യൻ ഒരു അന്യഗൃഹജീവി

വേറെ ഏതോ ഗൃഹത്തിൽ നിന്നെന്നപോലെ; വരുന്നുണ്ട് മനുഷ്യൻ ഭൂമികാണാൻ.. കാണുന്നു ഗർഭപാത്രം ഒരു വഴി എന്നപോലെ; വന്നവഴി മറക്കുവാനെന്ന പോലെ  ചിത്രങ്ങൾ എടുക്കാൻ എന്ന പോലെ ഏന്തുന്നു ഓർമയും  ക്യാമറപോൽ സഞ്ചാരി തന്നെ അവൻ ഭൂമിയാകേ കാണുന്നു സുഖിക്കുന്നു തിരിച്ചുപോകാൻ തങ്ങുന്ന ഇടങ്ങളിൽ എന്തും വലിച്ചെറിയും കണ്ടഭൂമി പിന്നെ മലിനമാക്കും രതി സുഖം നുകരാൻ വ്യഭിചരിക്കാൻ കയറി ഇറങ്ങുന്നു വിവാഹത്തിലും  കൊണ്ക്രീറ്റിൽ തന്നെ കോറിയിടും പേരും വിലാസവും  വീടുവെച്ചും കണ്ട ഭംഗി ഓർമയിൽ പകര്ത്തിവെച്ച്  തങ്ങിയ ഭൂമി   വികൃതമാക്കി മണ്ണും വെള്ളവും നാണയവും- വായ്ക്കിരി   ഇട്ട കണ്ണുനീരും, സാമ്പിളായി ശേഖരിച്ചു ഒന്നുമറിയാത്ത പോലെ- വിദേശിയെ പോലെ ഒരു മടക്കയാത്ര.

ബ്ലോഗ്ഗെഴുത്ത്‌ ഒരു പുനർവായന

തലവേദന ചിന്തിക്കുവാൻ വല്ലപ്പോഴും എടുത്തിരുന്നെങ്കിലും തലവേദന ഇട്ടുവെക്കാൻ ഉപയോഗിച്ചിരുന്ന കുപ്പി ആയിരുന്നു തല തലവേദന പ്രത്യേകം തിരിച്ചറിയുവാൻ തലക്കും വേദനക്കും ഇടയിൽ ലേപനം കുഴമ്പ് രൂപത്തിൽ ഒട്ടിച്ചിരുന്നു കുഴമ്പ് കഴുകി കളയാൻ വേണ്ടിയായിരുന്നു പിന്നത്തെ ഓരോ കുളിയും കുളിക്കുമ്പോൾ കുഴമ്പ് കഴുകി കളഞ്ഞിരുന്നു കുഴമ്പ് ഇല്ലാതെ ജീവിക്കാൻ പറ്റാതെ തല കുഴമ്പിനോടൊപ്പം ഒളിചോടിയിരുന്നു പിന്നെ കാലിന്റെ അടുത്ത് നിന്ന് ഓടിച്ചിട്ട്‌ തലയെ പിടിച്ചു കൊണ്ട് വരുമ്പോൾ കുഴമ്പ് കാലിൽ വീണു പൊട്ടികരഞ്ഞു എന്തിനീ തല എനിക്ക് തന്നു? മനസ്സലിഞ്ഞു മീൻകറിയിൽ ഇട്ടു വറ്റിച്ചു തല പൂച്ചക്ക് കൊടുത്തു ബാം പുരട്ടിയ തല പൂച്ചക്കും വേണ്ട എങ്കിൽ എനിക്ക് പൂച്ചയും വേണ്ട പൂച്ച കവിത കരഞ്ഞു അത് ശല്യമായി തലവേദന വീണ്ടും തുടങ്ങി തലവേദന കവിത എഴുതി കവിത കരഞ്ഞു ഫ്ലഷ് ചെയ്യാവുന്ന കാര്യങ്ങൾക്കു ചില പരിധിയുണ്ട് ബ്ലോഗ്ഗിൽ ഇട്ടു പോസ്റ്റ്‌ ചെയ്തു. (ബ്ലോഗ്‌ "വിമർശകരോട്" നീതി പുലര്ത്തി സമാധാനം ആയി തലവേദന പോയി) തലവേദന പോയപ്പോൾ ഒരു വാൽകഷണം ഓ ഇത് സീരിയസ്സായി എഴുതിയതാ? വായിച്ചാൽ ചിരിച്ചു മണ്ണ്കപ്പും പിന്നെ ചേട്ടന് നർ...

