Wednesday, 4 November 2015

നടക്കുന്നതിനിടയിൽ കാത്തുനില്ക്കുന്ന ഒരാൾ

സ്വന്തം  വൈകുന്നേരം
 ചുമന്നു കൊണ്ട് പോകുന്ന
ഒരാൾ

അയാളുടെ തന്നെ
ഇന്നലെ,
പുതുക്കിപണിയുവാനായിരിക്കും..

ആ നടപ്പിലും
കാത്തുനില്ക്കുകയാണയാൾ;

തുറന്നിട്ടില്ലല്ലോ....
കുറഞ്ഞ വിലയ്ക്ക്
പഴയ നിലാവ്
വില്ക്കുന്ന
നാളത്തെ കട 

4 comments:

  1. പുത്തന്‍ നിലാവ് വില്പനക്കാര്‍
    തക്കം‌പാര്‍ത്തിരിക്കുകയല്ലോ!!!
    ആശംസകള്‍

    ReplyDelete
  2. തുറന്നിട്ടില്ലല്ലോ....
    കുറഞ്ഞ വിലയ്ക്ക്
    പഴയ നിലാവ്
    വില്ക്കുന്ന
    നാളത്തെ കട

    ReplyDelete
  3. ബൈജു ഭായിയുടെ കവിതകളുടെ ആശയം ഗംഭീരമാണ്
    കവിതയും അതിഗംഭീരം
    നന്മകള്‍ നേരുന്നു......

    ReplyDelete