Tuesday, 24 November 2015

ടൈമിംഗ്

തീ പിടിച്ച പൂച്ചയാണയാൾ

പിടിച്ച  തീ അണയ്ക്കുവാൻ
അത്രയും തിരക്കുള്ള വഴിയിലൂടെ
അയാളുടെ അടുത്തേയ്ക്ക്
ഓടി പാഞ്ഞു വരേണ്ട
ഫയർഎഞ്ചിനും അയാൾ തന്നെയാണ്


വരുന്ന ഫയർ എഞ്ചിന്റെ വേഗത്തിനനുസരിച്ച്
 കത്തലിന്റെ വേഗത നിയന്ത്രിക്കുന്ന
തിരക്കിലാണ് അയാൾ

ആ തിരക്കിനിടയിൽ പെട്ടാണ്
അയാളോളം വെള്ളവും കൊണ്ടുവരുന്ന
അയാളുടെ ഫയർ എഞ്ചിൻ
  അയാളുടെ തീ കാത്തുകിടക്കുന്നത്

അവസാനം
വല്ലാതെ പിടയ്ക്കുമ്പോഴും
 തീയും വെള്ളവും മുഖാമുഖം കാണുമ്പോൾ
കൊണ്ട് വന്ന  വെള്ളത്തിന്‌
അണയ്ക്കുവാൻ പാകത്തിന്
 കുറച്ചു തീ കെടാതെ
കൃത്യമായി
കാത്തുസൂക്ഷിക്കുന്ന തിരക്കിലാണയാൾ

അപ്പോഴും  പൂച്ചയാണയാൾ

2 comments:

  1. വല്ലാതെ പിടയ്ക്കുമ്പോഴും
    തീയും വെള്ളവും മുഖാമുഖം കാണുമ്പോൾ
    കൊണ്ട് വന്ന വെള്ളത്തിന്‌
    അണയ്ക്കുവാൻ പാകത്തിന്
    കുറച്ചു തീ കെടാതെ
    കൃത്യമായി
    കാത്തുസൂക്ഷിക്കുന്ന തിരക്കിലാണയാൾ

    ReplyDelete
  2. എന്തിനും ഏതിനും ടൈമിംഗാണല്ലോ മുഖ്യം!
    ആശംസകള്‍

    ReplyDelete