ബുദ്ധൻ വെച്ച
നൃത്തത്തിന്റെ ചോട്ടിലിരിക്കുന്നു
ധ്യാനത്തിന്റെ കടക്കാരൻ
അരികിൽ
വെള്ളച്ചാട്ടത്തിന്റെ ഉടലും
വെള്ളത്തിന്റെ ചുവടുമുള്ള
സന്ന്യാസി
ഒരൽപ്പം ചെരിവുണ്ടായിരുന്നു
ആർക്കെന്ന ചോദ്യത്തിന്
ചെരിവ് പിടിച്ച്,
നിവർത്തിവെച്ച്
ഒരു ഘടികാരം കടത്തികൊണ്ടുപോകുന്ന
രണ്ടുപേർ
ആർക്കോ
വഴികൊടുക്കുന്നത് പോലെ
അവർ രണ്ടുപേരും
പൊടുന്നനെ
പേരിന്റെ
ഒരു വശത്തേയ്ക്ക് നീങ്ങിനിൽക്കുന്നു
അവർ കയറിയിരുന്നെങ്കിൽ
ഒരു വശത്തേയ്ക്ക്
ചരിയുമായിരുന്ന
വള്ളം
അവരിൽനിന്നും അകന്ന്
അത്രത്തോളം അകലത്തിൽ
അവരുടെ പേരുകൾ
വള്ളത്തിന്
ഒരു സന്ന്യാസിയാകാമെങ്കിൽ
അത് ഇപ്പോൾ
ബുദ്ധനാണ്
വഴികിട്ടിയമാതിരി
ഭാരത്തിന്റെ കട്ടി ഉൾപ്പെടെ
ഒരു ത്രാസ് കടത്തികൊണ്ട് പോകുന്ന
ഒരു കൂട്ടം ആൾക്കാർ
ഉയരങ്ങളിൽ
ഉയരത്തിന്റെ അരികുകൊണ്ട് മുറിഞ്ഞ-
നിലയിൽ
ബുദ്ധൻ,
ധ്യാനത്തിന്റെ കടക്കാരൻ..
ഉയരങ്ങളിൽ ഉയരത്തിന്റെ
ReplyDeleteഅരികുകൊണ്ട് മുറിഞ്ഞ നിലയിൽ
ബുദ്ധൻ_ധ്യാനത്തിന്റെ കടക്കാരൻ..