ആപ്പിളുകൾ കൂടുതൽ കൂടുതൽ
ആപ്പിളുകൾ ആവുകയും
ഓറഞ്ചുകൾ
കുറെ കൂടി
ഓറഞ്ച് നിറത്തിലേയ്ക്കു ഉരുളുകയും
ചെയ്യുന്ന കാലം
കുലകൾക്ക് പുറത്തേയ്ക്ക്
മധുരം കൂട്ടി
വിളയുന്ന മുന്തിരികൾ
പക്ഷെ അവയൊന്നും
മറ്റൊന്നിന്റെ ആകൃതിയിലെയ്ക്കോ
പ്രകൃതിയിലേയ്ക്കോ
തലയിടുന്നില്ല
പുറത്തേയ്ക്ക് കൈ നീട്ടി
മുദ്രാവാക്യം
വിളിക്കുന്ന
ചെമ്പരത്തിപ്പൂവിന്റെ
കേസരങ്ങൾ പോലും
ഇതളുകളുടെ
ചുവന്നപരിധിക്കുള്ളിലാണ്
വേരുകീറി
മരങ്ങളുടെ
രാജ്യസ്നേഹം പരിശോധിക്കുന മണ്ണിൽ..
ഭൂഗുരുത്വാകർഷണം കൂട്ടി
സമൂഹത്തിന്റെ ഞെട്ടിൽ
പിടിച്ചു നില്ക്കുന്ന
മനുഷ്യന്റെ തലയ്ക്കും മീതെ,
ഏതു നിമിഷവും
അടർന്നു വീഴാവുന്ന നിലയിൽ
തൂങ്ങികിടക്കുന്നു
അതേ സമൂഹത്തിന്റെ
മറ്റൊരുകുല!
ആപ്പിളുകൾ ആവുകയും
ഓറഞ്ചുകൾ
കുറെ കൂടി
ഓറഞ്ച് നിറത്തിലേയ്ക്കു ഉരുളുകയും
ചെയ്യുന്ന കാലം
കുലകൾക്ക് പുറത്തേയ്ക്ക്
മധുരം കൂട്ടി
വിളയുന്ന മുന്തിരികൾ
പക്ഷെ അവയൊന്നും
മറ്റൊന്നിന്റെ ആകൃതിയിലെയ്ക്കോ
പ്രകൃതിയിലേയ്ക്കോ
തലയിടുന്നില്ല
പുറത്തേയ്ക്ക് കൈ നീട്ടി
മുദ്രാവാക്യം
വിളിക്കുന്ന
ചെമ്പരത്തിപ്പൂവിന്റെ
കേസരങ്ങൾ പോലും
ഇതളുകളുടെ
ചുവന്നപരിധിക്കുള്ളിലാണ്
വേരുകീറി
മരങ്ങളുടെ
രാജ്യസ്നേഹം പരിശോധിക്കുന മണ്ണിൽ..
ഭൂഗുരുത്വാകർഷണം കൂട്ടി
സമൂഹത്തിന്റെ ഞെട്ടിൽ
പിടിച്ചു നില്ക്കുന്ന
മനുഷ്യന്റെ തലയ്ക്കും മീതെ,
ഏതു നിമിഷവും
അടർന്നു വീഴാവുന്ന നിലയിൽ
തൂങ്ങികിടക്കുന്നു
അതേ സമൂഹത്തിന്റെ
മറ്റൊരുകുല!
മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന കാലികപ്രസക്തിയുള്ള വിഷയം!
ReplyDeleteആശംസകള്‍
ഭൂഗുരുത്വാകർഷണം കൂട്ടി
ReplyDeleteസമൂഹത്തിന്റെ ഞെട്ടിൽ
പിടിച്ചു നില്ക്കുന്ന
മനുഷ്യന്റെ തലയ്ക്കും മീതെയുള്ള കുല ..!
ജ്ഞാനിയായ മനുഷ്യന്റെ അജ്ഞാനം.
ReplyDeleteനന്മകള് നേരുന്നു.......