വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
സഞ്ചരിക്കുമ്പോൾ
അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
വെള്ളം തന്നെയാവണമെന്നില്ല
ചിലപ്പോ
ഒരു കുഞ്ഞുകാട്
ഒരു ഗ്രാമം
തലയില്ലാത്ത ജഡങ്ങൾ
ജീവനുള്ള കമിതാക്കൾ
ആരും കാണാത്ത
വിനോദസഞ്ചാര സൌന്ദര്യങ്ങൾ
ആരോരുമില്ലാത്ത പുഴ
വെളിച്ചം കണ്ടിട്ടില്ലാത്ത വൈദ്യുതി
ഒക്കെ
ഒഴുകി വീണെന്ന് വരാം
അതൊക്കെ ഒഴുകി താഴെ വീഴുമ്പോൾ
അഴകു കൂടി
അലിഞ്ഞലിഞ്ഞു
വെള്ളമായിതീരുന്നതാവാം
ആ വെള്ളച്ചാട്ടത്തിൽ
ചാടി
ആത്മഹത്യക്ക് വന്ന ഒരാൾ
അയാൾക്ക് ചെയ്യേണ്ടിയിരുന്ന
ഒന്നിലധികം ആത്മഹത്യകൾ
കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം
വേദനകളെ ഒഴുക്കി വിട്ട്
രക്തത്തുള്ളികൾ ഓരോന്നായി കഴുകി വിരിച്ചു
വിശ്രമിച്ചു കൊണ്ടിരുന്ന
ഒരു ദുർബല നിമിഷത്തിൽ
മരണത്തിൽ നിന്നും അറിയാതെ
പിന്മാറി പോയ
അയാൾ
അയാളുടെ ഒരുകൂട്ടം
അവർ വേണ്ടെന്നു വെച്ച
കൂട്ട ആത്മഹത്യാ
ആ ആത്മഹത്യകൾ
ജീവൻ നിലനിർത്താൻ
കൃത്രിമശ്വാസം എടുക്കുന്നത് പോലെ
കൊടുക്കുന്നത് മാതിരി
തോന്നുംവിധം
ആരും കാണാതെ, വെള്ളച്ചാട്ടത്തിനെ
പ്രകൃതിവിരുദ്ധമായി ഭോഗിക്കുന്നു!
ജീവിച്ചിരിക്കുവാൻ;
അനിയന്ത്രിതമായി തന്നെ...
സഞ്ചരിക്കുമ്പോൾ
അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
വെള്ളം തന്നെയാവണമെന്നില്ല
ചിലപ്പോ
ഒരു കുഞ്ഞുകാട്
ഒരു ഗ്രാമം
തലയില്ലാത്ത ജഡങ്ങൾ
ജീവനുള്ള കമിതാക്കൾ
ആരും കാണാത്ത
വിനോദസഞ്ചാര സൌന്ദര്യങ്ങൾ
ആരോരുമില്ലാത്ത പുഴ
വെളിച്ചം കണ്ടിട്ടില്ലാത്ത വൈദ്യുതി
ഒക്കെ
ഒഴുകി വീണെന്ന് വരാം
അതൊക്കെ ഒഴുകി താഴെ വീഴുമ്പോൾ
അഴകു കൂടി
അലിഞ്ഞലിഞ്ഞു
വെള്ളമായിതീരുന്നതാവാം
ആ വെള്ളച്ചാട്ടത്തിൽ
ചാടി
ആത്മഹത്യക്ക് വന്ന ഒരാൾ
അയാൾക്ക് ചെയ്യേണ്ടിയിരുന്ന
ഒന്നിലധികം ആത്മഹത്യകൾ
കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം
വേദനകളെ ഒഴുക്കി വിട്ട്
രക്തത്തുള്ളികൾ ഓരോന്നായി കഴുകി വിരിച്ചു
വിശ്രമിച്ചു കൊണ്ടിരുന്ന
ഒരു ദുർബല നിമിഷത്തിൽ
മരണത്തിൽ നിന്നും അറിയാതെ
പിന്മാറി പോയ
അയാൾ
അയാളുടെ ഒരുകൂട്ടം
അവർ വേണ്ടെന്നു വെച്ച
കൂട്ട ആത്മഹത്യാ
ആ ആത്മഹത്യകൾ
ജീവൻ നിലനിർത്താൻ
കൃത്രിമശ്വാസം എടുക്കുന്നത് പോലെ
കൊടുക്കുന്നത് മാതിരി
തോന്നുംവിധം
ആരും കാണാതെ, വെള്ളച്ചാട്ടത്തിനെ
പ്രകൃതിവിരുദ്ധമായി ഭോഗിക്കുന്നു!