ഒരു മരത്തിന്റെ ലാസ്റ്റ് ടേക്ക്

ലൈറ്റ്സ്  ഓണ്‍ ....  സ്റ്റാർട്ട്‌ ക്യാമറ     അന്നുമൊരു ഉച്ചപ്പാടിന്റെ തണൽ നോക്കി- പ്രണയിക്കുവാൻ; ഇറങ്ങി നടന്നോരുമരം, ഏറെ നടന്നിട്ടും തണലൊന്നും കാണാതെ- വെയിലിന്നടിയിൽ നിന്ന് വിയർത്തു പൊള്ളിയാമരം!...സ്റ്റോറി ബോർഡ്‌ ഇളവേൽക്കുവാൻ കുനിഞ്ഞെടുത്ത പ്ലാസ്റ്റിക്‌ പോലും- തട്ടിത്തെറിപ്പിച്ചു കടന്നുപോകുന്നു... വണ്ടികൾ.. എന്നിട്ടുംപോരാതെ.. എതിരെ വരുന്നു എറിഞ്ഞിട്ടു- പോകുന്നു... മുന്നിൽ നാറുന്ന മറ്റുവീട്ടുമാലിന്യങ്ങൾ  ....... ട്രോളി ഷോട്ട് ആക്ഷൻ അവസാനമതാ പറന്നുപോകുന്നു.. ഒരു കറുത്തതണൽ- ചിറകുവീശി, കൂടെനടന്നു... മരവും ഓടിപറന്നടുത്തെത്തുവാൻ... ഇല്ല; കഴിയിന്നുമില്ല, ആ കാക്കയുടെചിറകിന്റെ... അടുത്തെത്തുവാൻ.. ഗത്യന്തരമില്ലാതെ; ആദ്യം പിണങ്ങി! പിന്നെ; വാടിതളർന്നു! കരിഞ്ഞു! അവസാനം കരിയിലയും ചുള്ളിയും കമ്പുമായിഉണങ്ങി പിൻവാങ്ങി  മരം!!!  ........................ ക്രെയിൻ  ഷോട്ട് മരം ഒരു ഡ്യുപ്പ് ആയിരുന്നു! ആ ടേക്ക് ഓക്കേ ആയി.. പായ്ക്ക്അപ്പ്! സെറ്റിട്ടു നിർമിച്ച പുഴ പിറുപിറുത്തു..... 'ഒഴുകിയത് വെറുതെ വേസ്റ്റ് ആയി!' 

സ്നേഹം

ഒരക്ഷരത്തിൽ അമ്മയൂറുന്നു ആ അക്ഷരം ആദ്യാക്ഷരം  "അ" എന്നറിയുന്നു ലോകത്തിലാദ്യം   അമ്മ എന്നറിയുന്നു അങ്ങിനെ ഒരുനാക്ക്‌ ജനിച്ചകുഞ്ഞുവളരുന്നു ഒരുവിരലിൽ അച്ഛനറിയുന്നു നിവർന്നവിരലിൽ ബലമറിയുന്നു അച്ഛനെന്നാൽ സുരക്ഷയെന്നറിയുന്നു അങ്ങിനെ രണ്ടുകാലുകൾ നടക്കാൻപഠിക്കുന്നു ഒരുകഥയിൽ അമ്മൂമ്മമണക്കുന്നു കുഞ്ഞിത്തല തലയണസുഖമറിയുന്നു അമ്മൂമ്മയെന്നാൽ അറിവെന്നറിയുന്നു അങ്ങിനെ ഒരുതല  തലച്ചോറുണ്ടുവളരുന്നു ഒരുവിളിയിൽ സ്നേഹമറിയുന്നു ഇരുകരങ്ങളിൽ എടുത്തുയർത്തുന്നു പേര് വിളിക്കുമ്പോൾ മാമാനെന്നറിയുന്നു അങ്ങിനെ എനിക്കൊരുപേരുണ്ടെന്നറിയുന്നു ഒരു പാത്രത്തിൽ സ്നേഹം കഴിക്കുന്നു അതിനിടയിലാരോ കയ്യിട്ടുവാരുന്നു കൈപിടിച്ചപ്പോൾ അനുജത്തിരക്തമറിയുന്നു അങ്ങിനെ ഗർഭപാത്രംപോലും ഒന്നെന്നറിയുന്നു 

