നിശ്ശബ്ദതയുടെ ഖനിയാണ്
എന്റെ കാലുകൾ
അവളുടെ കാലിലെ
കൊലുസ്സ്,
അതിലെ
ഖനിതൊഴിലാളികളും
എന്നാലും
ഒരു സൈക്കിൾ ബെല്ല് കൊണ്ട് അടച്ചുവെയ്ക്കാവുന്ന
നമ്മൾ നടന്നുതീർത്തദൂരങ്ങൾ,
അതിന്റെ ആഴങ്ങളാവുന്നു..
തമ്മിൽ കാണാത്തപ്പോൾ
ഒരു വളവിനപ്പുറം,
അതിലെ ഖനിതൊഴിലാളികൾ
ജോലി കഴിഞ്ഞുവരുന്ന
ശലഭങ്ങളാവുന്നു...
നിശ്ശബ്ദതയുടെ ഖനി
ReplyDeleteഅവിടെ വാക്കിന്റെ ഒച്ച ..