Sunday, 10 June 2018

വേരെന്ന നാണയം

ഉയരം ഊറിവരുന്ന
മരം,
പയ്യേ പയ്യേ
അത് ആകാശമാകുന്നു

മരത്തിന്റെ
ചോട്ടിൽ വന്ന്
മുകളിലേയ്ക്ക് നോക്കിനിൽക്കുന്ന
ആകാശത്തിന്
ഒറ്റനോട്ടത്തിൽ
അതിശയത്തിലേയ്ക്കുള്ള
വഴികാണിക്കുന്നു
വേരെന്ന വാക്ക്

വാക്ക് താഴെ വീഴുവോളം
മരച്ചോട്ടിൽ
കറങ്ങിക്കറങ്ങി
വേരെന്ന നാണയം..

1 comment:

  1. നാരായ വേരായ നാണയത്തിൽ
    നിന്നും പൊട്ടി മുളക്കുന്ന രൂപയുടെ
    ആകാശമാകുന്ന വൻ മരങ്ങളുടെ തണലിൽ
    ഒരു ജീവിതം ...!

    ReplyDelete