പെൻഷൻ

ചർമത്തിന്റെ ചാക്കിൽ കെട്ടിയ മാംസം ചുമക്കുന്ന; വെറും അസ്ഥിത്തൊഴിലാളിയായിട്ടാണ് തൊഴിൽ ആദ്യം തുടങ്ങിയത്, പിന്നെ തൊഴിൽ വേറെ ആയി "കൂലി" വേലയായി "നോക്ക്" കൂലിയായി. കസേരകളിൽ അത്യാസന്നവാർഡുകളിൽ ഇരുന്നു ശാസനയുടെഗുളികൾവിഴുങ്ങി ജീവൻനിലനിർത്തി ജീവിതസൂചികകൾക്കു ഇ സി ജി യുടെ ശ്ചായയുണ്ടായിരുന്നു. വലിയനിലയിൽഎത്തിയപ്പോൾ.... നട്ടെല്ലിനു; ചവിട്ടുപടിയുടെആകൃതി തോന്നിയിരുന്നു. ദിവസങ്ങളെ മാസങ്ങൾകൊണ്ടളന്നു വയസ്സിലാക്കി അടുത്തൂണ്‍പറ്റി, ജീവിതത്തിൽ ജീവിച്ചിരുന്നദിവസങ്ങൾക്കു; ചുവരിലെകലണ്ടറിൽ ചുവപ്പിന്റെനിറമായിരുന്നു, പിന്നെ; ജീവിക്കുവാൻ ചുവരിലെകലണ്ടർ നീക്കേണ്ടിവന്നു, അവിടെഒരുപടമായി കരിഞ്ഞു പറ്റിപ്പിടിക്കാൻ.

ശമ്പളത്തിരുനാൾ

ഇരുന്നിരുന്നു കണ്ണൊന്നു നീട്ടി അടച്ചപ്പോഴാണ് രാത്രി ഉണ്ടായതു പിന്നെ ദിവസങ്ങൾ രാത്രിയുടെ പകർപ്പെടുക്കുകയായിരുന്നു പകർപ്പെടുത്തു കറുപ്പിന്റെ നിറംമങ്ങി തുടങ്ങിയപ്പോഴാണ് പകലുണ്ടായത് പിന്നെപിന്നെ പകലിനെ തന്നെ കൂലിക്ക് ജോലിക്ക് വയ്ക്കുകയായിരുന്നു കൂലിപ്പണിചെയ്തു മുപ്പതുദിവസത്തെ ഗർഭംധരിച്ചപ്പോഴാണ് ശമ്പളം ഉണ്ടായത് പിന്നെ എല്ലാ മാസവുംമുപ്പതിന്റെ വാവടുക്കുമ്പോൾ ശമ്പളത്തിരുനാൾ ആഘോഷിക്കുകയായിരുന്നു എല്ലാ മാസവും സമയത്ത് ശമ്പളം കൊടുക്കാനാണ് മദ്യശാലകൾ തുറന്നത് പിന്നെപിന്നെ എല്ലാ മുക്കിലുംമൂലയിലും ബലിയിടാൻ മദ്യശാലകൾ ശമ്പളം എണ്ണിയെണ്ണി  വാങ്ങുകയായിരുന്നു 

