Monday, 18 June 2018

മായ്ക്കുന്നു

തുറന്നുകിടക്കുന്ന
വീട് പ്രസവിച്ച വാതിലിൽ
നാലുപുലിക്കുട്ടികളെ
വരയ്ക്കുന്നു
മായ്ക്കുന്നു

വിജാവരിയിൽ
സുഷിരത്തിന്റെ പൂക്കൾ
ഇരുട്ടിന്റെ മൊട്ടുകൾ

വാതിലടച്ച്
ഒരൊറ്റ പുലിയെ വരയ്ക്കുന്നു
മായ്ക്കുമോ എന്ന്
ഭയക്കുന്നു...

1 comment:

  1. വരയ്ക്കുന്നു
    മായ്ക്കുന്നു പിന്നേയും
    വരയ്ക്കുന്നു ...മായ്ക്കുന്നു


    ReplyDelete