ജീവിച്ചിരിക്കുവാൻ;
അനിയന്ത്രിതമായി തന്നെ...
ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വൈദ്യുതി...പുതുമയുള്ള പ്രയോഗങ്ങൾ!!!
ReplyDeleteനന്ദി സുധി
Deleteഓര് പോയി ചാടിക്കോട്ടെ വെള്ളച്ചാട്ടത്തിലേക്ക്. ഭായ് ദൂരെ നിന്നു കണ്ടിട്ട് പോന്നോളൂ ട്ടാ..? :)
ReplyDeleteകവിത മനസ്സിലാക്കാൻ ഇമ്മിണി ബുദ്ധിമുട്ടി :)
ശുഭാശംസകൾ.....
നന്ദി സൌഗന്ധികം
Deleteവെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
ReplyDeleteസഞ്ചരിക്കുമ്പോൾ
അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
വെള്ളം തന്നെയാവണമെന്നില്ല
ആശംസകള്‍
തങ്കപ്പൻ ചേട്ടാ നന്ദി
Deleteവെള്ളച്ചാട്ടം പോലെ തന്നെ ഭാവനാപ്രവാഹം!!
ReplyDeleteഅജിത് ഭായ് നന്ദി
Deleteവെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ
ReplyDeleteസഞ്ചരിക്കുമ്പോൾ
അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും
വെള്ളം തന്നെയാവണമെന്നില്ല
ചിലപ്പോ
ഒരു കുഞ്ഞുകാട്
ഒരു ഗ്രാമം
തലയില്ലാത്ത ജഡങ്ങൾ
ജീവനുള്ള കമിതാക്കൾ
ആരും കാണാത്ത
വിനോദസഞ്ചാര സൌന്ദര്യങ്ങൾ
ആരോരുമില്ലാത്ത പുഴ
വെളിച്ചം കണ്ടിട്ടില്ലാത്ത വൈദ്യുതി
ഒക്കെ
ഒഴുകി വീണെന്ന് വരാം
കൂടുതൽ പറഞ്ഞ് കാടു കയറുന്നതെന്തിന് ഇതിനേക്കാള്‍ കൂടുതൽ ഭാവനാവിലാസം എനിക്കില്ല .....പുതിയ ഭാവനായിടങ്ങള്‍ .....നല്ലെഴുത്തിന് ആശംസകൾ.......
വിനോദ് നന്ദി
Delete"അയാൾക്ക് ചെയ്യേണ്ടിയിരുന്ന
ReplyDeleteഒന്നിലധികം ആത്മഹത്യകൾ" - വ്യത്യസ്തവും ചിന്തോദ്ദീപകവുമായ വരികള്‍..ഒരുപാടിഷ്ടമായി..
രാജാവ് നന്ദി
Deleteപുതിയ ബ്ലോഗ്
കണ്ടു നന്നായിരിക്കുന്നു
വരുന്നുണ്ട്
ബൈജുഭായ് കലക്കി.
ReplyDeleteവെളിച്ചം കണ്ടില്ലാത്ത വൈദ്യുതിയും, ജീവനുള്ള കമിതാക്കളും, അവരൊക്കെ അലിഞ്ഞുണ്ടായ വെള്ളവും, രണ്ടു തവണ ആത്മഹത്യ ചെയ്തു ജീവിക്കുന്ന ആളും, കൂട്ട ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന കൂട്ടവും.
വിഷ്ണു ഗിരിഷ് നന്ദി
DeleteBeautiful poem. As the heading denotes, explored all the possibilities that could be made in utilising the waterfall. The last stanza, may be angry at exploiting the waterfall, is totally unwarranted and marred the beauty of the poem.
ReplyDeleteബിപിൻ ചേട്ടാ നന്ദി
Deleteഉദ്ദേശിച്ച അർഥത്തിൽ
തന്നെ ഈ സത്യസന്ധമായ അഭിപ്രായം മാനിക്കുന്നു
പറഞ്ഞത് പൂര്‍ണമായും ശരിയാണ്
പക്ഷെ പറയേണ്ടി വന്ന യാഥാര്ത്യം
അതിൽ ഒരു സത്യമുണ്ട്
സ്നേഹപൂർവ്വം
ജീവൻ നിലനിർത്താൻ
ReplyDeleteകൃത്രിമശ്വാസം എടുക്കുന്നത് പോലെ
കൊടുക്കുന്നത് മാതിരി
തോന്നുംവിധം
ആരും കാണാതെ, വെള്ളച്ചാട്ടത്തിനെ
പ്രകൃതിവിരുദ്ധമായി ഭോഗിക്കുന്നു!
ജീവിച്ചിരിക്കുവാൻ;
അനിയന്ത്രിതമായി തന്നെ...