എവിടുന്നോ കൂടുന്ന നിഴലുകൾ

വഴിയിൽ വെളിച്ചംകണ്ടു പേടിച്ചുനില്ക്കുമ്പോഴാണ് ഒരുനിഴലായി അവൾ കടന്നുവന്നത് അവളിലോളിച്ചു വഴികടക്കുവാൻ നോക്കുമ്പോൾ കണ്ണ് അന്നും അവളിൽനിന്ന് എടുക്കുവാൻ മറന്നിരുന്നു ഏതു കണ്ണുപൊട്ടനും ആത്മവിശ്വാസം ഉണ്ടെങ്കിൽ ചിരിച്ചുകാണിക്കാം എന്ന് പരസ്യത്തിൽ പറഞ്ഞത്, അപ്പോൾഎന്നോട്പറഞ്ഞത് ഒരു അശരീരി ആയിരുന്നു. അശരീരിക്ക് ശരീരമില്ല പീഡിപ്പിക്കുവാൻ നിർവാഹമില്ല പിന്നെ അവിടെനിന്നിട്ടും കാര്യവും ഇല്ല ആത്മവിശ്വാസം മുമ്പേ ഞാൻ പിറകേനടന്നു കണ്ടത് തോട്, കടന്നതും തോട്, തോട്ടിൽ ഉണ്ടായിരുന്നത് വ്യാജജലം എന്ന് പറഞ്ഞത് ആത്മവിശ്വാസമായിരുന്നു... അത്  എനിക്ക്ഓർമയുണ്ട് ഞാൻ കരപറ്റി, ആത്മവിശ്വാസത്തിന്റെ; ശവം, മൂന്നുദിവസംകഴിഞ്ഞു... വാറ്റിഎടുത്തത്‌...അപകർഷതാബോധം ആയിരുന്നു ഏതു അകാലമൃത്യുവിനും ആദ്യം റീത്ത് വെക്കുന്ന  അവഗണനയുടെ മൌനത്തിന്റെചുണ്ടിൽ അപ്പോൾ ഒരു കൊലയാളിയുടെ അനുശോചനം ഉണ്ടായിരുന്നു. 

കടുക്മണി കഥകൾ

ഒന്നാം കണ്ണ്  കണ്ണായാലും നിറഞ്ഞു കഴിഞ്ഞാൽ പ്രസവിക്കും കണ്ണീരു കുഞ്ഞുങ്ങളെ പോലെ അതിലും ഉണ്ടാകും ആനന്ദാശ്രുക്കൾ ജാരന്റെ കുഞ്ഞിനെ പോലെ കണ്ണ്‍ രണ്ടു കണ്ണിന്റെ ഡി എൻ എ പരിശോധിച്ചാൽ സൂര്യൻ കുടുങ്ങിയേക്കാം രാത്രിയിൽ മുങ്ങുന്നതിന്റെ രഹസ്യം പുറത്തു വന്നേക്കാം തേങ്ങ കണ്ണ് ഓരോ മുറിവിനും കണ്ണിനെ പോലെ ഇമ ഉണ്ടാകാറുണ്ട് ഒന്ന് പൂട്ടി അടക്കുവാൻ വേണ്ടി മാത്രം തുറക്കുന്നവ കണ്ണ് കണ്ടിട്ടില്ലാത്തത് ഇന്നലെയും അവൾ വന്നിരുന്നു മുഖം തരാതെ സംസാരിക്കുന്ന പെണ്‍കുട്ടി അല്ലെങ്കിലും സുഖത്തിനു ഒരു മുഖത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതും മുഖം പലർക്കുംഒരു ദു:ഖമാണെന്നും പറഞ്ഞു പൊട്ടി ചിരിച്ചതും ഒരു നഖം മാത്രമായിരുന്നല്ലോ എന്നോ കുട്ടെക്സ് ഇട്ടു മുഖം പോലെ കൊണ്ട് നടന്നു പിന്നെ വെട്ടികളഞ്ഞ നഖം 

വേഗപ്പൂട്ടിട്ട ഘടികാരം

കണ്ണുകൾ കൃഷ്ണമണികൾ കണ്ണിന്നു ഭാരമാകുമ്പോൾ കാഴ്ച, അലങ്കാരം പോലെ ആർഭാടമാകുമ്പോൾ കണ്പോളയുടെ പർദ്ദ സദാചാരകാറ്റിലുലയുമ്പോൾ കണ്ണുനീരിൽകുളിച്ചു ശുദ്ധമായാലും കണ്ണുകൾക്ക്‌വേണമായിരുന്നു ഒരുവിലങ്ങു  കറുത്തകണ്ണട പോലെ വഴിതെറ്റിയ സർവേകല്ലുകൾ ലിംഗംഅനുവദിച്ചു  കുഴിച്ചിട്ടസർവേകല്ലുകൾ.. അറ്റംകൂർപ്പിച്ചു രാകിചെത്തിമിനുക്കി നായ്കുരുണപൊടിപുരട്ടി നായയുടെ വർഗസ്വഭാവംകാണിച്ചു അന്യവസ്തുവിലേക്ക്കുതിച്ചുചാടുമ്പോൾ വേണമായിരുന്നു ഒരുതുടൽ വളർത്തുനായക്കിടും പോലെ വേഗപ്പൂട്ട് കണ്ണുകളിൽ കാഴ്ചവച്ച് വാക്കുകൾതൊണ്ടയിൽമണികിലുക്കി ഓർമ്മകൾ തലമണ്ടയിൽകേറ്റിവച്ച് രാത്രിയുംപകലും എന്നരണ്ടുയാത്രക്കാരുമായി രണ്ടുകാലുകൾഉരുട്ടി ഓടുന്നവണ്ടിയിൽ ഒരുതവണമാത്രംനിർത്തുന്ന, അകന്നുപോകുന്ന മരണത്തിലിറങ്ങാൻ; ചാടിവണ്ടികയറിപായുന്ന  ജീവിതങ്ങൾക്ക് ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു ഘടികാരം പോലെ 

ദുർവ്യാഖ്യാനം

എന്താവണം രാവനും രാമണനും ഒരമ്മപെറ്റ രണ്ടുമക്കൾ ജനിച്ചപ്പോൾ  രണ്ടിനും എണ്ണാൻ തലകൾ പത്തു വീതം അതിലൊരു തല രണ്ടുപേർക്കും ഇരട്ടയായിട്ടൊന്നുപോലെ ആ തല ഒഴിച്ച് ഒമ്പതുതലയും മുറിക്കാൻ രാവൻ കാട്ടിൽപോയി ഒന്നിനെയും നോവിക്കാതെ രാമണൻ തലകളും കൊണ്ട്  മങ്കയിൽപോയി തലമുറിച്ചു രാവൻ  നേതാവായി, തലചുമന്ന രാമണൻ അങ്കത്തിൽ പോയി ശീത  കര്ഷക തൊഴിലാളികൾക്ക് ഒറ്റമകൾ എന്ട്രന്സിൽ പ്രവേശനം നിഷേധിക്കപ്പെട്ടവൾ ആതുര ശുശ്രൂഷയ്ക്ക് പഠിച്ചു ജയിച്ചവൾ തൊഴിലിനായി വിദേശത്ത് പോകേണ്ടി വന്നവൾ കണവനെ കൂടെ കൂട്ടുവാൻ വേണ്ടി ചാരിത്ര്യശുദ്ധിക്ക് സ്വയം കണക്കുപറഞ്ഞവൾ കണവനെ അവസാനം കൂടെ കിട്ടിയപ്പോൾ കാർഷിക വൃത്തിയിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടവൾ മണ്ണെടുത്തത്  ഒരു രാമണനും ഒരു ശീതയുടെയും ചാരിത്ര്യം നശിപ്പിച്ചിട്ടും ഇല്ല ഒരു രാവനും ശീതയുടെ ചാരിത്ര്യം സംരക്ഷിച്ചിട്ടും ഇല്ല ഒരു ശീതയുടെയും ചാരിത്ര്യം എവിടെയും പോറലേറ്റിട്ടുമില്ല ചാരിത്ര്യം നശിപ്പിക്കുന്നതും പരിശോധിക്കുന്നതും സമൂഹമാണ് ചാരിത്ര്യം നഷടപ്പെടുന്നതും ഇല്ലാത്തതും സമൂഹത്തിന് മാത്രമാണ്  

സ്വർഗ്ഗസ്ഥൻ

സ്വർഗത്തിന് തൊട്ടടുത്തെത്തിയിട്ടും സ്വർഗ്ഗത്തിന്റെ വാതിൽ തേടി നടക്കുകയായിരുന്നു  സ്വർഗ്ഗസ്ഥൻ.. വലതു കാൽ വച്ച് അകത്തു കടക്കാൻ. ഇനിയിപ്പോൾ ഇടതു കാൽ വച്ച് കേറി സ്വര്ഗസ്ഥ ജീവിതം ആയാലും മോശം ആക്കണ്ടല്ലോ! വിശ്വാസം അല്ലെ എല്ലാം? അയാൾ ഓർത്തു. സ്വർഗ്ഗത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല. പുതുതായി എത്തുന്ന എല്ലായിടത്തും ആദ്യം കാത്തിരിക്കുന്ന ഒരു അവഗണന അയാൾ അവിടെയും പ്രതീക്ഷിച്ചിരുന്നു. എന്നാലും  ഇവിടിപ്പോൾ അവഗണന പോയിട്ട് എന്തെങ്കിലും ഒന്ന് ചോദിയ്ക്കാൻ പോലും ഒരു ജീവിയെ  എങ്ങും കാണുന്നില്ല..  പലതവണ കറങ്ങിയിട്ടും ആളനക്കം തോന്നാതിരുന്ന  സ്വർഗത്തിന്റെ   വാതിൽ മാത്രം കണ്ടില്ല. എന്നാൽ പിന്നെ ജനലുണ്ടാവുമോ? അതായി അടുത്ത നോട്ടം.. ഭാഗ്യം അവസാനം അത് കണ്ടു പിടിച്ചു! തുറന്നിട്ടിരിക്കുന്ന ഒരു കൊച്ചു ജനൽ! അതിലൂടെ ഊർന്നിറങ്ങുമ്പോഴും കൂർത്ത എന്തൊക്കെയോ തറച്ചു കേറുമ്പോഴും വേദനിച്ചില്ല. സ്വർഗ്ഗത്തിൽ ഇല്ലാത്തതാണല്ലോ വേദന! അത് പിന്നെയാണ് ഓർമ വന്നത് . അകത്തു കടന്നപ്പോൾ പിന്നെയും ശങ്ക ബാക്കി ആയി.. ചെയ്തത് ശരിയായോ? ഒരു ജനൽ വഴി കടക്കുന്നത്‌ ചോരനല്ലേ? മനസ്സിൽ കുറ്റബോധം തോന്നി തു...

തീപ്പെട്ടിയുടെ അവയവദാനം

തീപ്പെട്ടിപ്രണയം  ഒരു തീപ്പെട്ടികൊള്ളിയിൽ അഗ്നി  കത്തിജ്വലിച്ചു അടക്കിപ്പിടിച്ചതേങ്ങലിൽ   പ്രണയം സഫലീകരിച്ചു തൊലിക്കട്ടിയിൽ മനക്കട്ടി തോറ്റു വഴങ്ങികരിഞ്ഞു നിവർന്നുനിന്ന വെളുത്തകൊള്ളിയുടെ നട്ടെല്ലുവളഞ്ഞു തീപ്പെട്ടികൂട് ബാക്കിയായി ഒരു ശവപ്പെട്ടിയുടെ ച്ഛായതോന്നി തീപ്പെട്ടിപടം മുറിച്ചെടുത്തു മാലചാർത്തി അത്  അലങ്കരിച്ചു അവയവദാനം  മേഘങ്ങൾ മരിക്കാത്ത ആത്മാക്കളാണത്രേ തൊലി ഒഴിച്ചെല്ലാം ദാനം  ചെയ്തവരത്രേ അതുകൊണ്ട്  ആകാശസ്വർഗം ലഭിച്ചവരത്രേ കണ്ണ് പോലും അവയവദാനം ചെയ്തവരത്രേ കണ്ണീരു മാത്രം ആർക്കും വേണ്ടായിരുന്നത്രേ കണ്ണ് കാണാതെ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ഇപ്പോഴും ഉച്ചത്തിൽ പൊട്ടിച്ചിരിക്കാറുമുണ്ടത്രേ കാരണം അവയവം ദാനം ചെയ്തവർക്ക് മരണവും വേദനയും  പറഞ്ഞിട്ടേ ഇല്ലത്രെ!

മഴത്തുള്ളിയിൽ ഒരു ശിൽപം

ഏതോ വിരസ ജിജ്ഞാസയിൽ വരണ്ടുണങ്ങിയ കണ്ണുകളിൽ എവിടുന്നോ ഒരു മഴ വന്നുപെയ്തു അതിലൊരു തുള്ളി ശില്പമായി കണ്ണുകൾ ഇമകൂപ്പി കണ്ടശില്പം മനസ്സിൽ പ്രതിഷ്ഠ പോലുറച്ച ശിൽപം മഴതുള്ളി കൊണ്ട് അലങ്കരിച്ച ശിൽപം മഴത്തുള്ളിയിൽ കൊത്തിയ മൌനശിൽപം കരളിന്റെ നിറമാണ് മേനിയാകെ ആരും മോഹിക്കും പ്രണയകൂടം മനം കവർന്നത് കണ്ണ് തന്നെ ആയിരം കൃഷ്ണമണിയുള്ള കണ്ണ് കാറ്റിനെ പുണരുന്ന അളകങ്ങളും ഒരു രാത്രി നീളുന്ന മുടിയഴകും വൈരം എഴുതിയ  മൂക്കൂത്തിയും വച്ച് മറന്നപോൽകറുത്തപൊട്ടും ചിരി എങ്ങോ പരതുന്ന അധരങ്ങളും പുരുഷനെ കൂസാത്ത മെയ്യഴകും എങ്ങും തറയ്ക്കാത്ത നോട്ടങ്ങളും അപരിചിതരും  അടുക്കുന്ന മുഖഭാവവും ചുംബനം ഇമകളിൽ വെച്ചുമാറി ആലിംഗനം അധരങ്ങളാൽ കൈമാറി നിമിഷങ്ങൾ മിടിപ്പുകൾ പോലെ എണ്ണി നെടുവീർപ്പിൽ ഹൃദയങ്ങൾ അറുത്തുമാറ്റി കാണുമ്പോൾ ഒരു കാഴ്ചയിൽ വീണലിയാൻ വഴിയാത്ര തുടർന്ന മഴശില്പങ്ങൾ നാം 

പുലരി പത്രം

ഒരിക്കലുംമുടങ്ങാത്തദിനപ്പത്രംപോലെ   പകലിന്റെ മുറ്റത്തുവന്നുവീഴുന്നു അച്ചടിച്ചരാത്രിയിൽഉണർന്നു  ക്ഷൗരംചെയ്തുമുറിഞ്ഞ നിണം ഒഴുകുന്ന പുലരികൾ ഉറക്കച്ചടവിൽകണ്ണുപിടിക്കാതെ   വന്നപുലരിയുടെ മുഖത്തേക്ക്പോലും നോക്കാതെ പൗഡറിട്ട്പോകാനിറങ്ങുന്നു  കാലിടറുന്ന നരച്ച വൃദ്ധരാവുകൾ ചെയ്തയാത്രയുടെ ക്ഷീണംതീർക്കാൻ മുന്നിലെമുറിയിൽകടന്നിരുന്നു  പകൽവെളിച്ചത്തിന്  തിരികൊളുത്തുന്നു വെറുംചായകുടിച്ച പുലരി ഇന്നലത്തെഎന്തോഎടുക്കാൻ വെച്ച്മറന്നപോലെ പ്രഭാതത്തിൽ തിരിഞ്ഞുനടക്കുന്നു പ്രായംതുളുമ്പുന്ന പ്രണയമേദസ്സും മണിക്കൂറുകൾക്കിടയിൽ അട വയ്ക്കുന്നു സ്വർണംനിറച്ച കോണ്‍ക്രീറ്റ്മുട്ടകൾ വിരിഞ്ഞിറങ്ങുന്നു  ഉപയോഗശൂന്യപ്രണയമാലിന്യങ്ങൾ വാർത്തകൾ പോലെനിറയുന്നു മുന്നിൽ പൂവിന്റെനിറമാർന്നപരസ്യങ്ങളും പിന്നിൽ അഴുകുന്നകരിയിലപോലുള്ള ജീവിതവും ഫ്ലെക്സ് ചെയ്തുറപ്പിച്ച പരസ്യങ്ങൾക്കിടയിൽ  വെട്ടിവളച്ചുഒതുക്കുന്നു മരങ്ങൾ എന്തോ ഒളിക്കുന്ന വാർത്തകൾ പോലെ തെരുവിന്റെ ഓരങ്ങളിൽ പരസ്യമെഴുതുന്നു മരണകോളംതുറന്നിട്ട അത്മവിദ്യാലയത്തിന്റെ ശവപ്പെട്ടികോട്ടകൾ ഉച്ചയാകുമ്പോൾകാണാം പലന...

മഞ്ഞു പൂവിട്ട പുലരി

എവിടെയോ കണ്ടു കൊതിച്ചൊരുപൂവ് ഹൃദയത്തിലിന്ന്  വിരിഞ്ഞപോലെ അന്നതിൽ കാണാതിരുന്നവൈരങ്ങളും ഇന്നതിൽ പറ്റിപിടിച്ചപോലെ ഒരിലപോലും അനക്കാതെ   കാറ്റും പെട്ടെന്നെവിടുന്നോ  വീശുംപോലെ മൂക്കൂത്തിപോലെ തിളങ്ങുന്നവൈരം പെട്ടെന്ന് മഞ്ഞായി അടർന്നപോലെ പൂവിന്റെഭംഗിയും മണവും  നുകർന്നത്‌ പുണ്യാഹതീർത്ഥമായി മാറുംപോലെ ജലപാനം ചെയ്യാതിരുന്നൊരുശംഖു നോമ്പ്തുറക്കാൻ കൊതിച്ചപോലെ ഒരു തുള്ളിമഞ്ഞിന്റെ കുളിരുംമണവും ഓംകാരംശംഖിൽ  നിറച്ചപോലെ നിർവൃതി നിറഞ്ഞുകവിഞ്ഞശംഖ് ഓംകാരനാദം മുഴക്കുംപോലെ ഓംകാരംകേട്ട് ഉണർന്നകടൽ ശംഖിനെ വാരിപുണരുംപോലെ വാരിപുണർന്നു കണ്ണ്തുറക്കുമ്പോൾ പുതിയൊരുപുലരി പൂവ്പോലെ  

മഴത്തുള്ളിക്കള്ള്!!!

സൂര്യൻ നീരാവി വലയെറിയുന്നു എണ്ണാത്തതുള്ളികൾ മീനായിപിടിക്കുന്നു മേഘത്തിൻ കൊട്ടയിൽ ഐസ് ഇട്ടു വെക്കുന്നു മീനുകൾ കൊള്ളിയാൻപോലെ  പിടയുന്നു കാറ്റ്  കൊട്ടകൾ   തട്ടിമറിക്കുന്നു മീനുകൾ മഴത്തുള്ളിയായ് ചിതറിത്തെറിക്കുന്നു വേനലിൽ എരിയുന്ന ഭൂമിയുടെ ചട്ടിയിൽ വീണത്‌ വീണത്‌ കറിയായ്‌തിളക്കുന്നു കരയിൽതിളച്ചുമറിയുന്നമീൻകറി കള്ളിന്റെ ഒപ്പം കുടലിലേക്കൊഴുകുന്നു ആയുസ്സ് വീണ്ടും നീണ്ടചിലതുള്ളികൾ നേരിട്ട് മീനായി കടലിൽപതിക്കുന്നു സൂര്യന്റെ വലയിൽ കയറുന്നജലംപോലും മനുഷ്യന്റെ കൈയ്യിൽ മീനായിപിടക്കുന്നു സൂര്യൻ മഴയായ് ശുദ്ധീകരിച്ച വെള്ളമോ മനുഷ്യൻ വാറ്റി ചാരായമാക്കി മാറ്റുന്നു

കണ്ണീർ സംശ്ലേഷണം

ആദ്യം കിളിർത്തത് നാമ്പായിരുന്നു കിളിർത്തുതീരും മുമ്പേ നിറമാർന്നിരുന്നു ഋതുകാലം ഹരിതാഭമാകുംമുമ്പേ സ്വന്തം ഞരമ്പുകൾ ഉറയ്ക്കുംമുമ്പേ ഉടലിൽപടരുന്നു വൃദ്ധഞരമ്പുകൾ മേനി ദിനങ്ങൾ പകുത്തെടുക്കുന്നു കണ്ണീരിൽ കുതിരുന്നു  ഹരിത ഭംഗി കൗമാരപൂമണം മാറുംമുമ്പേ യവ്വനമോഹങ്ങൾ  കുറുകും മുമ്പേ മേനിയിറുക്കുന്നു കറുത്തഞരമ്പുകൾ ആരൊക്കെയോ ദൈവനാമം ജപിക്കുന്നു മുഖചിത്രം കരിയിലനിറമായി മാറുന്നു ആശ്ലേഷപാടുകൾ മായും മുമ്പേ ചുംബനമുറിവുകൾ ഉണങ്ങുംമുമ്പേ വയറിൽനിറയുന്നു കുഞ്ഞുഞരമ്പുകൾ ഞെട്ടോന്നടർക്കുന്നു കാലം മെല്ലെ മൊഴിയോന്നുചൊല്ലുന്നു തണ്ട്മെല്ലെ കണ്ണുനീർ പോലും ഒന്നിറ്റും മുമ്പേ കഥ എന്തെന്നോന്നു അറിയും മുമ്പേ കൊഴിഞ്ഞുവീഴുന്നു സംശ്ലേഷണഞരമ്പുകൾ